
ഐ ഫോണിന്‍റെ ഈ മോഡലുകളാണോ കയ്യില്‍? മേയ് 5 മുതല്‍ വാട്സാപ്പ് കിട്ടില്ല! കാരണം അറിയാം
നിരന്തര ആശയ വിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വാട്സാപ്പ് പണി മുടക്കിയാല്‍ പിന്നെ പറയാനുമില്ല. ചില ഐ ഫോണ്‍ മോഡലുകളില്‍ മേയ് അഞ്ചു മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഒഎസ് 15.1 ന് ശേഷമുള്ള അപ്ഡേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വാട്സാപ്പ് സേവനം തടസപ്പെടില്ല. ഫോണില്‍ തുടര്‍ന്നും വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യും.
എന്നാല്‍ ഐഒഎസ് 15.1 ഓ അതിന് മുന്‍പുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണം. മേയ് അഞ്ചുമുതല്‍ വാട്സാപ്പ് കിട്ടില്ല. ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വരുന്ന തിങ്കളാഴ്ച മുതല്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഈ ഫോണുകള്‍ ഐഒഎസ് 14 വെര്‍ഷനാണുള്ളത്. ഇത് ഐഒഎസ് 15ലേക്ക് അപ്‍ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്നം. മോഡലുകള്‍ കാലഹരണപ്പെട്ടതായി ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവയ്ക്ക് സോഫ്റ്റ്വെയര് അപ്ഡേറ്റുകളോ, റിപ്പയറുകളോ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇവ തുടര്‍ന്നും ഉപയോഗിക്കുന്നത് സുരക്ഷിതമാവില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പഴയ ഐ ഫോണില്‍ വാട്സാപ്പ് ബിസിനസ് ഉപയോഗിക്കുന്നവര്‍ മോഡല്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)