ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്. ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കും. വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 17 ആണ്. 2025 ഒക്ടോബർ 17-നോ അതിനുമുമ്പോ ഇഷ്യൂ ചെയ്ത വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ സാധുവായി തുടരുമെന്നും ഡിമാൻഡ് ഡ്രാഫ്റ്റിന്റെ കാലാവധി വരെ അത് പരിഗണിക്കപ്പെടുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു. USD (യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡോളർ), GBP (ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്), EUR (യൂറോ), AUD (ഓസ്‌ട്രേലിയൻ ഡോളർ), SEK (സ്വീഡിഷ് ക്രോണ), NOK (നോർവീജിയൻ ക്രോണ), DKK (ഡാനിഷ് ക്രോണ), HKD (ഹോങ് കോംങ് ഡോളർ), SGD (സിങ്കപ്പൂർ ഡോളർ), CHF (സ്വിസ് ഫ്രാങ്ക്), JPY (ജാപ്പനീസ് യെൻ) തുടങ്ങിയ കറൻസികൾക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് നൽകുന്നത് നിർത്തലാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t