
അറിഞ്ഞില്ലെ, വാട്സാപ്പ് വഴി പണമുണ്ടാക്കാം; മാറ്റങ്ങൾ വിശദമായി അറിയാം
വാട്‌സാപ് ചാനൽ ഫോളോ ചെയ്യുന്നവർക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് നൽകി പണമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. തങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക മാസവരിയായി ഈടാക്കാനായിരിക്കും വാട്‌സാപ്പ് അനുവദിക്കുക. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പ്രത്യേകം കണ്ടെന്റ് നൽകിയായിരിക്കും ചാനലുകൾ തങ്ങളുടെ വരിക്കാരെ നിലനിർത്തുക.
എന്നാൽ, ഇതെല്ലാം വാട്‌സാപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരസ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കില്ലെന്നായിരുന്നു വർഷങ്ങളോളം ആപ്പിന്റെ നിലപാട്. ആപ്പിന്റെ സൃഷ്ടാവും മേധാവിയുമായ ജാൻ കൊവും (Jan Koum) പറഞ്ഞിരുന്നത്, പരസ്യം കടന്നുവന്നാൽ ഉപഭോക്താവേ, നിങ്ങളാണ് ഉൽപ്പന്നം എന്നായിരുന്നു.
സന്ദേശക്കൈമാറ്റ ആപ്പുകളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശരിയായ രീതി പരസ്യങ്ങളല്ല എന്നും ജാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിൽ നിന്ന് 2014ൽ ആണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് 19 ബില്ല്യൻ ഡോളർ നൽകി വട്‌സാപ്പ് വാങ്ങുന്നത്. നാളിതുവരെ ഇരുവരും പരസ്യം വേണ്ട എന്ന നിലപാടാണ് പുറത്ത് പറഞ്ഞുകൊണ്ടിരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവർക്ക് പുതിയ മാറ്റം അനുഭവേദ്യമാവില്ലെന്നും വാദമുണ്ട്.
എന്തായാലും, വാട്‌സാപ്പിന്റെ കേന്ദ്രത്തിൽ സ്വകാര്യത ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ആപ്പ് പ്രവർത്തിപ്പിക്കുന്നവർ അവകാശപ്പെടുന്നത്. അതു നിലനിർത്തി തന്നെയായിരിക്കും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക എന്നും അവർ പറയുന്നു.
Comments (0)