Posted By christymariya Posted On

189 ദിർഹമിന്​ യുഎഇയിൽ നിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക്​ സുവർണാവസരവുമായി സ്മാർട്ട്‌ ട്രാവൽ

യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പ്​ അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക്​ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നൽകുന്നു. സെപ്റ്റംബർ 4ന് ദുബൈയിൽനിന്ന് കോഴിക്കോടേക്ക് 30 കിലോ ബാഗേജ് ഉൾപ്പെടെ 189 ദിർഹമിന് യാത്ര ചെയ്യാനുള്ള അവസരമാണ്​ ഇതിൽ പ്രധാനം. യു.എ.ഇയിലെ ഒരു ട്രാവൽ ഏജൻസി ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത് ഇത് ആദ്യമായാണ്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ആകർഷകമായ നിരക്കുകളുണ്ട്. കൊച്ചിയിലേക്ക് 299 ദിർഹമിനും കണ്ണൂരിലേക്ക് 310 ദിർഹമിനും ടിക്കറ്റുകൾ ലഭിക്കും. ഈ ഓഫറുകൾ സ്മാർട്ട് ട്രാവൽസിൻ്റെ യു.എ.ഇയിലെ ആറ്​ ബ്രാഞ്ചുകളിലും കേരളത്തിലെ നാല് ബ്രാഞ്ചുകളിലും ലഭ്യമാണ്.

ഈ ഓണത്തിന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പ്രവാസികൾക്ക് ഇത്​ ഒരു സുവർണ്ണാവസരമാണെന്ന് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ്​ അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമാണ് ഈ ഓഫറിലുള്ളതെന്നും, ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ടിക്കറ്റുകൾ നൽകുകയെന്നും മാനേജ്മെന്റ്​ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും അടുത്തുള്ള സ്മാർട്ട് ട്രാവൽ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *