വിൻഡോ ഗ്ലാസ് പോലും തുറക്കാനാവാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങി; സംഭവം അറിഞ്ഞ ഉടൻ പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്

യുഎഇയിലെ അൽ ബദിയ പാലത്തിൽനിന്ന് 7 പാലത്തിലേക്ക് പോവുകയായിരുന്ന ഇലക്ട്രിക് കാർ സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. 10 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഷാർജ പൊലീസിന്റെ ഓപറേഷൻസ് സെന്ററിലേയ്ക്ക് വന്ന ഒരു സന്ദേശത്തെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിൻഡോകൾ തുറക്കാനോ പുറത്തിറങ്ങാനോ കഴിയാതെ കാറിനുള്ളിൽ രണ്ട് പേർ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു സന്ദേശം. ഉടൻതന്നെ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.വാഹനത്തിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. അപകടങ്ങളില്ലാതെ 10 മിനിറ്റിനുള്ളിൽ തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കുന്ന ഷാർജ പൊലീസിന്റെ കഴിവാണ് ഇതിലൂടെ പ്രകടമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *