യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്. നാല് മാസം മാത്രെ പ്രായമുള്ള ഇളയകുട്ടി ഉള്‍പ്പെടെ അഞ്ച്, 11 വയസ്സ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ സെക്യൂരിറ്റിയിലാണു ജോലി ചെയ്തിരുന്നത്. ഇവർ അൽ ദഫ്രയിലാണ് താമസിച്ചിരുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. എംബസി അധികൃതർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു സംസ്കരിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾ അമ്മയെ തിരക്കിയതായി ബന്ധുക്കൾ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t