പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യുഎഇ. ധനമന്ത്രാലയവും ഫെഡറൽ ടാക്‌സ് അതോറിറ്റിയും പുതിയ ശ്രേണിയിലുള്ള നികുതി സംവിധാനം പ്രഖ്യാപിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും നികുതി. പുതിയ നയം 2026ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പഞ്ചസാര ഉപയോഗം കുറയ്ക്കാനും ഉൽപന്നങ്ങളിൽ നിർമാതാക്കൾതന്നെ പഞ്ചസാര കുറയ്ക്കാനുമുള്ള വിശാല നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. കൂടാതെ, യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്നു. സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ പിന്തുണയും ബോധവൽകരണ ക്യാമ്പയിനുകളും ആസൂത്രണം ചെയ്ത് ബിസിനസുകൾക്ക് പൊരുത്തപ്പെടാൻ മതിയായ സമയം നൽകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t