
സാങ്കേതിക പ്രശ്നം; യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം, പറന്നുയർന്ന് മണിക്കൂറുകൾക്കകം തിരിച്ചുവിട്ടു
യുഎഇയിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബൈയിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നം ഉണ്ടായതാണ് വിമാനം വഴിതിരിച്ചു വിടാനും നിലത്തിറക്കാനും കാരണം. എയര്‍ബസ് എ 320-271N ഓപ്പറേറ്റ് ചെയ്യുന്ന ഇന്‍ഡിഗോയുടെ 6ഇ 1507 വിമാനമാണ് വഴിതിരിച്ചു വിട്ടത്. സൂറത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട വിമാനം 11.40ഓടെ അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നില്ലെന്നും ചില സാങ്കേതിക പ്രശ്നം മൂലം സൂറത്ത്-ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് മറ്റൊരു വിമാനം ഇൻഡിഗോ ഏര്‍പ്പാടാക്കി നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)