
യുഎഇ കാലാവസ്ഥ അറിയിപ്പ് : മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില കുറഞ്ഞേക്കും
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,
ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്. പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ഉൾപ്രദേശങ്ങളിൽ പരമാവധി 46 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കും.
ദുബായിൽ പരമാവധി 44 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അതേസമയം, ഷാർജയിൽ പരമാവധി 44 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മറുവശത്ത് അബുദാബി തലസ്ഥാനത്ത് പരമാവധി 42 ഡിഗ്രി സെൽഷ്യസും മെർക്കുറി 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)