മൂന്നുമാസത്തോളം ജോലി ചെയ്തിട്ടും തൊഴിലാളിക്ക് ശമ്പളം നൽകാത്ത കമ്പനിക്കെതിരെ അബൂദബി പ്രൈമറി ലേബർ കോടതി ഉത്തരവ്.99,567 ദിർഹം തൊഴിലാളിക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. കരാർ പ്രകാരം കമ്പനിയിൽ ജോലി ചെയ്തിട്ടും മൂന്നുമാസത്തോളം യാതൊരു വിധ വേതനവും നൽകാതെ വന്നതോടെ ജീവനക്കാരൻ മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിലുള്ള തൊഴിൽ വകുപ്പിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പരിഹാരം കണ്ടെത്താനാവാതെ വന്നതോടെ വകുപ്പ് ഇത് കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.12000 ദിർഹം അടിസ്ഥാന ശമ്പളമടക്കം 29000 ദിർഹം ശമ്പളമാണ് കമ്പനി തനിക്കു വാഗ്ദാനം ചെയ്തിരുന്നതെന്ന് യുവാവ് കോടതിയിൽ തെളിയിച്ചു.ശമ്പള കുടിശ്ശികയായ 99567 ദിർഹവും കോടതിച്ചെലവും കമ്പനിയിൽ നിന്ന് വാങ്ങി നൽകണമെന്നായിരുന്നു യുവാവിൻറെ പരാതി. കമ്പനിയുടെ പ്രതിനിധി കോടതിയിലെത്തിയെങ്കിലും യുവാവിനെതിരെ യാതൊരു വിധ രേഖകളോ തെളിവുകളോ ഹാജരാക്കിയില്ല. തുടർന്നാണ് കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t