അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന നിഗമനത്തിലാണ് പുതിയ നീക്കമെന്ന് കരുതുന്നു. അതേസമയം, നിയന്ത്രണം എത്ര കാലത്തേക്കാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവർ റോഡിലെ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ഇലക്ട്രിക് സൈക്കിളുകളും മറ്റ് ഇരചക്ര വാഹനങ്ങളും ഉപയോഗിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വാഹനമോടിക്കുക, വൺവേ റോഡിൽ തെറ്റായ വഴിയിലൂടെ പോകുക, എക്സിറ്റിൽ നിന്ന് അനധികൃതമായി റോഡിലേക്ക് പ്രവേശിക്കുക, കാൽനട ക്രോസിങ്ങുകളിലൂടെ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t