കാൻസറും ഹൃദ്രോഗവും മൂലമുള്ള മരണസാധ്യത കുറയ്ക്കാൻ ഇത് മാത്രം മതി

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി (22-23 എണ്ണം വരെ) ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.

പ്രോട്ടീൻ, നാരുകൾ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, വിറ്റാമിൻ ഇ, റൈബോഫ്‌ളേവിൻ എന്നിവയാൽ സമൃദ്ധമായ ബദാമിൽ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിൻ ബി, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ബദാമിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമിൽ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാൽ ഇതിൽ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാൽ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതിൽ കുതിർത്തും വറുത്തും സ്‌മൂത്തി, ഹൽവ, തൈര് എന്നിവയ്‌ക്കൊപ്പം ചേർത്തും കഴിക്കാവുന്നതാണ്. വീഗൻ ആളുകൾക്ക് ബദാം മിൽക്ക് ഒരു മികച്ച ഓപ്ഷൻ ആണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

https://www.pravasiinfo.com/2024/06/30/uae-31/
https://www.pravasiinfo.com/2024/06/30/uae-32/#google_vignette

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top