പുതിയ രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പെത്തും; വരുന്നത് വമ്പൻ മാറ്റങ്ങൾ, വിശദമായി അറിയാം

വാട്സ്ആപ്പിൽ വീണ്ടും മാറ്റങ്ങൾ വരുന്നു. റീഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടർച്ചയായി മെസേജുകൾ സ്വീകരിക്കാനും മറുപടി നൽകാനും വാട്സ്ആപ്പിൽ കഴിയും.

മെറ്റയുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പിലേക്ക് അടുത്ത ഫീച്ചർ വരികയാണ്. പുതുക്കി ഡിസൈൻ ചെയ്ത ടൈപ്പിംഗ് ഇൻഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചർ ലഭ്യമാകും. ഒരാൾ മെസേജ് ടൈപ്പ് ചെയ്യുമ്പോൾ വാട്സ്ആപ്പ് യൂസർ ഇന്റർഫേസിന്റെ ഏറ്റവും മുകളിലായി, അതായത് ഫോൺ സ്‌ക്രീനിന് ഏറ്റവും മുകളിലായി ‘ടൈപ്പിംഗ്’ എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി. എന്നാൽ പുതിയ അപ്ഡേറ്റോടെ ഇതിൽ മാറ്റം വരും. ചാറ്റ് ഇന്റർഫേസിനുള്ളിൽ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാർക്കുകളാണ് ഇനി മുതൽ പ്രത്യക്ഷപ്പെടുക.

വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് 2.24.21.18 ബീറ്റാ വേർഷനിലാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്ഫ്‌ലൈറ്റ് വേർഷനിലും ടൈപ്പിംഗ് ഇൻഡിക്കേറ്ററിന്റെ റീഡിസൈൻ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കിൽ മൈക്കിന്റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്റർഫേസിനുള്ളിൽ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് ‘റെക്കോർഡിംഗ്’ എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്‌ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇൻഡിക്കേറ്റർ അപ്രത്യക്ഷമാകും. വരും ആഴ്ചകളിൽ കൂടുതൽ പേർക്ക് പുത്തൻ ഫീച്ചർ ലഭ്യമാകും എന്നും വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

https://www.pravasiinfo.com/2024/10/06/uae-585/#google_vignette
https://www.pravasiinfo.com/2024/10/06/uae-586/

Comments

Leave a Reply

Your email address will not be published. Required fields are marked *