ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന, ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സംഘടിത രാജ്യാന്തര കുറ്റകൃത്യങ്ങളിൽ പ്രതികളാണിവർ.യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ രാജ്യാന്തര സഹകരണ വിഭാഗത്തിന് ലഭിച്ച രാജ്യാന്തര അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആഗോളതലത്തിലുള്ള ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര അതോറിറ്റിയാണ് ഈ വിഭാഗം. ഈ വർഷം ഫ്രാൻസിലേക്ക് ദുബായ് പൊലീസ് നടത്തുന്ന പത്താമത്തെ കൈമാറ്റമാണിത്.

ആസൂത്രിത കൊലപാതകം, സംഘടിത കുറ്റകൃത്യ ശൃംഖലകൾക്ക് നേതൃത്വം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ, കവർച്ച, ലഹരിമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ ഗുരുതര കുറ്റങ്ങളിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം നടന്ന ഏറ്റവും ശ്രദ്ധേയമായ കൈമാറ്റങ്ങളിലൊന്ന് ഫെബ്രുവരി ഏഴിനായിരുന്നു. ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫ്രഞ്ച് പൗരനായ മെഹ്ദി ഷ്റാഫയെ ഫ്രാൻസിലേക്ക് കൈമാറുമെന്ന് യുഎഇ അന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിച്ചിരുന്നു, ഇത് ഷ്റാഫയ്ക്ക് സ്വന്തം രാജ്യത്ത് വിചാരണ നേരിടാൻ വഴിയൊരുക്കി. രാജ്യാന്തര നിയമനിർവ്വഹണ സഹകരണത്തിൽ യുഎഇക്ക് വർധിച്ചുവരുന്ന ഈ റെക്കോർഡ് സമീപ മാസങ്ങളിൽ മറ്റ് ഒട്ടേറെ പ്രധാന കൈമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ മാസം 13ന് ദുബായ് പൊലീസ് അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ബെൽജിയൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് കൈമാറിയിരുന്നു. 2023 ജൂണിൽ, അഴിമതി, തട്ടിപ്പ്, കൈക്കൂലി കേസുകളിൽ ഫ്രഞ്ച് അധികാരികൾക്ക് വേണ്ടിയിരുന്ന മോൾഡോവൻ പൗരനും മുൻ ഇന്റർപോൾ കമ്മീഷൻ അംഗവുമായ വിറ്റാലി പീർലോഗിനെ യുഎഇ അറസ്റ്റ് ചെയ്തു.

2023 മേയ് മാസത്തിൽ, ഒരു ഐറിഷ് രാജ്യാന്തര സംഘത്തിലെ പ്രധാന അംഗമെന്ന് കരുതപ്പെടുന്ന വ്യക്തിയെ യുഎഇയിൽ നിന്ന് കൈമാറ്റം ചെയ്തതിന് ശേഷം ഇയാളുടെ പേരിൽ ഡബ്ലിനിൽ കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ നയിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ 39 വയസ്സുകാരനായ സീൻ മക്ഗൊവർണിനെ ഐറിഷ് കാർട്ടൽ തലവൻ ഡാനിയൽ കിനാഹന്റെ വലംകൈ എന്നാണ് ഐറിഷ് പൊലീസ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ദുബായിൽ താമസിച്ചിരുന്ന മക്ഗൊവർൺ ദുബായിൽ അറസ്റ്റിലാകുന്ന ആദ്യത്തെ കിനാഹൻ കാർട്ടൽ അംഗവും യുഎഇയിൽ നിന്ന് അയർലൻഡിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. ഫെബ്രുവരിയിൽ ലഹരിമരുന്ന് സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ കുറ്റം ചുമത്തപ്പെട്ട ഫ്രഞ്ച് കുറ്റവാളി മെഹ്ദി ഷ്റാഫയെ യുഎഇ ഫ്രാൻസിലേക്ക് കൈമാറിയതായി അറിയിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ, ലെബനന്റെ അഭ്യർഥനപ്രകാരം അബ്ദുൽ റഹ്മാൻ അൽ ഖറദാവിനെ യുഎഇ തടഞ്ഞുവച്ചു. പൊതു സുരക്ഷ ഇളക്കിവിടാനും അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top