സിനിമ പ്രേമികളെ അറിഞ്ഞോ? ഇനി ഒരു സിനിമഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.

ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *