
1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ചറിയൂ
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഈ സ്കീം, ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ ഒരു വലിയ തുക സമാഹരിക്കാൻ സഹായിക്കും.
പോസ്റ്റ് ഓഫീസ് ആർഡി സ്കീം എങ്ങനെ പ്രവർത്തിക്കുന്നു. എങ്ങനെ ആർഡി തുടങ്ങാം, എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
വെറും 100 രൂപയിൽ ഒരു അക്കൗണ്ട് ആരംഭിക്കാം
പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും.
നിക്ഷേപകർക്ക് പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം.
മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. ഇത്തരം കേസുകളിൽ, അക്കൗണ്ട് നിയന്ത്രിക്കുന്നത് മാതാപിതാക്കളായിരിക്കും.
ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശബള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമായിരിക്കും.
പലിശനിരക്കും ലാഭവും
നിലവിൽ പ്രതിവർഷം 6.7 ശതമാനമാണ് പലിശ നിരക്ക്. പലിശ ത്രൈമാസത്തിൽ കൂട്ടുന്നു.
ഒരു ലക്ഷം രൂപയിൽ അധികം എങ്ങനെ സമ്പാദിക്കാം?
ഈ സ്കീമിൻ്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന്, ചെറിയ പ്രതിമാസ നിക്ഷേപത്തിലൂടെ കാലക്രമേണ വലിയ സമ്പാദ്യം സ്വരുക്കൂട്ടാം എന്നതാണ്.
അഞ്ചു വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക | മൊത്തം നിക്ഷേപം | പലിശ | മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക |
Rs 500 | Rs 30,000 | Rs 5,685 | Rs 35,685 |
Rs 1,000 | Rs 60,000 | Rs 11,369 | Rs 71,369 |
Rs 2,000 | Rs 1,20,000 | Rs 22,738 | Rs 1,42,738 |
10 വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക | മൊത്തം നിക്ഷേപം | പലിശ | മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക |
Rs 500 | Rs 60,000 | Rs 25,428 | Rs 85,428 |
Rs 1,000 | Rs 1,20,000 | Rs 50,857 | Rs 1,70,857 |
Rs 2,000 | Rs 2,40,000 | Rs 1,01,714 | Rs 3,41,714 |
പോസ്റ്റ് ഓഫീസ് ആർഡിയുടെ പ്രത്യേകത
- സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.
- നിക്ഷേപകർക്ക് പ്രതിമാസം 100 രൂപ മുതൽ ആരംഭിക്കാം. ഒരാളുടെ സാമ്പത്തിക നിലയ്ക്കു അനുസരിച്ച് നിക്ഷേപ തുക കൂട്ടുകയുമാവാം.
- മൂന്നു മാസം കൂടുമ്പോൾ പലിശ കൂടും. അതിനാൽ കാലക്രമേണ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.
- നിക്ഷേപകർക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.
- ജോയിൻ്റ് അക്കൗണ്ടുകളിൽ മൂന്നു വ്യക്തികളെ വരെ അനുവദിക്കാനാവും.
ഒരു പോസ്റ്റ് ഓഫീസ് RD അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?
ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം.
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി), മേൽവിലാസം തെളിയിക്കുന്ന രേഖ (യൂട്ടിലിറ്റി ബിൽ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്), രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്രാരംഭ നിക്ഷേപ തുക എന്നിവയാണ് ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ.
അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. RD അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)