uae hospital job യുഎഇയിലെ എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ രജിസ്റ്റേർഡ് മിഡ്വൈഫ്, രജിസ്റ്റേർഡ് നേഴ്സ് (ഒപിഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ സ്ഥിതി ചെയ്യുന്ന എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, ഹെൽത്ത് & മെഡിക്കൽ സർവീസസ് ഗ്രൂപ്പിന്റെ ഭാഗമാണ്. 2021 ഡിസംബറിലാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 160-ൽ അധികം കിടക്കകളുള്ള ഈ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ സേവനങ്ങളും ലഭ്യമാണ്. 24/7 എമർജൻസി വിഭാഗവും, 45 മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികളും ഇവിടെയുണ്ട്. കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കും നവജാതശിശുക്കൾക്കുമുള്ള ഐസിയു, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
തസ്തിക: രജിസ്റ്റേർഡ് മിഡ്‌വൈഫ്
ഒഴിവുകളുടെ എണ്ണം: 2 (ദുബായിൽ 1 ഒഴിവ്)
യോഗ്യത:
കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം. യുഎഇയിൽ പ്രവർത്തിച്ചുള്ള പരിചയം നിർബന്ധം.
ഡിഎച്ച്എ/എംഒഎച്ച്/ഡിഒഎച്ച് ലൈസൻസ് ഉണ്ടായിരിക്കണം.
ഉടൻ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്ക് മുൻഗണന.
വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.
ഉത്തരവാദിത്തങ്ങൾ:
നഴ്സിങ് പ്രക്രിയ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള മിഡ്‌വൈഫറി സേവനങ്ങൾ നൽകുക. രോഗികളുടെ നേരിട്ടുള്ള പരിചരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുക.
തസ്തിക: രജിസ്റ്റേർഡ് നഴ്‌സ്: ഒപിഡി
ഒഴിവുകളുടെ എണ്ണം: 2 (ദുബായിൽ 1 ഒഴിവ്)
യോഗ്യത:
ബി.എസ്.സി നഴ്സിങ് ബിരുദം.
രജിസ്റ്റേർഡ് നഴ്സായി സാധുവായ ഡിഎച്ച്എ ലൈസൻസ്.
യുഎഇയിൽ പ്രവർത്തിച്ചുള്ള പരിചയം നിർബന്ധം.
ഒപിഡിയിൽ രജിസ്റ്റേർഡ് നഴ്സായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
ബിഎൽഎസ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
ജോലി സമയങ്ങളിൽ ക്രമീകരണങ്ങൾക്ക് തയ്യാറാവണം.
നല്ല ആശയവിനിമയ ശേഷി.
കമ്പ്യൂട്ടർ പരിജ്ഞാനം.
വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.
ഉത്തരവാദിത്തങ്ങൾ:
ഡിഎച്ച്എ, ജിപിഎച്ച്, ജെസിഐ എന്നിവയുടെ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുക. സ്വന്തം പ്രവർത്തനങ്ങൾക്കും ക്ലിനിക്കൽ തീരുമാനങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://hr.hmsco.ae/candidate/LoginPage.aspx?obj=0qKjcPeCekWtrC4F8eOgXqBDYoIfQ90A#
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply