Posted By christymariya Posted On

യുഎഇയിലെ പ്രമുഖ അവതാരകന്‍റെ ആഡംബര കാറിന് തീപിടിച്ചു

പ്രമുഖ എമിറാത്തി സംരംഭകനും പോഡ്‌കാസ്റ്റ് അവതാരകനുമായ അനസ് ബുഖാഷിന്റെ ആഡംബര കാറിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. പോഡ്‌കാസ്റ്റ് ചിത്രീകരണത്തിലെ സാങ്കേതിക തകരാർ കാരണം യാത്ര വൈകിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇത് സംബന്ധിച്ച് അനസ് ബുഖാഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പും വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. പോഡ്‌കാസ്റ്റിന്റെ ചിത്രീകരണം പൂർത്തിയാക്കി അതിഥികളുമായി സംസാരിക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചതെന്ന് ആരോ വിളിച്ചുപറഞ്ഞതെന്ന് അനസ് പറഞ്ഞു. സാങ്കേതിക തകരാർ കാരണം ചിത്രീകരണം വൈകിയില്ലായിരുന്നെങ്കിൽ ഞങ്ങൾ കാറിൽ കയറുമായിരുന്നു. തീപിടിച്ചപ്പോൾ ആരും കാറിൽ ഇല്ലാതിരുന്നത് വലിയ ഭാഗ്യമായി. വീഡിയോയിൽ അദ്ദേഹത്തിന്റെ ജിഎൽഎസ് മേബാക്ക് കാറിന്റെ എൻജിനിൽ നിന്ന് തീ ആളിപ്പടരുന്നത് കാണാം. ആളുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും അനസ് ഞെട്ടലോടെ നോക്കിനിൽക്കുന്നതും വീഡിയോയിലുണ്ട്. തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ തീയണയ്ക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബായ് പോലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തിയതിനും നന്ദി അറിയിച്ചു. കാറിന്റെ എൻജിൻ പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *