വ്യാജ ഇമിഗ്രേഷൻ വിസ കേസിൽ 165,660 ദിർഹം തിരിച്ചടയ്ക്കാനും,കേസിനു ചിലവായ തുക ഉൾപ്പടെ നൽകുവാനും വിധിച്ച് യുഎഇ കോടതി

വ്യാജ ഇമിഗ്രേഷൻ വിസ നൽകി വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 165,660 ദിർഹം തിരിച്ചടയ്ക്കണമെന്നും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായ തിരിച്ചടവ് വരെ 4 ശതമാനം പലിശ സഹിതം നൽകണമെന്നും അബുദാബി കോടതി ഉത്തരവിട്ടു. ഇതിനുപുറമെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം കൂടി നൽകണമെന്നും അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു, ഇവക്കെല്ലാം പുറമെ നിയമപരമായ ഫീസുകളും കോടതി ചെലവുകളും കൂടി വഹിക്കണം .
വിദേശ രാജ്യത്തേക്ക് മൈഗ്രേഷൻ വിസ ഉറപ്പാക്കാമെന്ന് പ്രതികൾ കേസുനൽകിയ വ്യക്തിക്ക് വ്യാജമായി വാഗ്ദാനം ചെയ്ത കേസിലാണ് വിധി. സമർപ്പിച്ച തെളിവുകളിൽ ഇമെയിൽ കൈമാറ്റങ്ങൾ, ബാങ്ക് ട്രാൻസ്ഫർ രസീതുകൾ, ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം പ്രതികളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ഒന്നിലധികം പേയ്‌മെന്റുകളായി പണം അയച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നവയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടും, പ്രതികൾ കോടതിയിൽ ഹാജരാകുകയോ ഫണ്ട് തിരികെ നൽകുകയോ ചെയ്തില്ല. ഉത്തരവാദിത്തത്തിന്റെ വ്യക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി കോടതി അവരെ മൊത്തം തുകനൽകുവാൻ ഉത്തരവ് ഇടുകയായിരുന്നു .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top