യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ലൈസൻസുള്ളതും അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്താൻ മന്ത്രാലയം തൊഴിലുടമകളെയും കുടുംബങ്ങളെയും അഭ്യർഥിച്ചു. ലൈസൻസുള്ള ഏജൻസികളുടെ പേരും യുഎഇയിലെ സ്ഥലങ്ങളും അടങ്ങിയ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ലൈസൻസില്ലാത്ത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുമായും വിശ്വാസയോഗ്യമല്ലാത്ത സമൂഹമാധ്യമ പേജുകളുമായും ഇടപാടുകൾ നടത്തുന്നത് ഉപയോക്താക്കൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. മന്ത്രാലയം ലൈസൻസ് നൽകി അംഗീകരിച്ച ഏജൻസികളുമായി മാത്രം ഇടപാട് നടത്തുമ്പോൾ ഈ അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t