ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി (22-23 എണ്ണം വരെ) ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, വിറ്റാമിൻ ഇ, റൈബോഫ്‌ളേവിൻ എന്നിവയാൽ സമൃദ്ധമായ ബദാമിൽ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിൻ ബി, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ബദാമിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമിൽ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാൽ ഇതിൽ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാൽ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതിൽ കുതിർത്തും വറുത്തും സ്‌മൂത്തി, ഹൽവ, തൈര് എന്നിവയ്‌ക്കൊപ്പം ചേർത്തും കഴിക്കാവുന്നതാണ്. വീഗൻ ആളുകൾക്ക് ബദാം മിൽക്ക് ഒരു മികച്ച ഓപ്ഷൻ ആണ്.
നിക്ഷേപകർക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ നൽകുന്ന നിരവധി സ്കീമുകളാണുള്ളത്. ഇവ കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതും, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതുമാണ്. പദ്ധതികളെപ്പറ്റി വിശദമായറിയാം.
എസ്ബി സേവിങ്സ് അക്കൗണ്ട് -മിനിമം ബാലൻസ് 500 രൂപ മാത്രം. -ഓൺലൈൻ / മൊബൈൽ ബാങ്കിങ് സേവനങ്ങളും, ATM കാർഡ് സൗകര്യവും ലഭ്യമാണ്.
SSA – സുകന്യ സമൃദ്ധി അക്കൗണ്ട് -പത്തു വയസ്സ് വരെയുള്ള പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി. -നിക്ഷേപ കാലാവധി 21 വർഷം. -കുറഞ്ഞ നിക്ഷേപം 250 രൂപ, പരമാവധി 150000 രൂപ. -മുഴുവൻ നിക്ഷേപത്തിനും സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ്. -18 വയസ്സ് തികയുകയോ പത്താംതരം പാസ്സാവുകയോ ചെയ്താൽ നീക്കിയിരിപ്പിന്റെ 50% വിദ്യാഭ്യാസത്തിനായി പിൻവലിക്കാവുന്നതാണ്. -വിവാഹത്തിന് ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസെ ചെയ്യാവുന്നതാണ്.
MIS – മാസ വരുമാന പദ്ധതി
അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി -പ്രതിമാസ പലിശ ലഭിക്കുന്നു. -അക്കൗണ്ടിൽ ഒരാൾക്ക് 9 ലക്ഷവും, രണ്ടാൾക്ക് 15 ലക്ഷവും നിക്ഷേപിക്കാം.
SCSS – സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി. -60 വയസ്സ് തികഞ്ഞവർക്കും, 55 വയസ്സ് കഴിഞ്ഞു വിരമിച്ചവർക്കും പദ്ധതിയിൽ അംഗമാവാം. -പരമാവധി 30 ലക്ഷം രൂപ.
കാലാവധി 5 വര്ഷം.
RD – റെക്കറിംഗ് ഡെപ്പോസിറ്റ് -100 രൂപ മുതൽ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാം. -കാലാവധി 5 വര്ഷം.
PPF – പബ്ലിക് പ്രോവിഡന്റ് ഫണ്ട് -15 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി. -കുറഞ്ഞ തുക – 500/-, പരമാവധി തുക 150000/- -നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു.
TD – ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് -സ്ഥിരനിക്ഷേപമായി 1000 രൂപ മുതൽ 1,2,3,5 എന്നീ വർഷ കാലയളവിലേക്ക് നിക്ഷേപിക്കാം. -നിക്ഷേപത്തിന് പരിധിയില്ല. -5 വർഷ നിക്ഷേപത്തിന് സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭിക്കുന്നു.
NSC – നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് -ഉയർന്ന പലിശനിരക്കും, ആദായനികുതി സെക്ഷൻ 80 C പ്രകാരമുള്ള ആനുകൂല്യം ഒത്തുചേരുന്ന നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -അഞ്ചു വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി.
KVP – കിസാൻ വികാസ് പത്ര -115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്നു ആകർഷകമായ നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -രണ്ടര വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതിക പലിശയോടെ പിൻവലിക്കാവുന്നതാണ്.
MSSC – മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ 1.04.2023 മുതൽ രണ്ട് വർഷത്തേക്ക് പ്രഖ്യാപിച്ച പുതിയ സമ്പാദ്യപദ്ധതി. -ഏതൊരു സ്ത്രീക്കും, പെൺകുട്ടിക്കും ഈ അക്കൗണ്ട് ചേർക്കാവുന്നതാണ്. -കൂടിയ നിക്ഷേപം 2 ലക്ഷം രൂപ, കുറഞ്ഞ നിക്ഷേപം 1000 രൂപ. -കാലാവധി രണ്ട് വര്ഷം, 7.5 ശതമാനം കൂട്ടുപലിശ.
വർഷംതോറും, വ്യക്തികളും കമ്പനികളും മറ്റ് നികുതിദായകരും അവരുടെ വരുമാനവും അവർ സർക്കാരിലേക്ക് അടച്ച നികുതികളും റിപ്പോർട്ടുചെയ്യുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കണം. പിഴകൾ ഒഴിവാക്കാനും ചില നികുതി ആനുകൂല്യങ്ങൾ നിലനിർത്താനും സമയപരിധിക്ക് മുമ്പ് ഈ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ജൂലായ് 31 ന് അവസാനിക്കും. നികുതി നൽകേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ റിട്ടേൺ സമർപ്പിക്കണമെന്നാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(1) പറയുന്നത്. ജൂലായ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ പിഴ നൽകേണ്ടി വരും.
ആർക്കൊക്കെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം
-രണ്ട് ലക്ഷത്തിന് മുകളിൽ വിദേശയാത്രയ്ക്ക് ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വ്യക്തിപരമായ യാത്രയ്ക്കോ മറ്റൊരാളുടെ യാത്രയ്ക്കോ ചെലവാക്കിയ തുക എന്ന വ്യത്യാസമില്ലാതെയാണിത്. ഉദാഹരണമായി ഒരു വ്യക്തി സാമ്പത്തിക വർഷത്തിൽ വ്യക്തിപരമായ വിദേശ യാത്രയ്ക്കായി 1.50 ലക്ഷം രൂപയും രക്ഷിതാക്കളുടെ വിദേശയാത്രയ്ക്കായി 1 ലക്ഷം രൂപയും ചെലവാക്കി. ഇവിടെ ആകെ 2.50 ലക്ഷം രൂപ വിദേശ യാത്രയ്ക്ക് ചെലവാക്കിയതിനാൽ ആദായ നികുതി റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യണം.
-വിദേശ ആസ്തികൾ കൈവശം വെച്ചവർക്കും വിദേശത്ത് നിന്ന് വരുമാനമുള്ള റസിഡൻറുകളോ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വിദേശ കമ്പനികളുടെ ഓഹരികൾ, ബോണ്ട്, വിദേശത്ത് വീടുള്ളവർവർക്ക് ലാഭവിഹിതം, പലിശ, വാടക വരുമാനം എന്നിങ്ങനെ വരുമാനം ലഭിക്കും. ഇത്തരക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
-സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ കറൻ്റ് അക്കൗണ്ട് ഇടപാടുകളും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളതാണ്. സാമ്പത്തിക വർഷത്തിലെ കറൻ്റ് അക്കൗണ്ട് നിക്ഷേപം ഒരു കോടിക്ക് മുകളിൽ പോകുന്ന വ്യക്തികൾക്കും നികുതി റിട്ടേൺ ബാധകമാണ്.
-സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ചെലവാക്കുന്നവർക്കും ആദായ നികുതി റിട്ടേൺ നിർബന്ധമാണ്.
-സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ ടിഡിഎസ്, ടിസിഎസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിലും റിട്ടേൺ സമർപ്പിക്കണം.
കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് പറഞ്ഞു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി 2024-ൽ നടക്കുന്ന ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2 മുതൽ ഡാലസിലെ ഗ്രാൻഡ് പ്രേരിയിൽ തുടങ്ങി . ടി20 ഷോപീസിൻറെ ഒമ്പതാം പതിപ്പിൽ 29 ദിവസങ്ങളിലായി 55 മത്സരങ്ങളാണ് നടക്കുക. ടൂർണമെൻ്റിൽ 20 ടീമുകൾ പങ്കെടുക്കും. അവർ:
അഫ്ഗാനിസ്ഥാൻ,ഓസ്ട്രേലിയ, ബംഗ്ലാദേശ്,കാനഡ ഇംഗ്ലണ്ട് ഇന്ത്യ, അയർലൻഡ്,നമീബിയ,നേപ്പാൾ, നെതർലാൻഡ്സ്, ന്യൂസിലാൻ്റ്,ഒമാൻ, പാപുവ,ന്യൂ ഗ്വിനിയ, പാകിസ്ഥാൻ, സ്കോട്ട്ലാൻഡ്,ദക്ഷിണാഫ്രിക്ക, ശ്രീ ലങ്ക, ഉഗാണ്ട, അമേരിക്ക,വെസ്റ്റ് ഇൻഡീസ്
സമനിലയുടെ വലിപ്പം മാത്രമല്ല, 55 മത്സരങ്ങൾ 16 ആതിഥേയത്വം വഹിക്കുന്ന യു.എസ്.എ.എയിലേക്കുള്ള ക്രിക്കറ്റിൻ്റെ ബിഗ്-ടിക്കറ്റ് പ്രവേശനത്തെ ഇത്തരത്തിൽ അടയാളപ്പെടുത്തുന്നു എന്നതും തകർപ്പൻ സംഭവമായിരിക്കും. അതുപോലെതന്നെക്രിക്കറ്റ് പ്രേമികൾക്ക് ലോകത്തെവിടെയും ടിവിയിലും മൊബൈലിലും ഒക്കെ നിങ്ങൾക്ക് ഈ ടൂർണമെൻ്റ് ലൈവായി സൗജന്യമായി കാണാനാകും.
തണുത്ത കാലാവസ്ഥയിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താരതമ്യേന മന്ദഗതിയിൽ ആയിരിക്കും ഈ അവസ്ഥയിൽ ചൂടുള്ളതും ശുദ്ധമായതുമായ ഭക്ഷണം വേണം കഴിക്കുവാൻ. പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് അണുബാധയേൽക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ക്ഷണങ്ങളും കനത്തതും കൊഴുപ്പുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കണം. ഉപയോഗിച്ച എണ്ണ ആവർത്തിച്ചുപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതും ഈർപ്പം താങ്ങി നിൽക്കുന്ന ഭക്ഷണം കഴിക്കുന്നതും അപകടമാണ്.ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ അണുക്കൾ എന്നിവ ഈ കലാവസ്ഥയിൽ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആളുകൾ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒരിക്കലും ഗുണകരമല്ല. ഈർപ്പമുള്ള കാലാവസ്ഥയിലെ അണുബാധയും ശുചിയാല്ലാത്ത വെള്ളവും എല്ലാം പ്രശ്‌നമാണ്. മാത്രമല്ല, ഭക്ഷണം പൊടി, ഈച്ച, മലിനമായ വെള്ളം എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന ഭക്ഷണം ദഹനനാളത്തിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.
ഇലക്കറികൾ ഒഴിവാക്കാം ഇലക്കറികൾ പോഷകസമൃദ്ധമായതിനാൽ അവ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുന്നത്. അത് ശരിയുമാണ്. എന്നാൽ മഴക്കാലത്ത് ചീര, മുരിങ്ങ , ബ്രോക്കോളി, കാബേജ്, തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യകരമല്ല. ചതുപ്പ് നിലത്തിനു സമാനമായ പ്രദേശത്ത് വളരുന്ന ഇത്തരം ചെടികളിൽ മഴക്കാലത്ത് പ്രാണികൾ കൂടുകൂട്ടുന്നു.ഇലകളിലെ അമിതമായ ഈർപ്പം കാരണം ഈ സീസണിൽ പച്ചിലകൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനികരമായ അണുക്കൾ അതിൽ ഉണ്ടാകുകയും ചെയ്യുന്നു. അതിലെന്ത് മഴക്കാലത്ത് ഇലക്കറികൾ ഡയറ്റിൽ നിന്നും ഒഴിവാക്കി, പ്രതിരോധശേഷിയും വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്നതിന് ഓറഞ്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വേവിക്കാത്ത പച്ചക്കറികൾ വേണ്ടേ വേണ്ട ഡയറ്റിന്റെ ഭാഗമായി വേവിക്കാത്ത പച്ചക്കറികൾ അതിന്റെ പോഷകാംശം നഷ്ടപ്പെടാതെ കഴിക്കുന്ന രീതി വ്യാപകമാണ്. എന്നാൽ മഴക്കാലത്ത് ആ രീതി വേണ്ട. മഴക്കാലത്തെ താപനിലയും ഈർപ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. പാകം ചെയ്തതോ തിളപ്പിച്ചതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ മാത്രം കഴിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
നേരത്തെ മുറിച്ചു വച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങൾ കഴിക്കരുത് കഴിക്കാനുള്ള എളുപ്പത്തിനായി മുറിച്ചും തൊലികളഞ്ഞും വച്ചിരിക്കുന്ന പഴങ്ങൾ കടകളിൽ ലഭ്യമാണ്. ഇത് കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന പോലെയാണ്. ഈർപ്പം നിറഞ്ഞ അവസ്ഥയിൽ ഇവ ചീയാനും രോഗാണുക്കകൾ ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്. കഴിക്കുന്നതിനു തൊട്ട് മുൻപായി മാത്രം പഴങ്ങൾ മുറിക്കുക.ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഈ അകലാവസ്ഥയിൽ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.
സീ ഫുഡുകൾ ശ്രദ്ധിക്കുക മൺസൂൺ കാലത്ത്, മത്സ്യം, കൊഞ്ച്, ഞണ്ട് എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങളും ബീഫ് പിലുള്ള ചുവന്ന മാംസവും കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശുദ്ധമായതല്ല എങ്കിൽ ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാലുൽപ്പന്നങ്ങൾ തൈര് , കോട്ടേജ് ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളിലും അമിതമായി സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഉണ്ടാകും. അതിനാൽ, മൺസൂൺ കാലത്ത് ഇവ ഉപയോഗിക്കുമ്പോൾ മലിനമാകാതെ ശരിയായി സൂക്ഷിച്ചതാണ് എന്നുറപ്പ് വരുത്തുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്ത പാലുൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
വേനൽക്കാലം ചൂടുപിടിക്കുമ്പോൾ, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഏറ്റവും വലിയ രണ്ട് അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: കോപ്പ അമേരിക്കയും യൂറോ കപ്പും. നിരവധി ആകർഷകമായ സ്റ്റോറിലൈനുകളും വികസിക്കുമ്പോൾ, നിങ്ങളുടെ മൊബൈലിൽ ശരിയായ ആപ്പുകൾ ഉള്ളത് നിങ്ങളുടെ കാഴ്ചാനുഭവം ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ ഈ ടൂർണമെൻ്റുകൾക്കായി നിയമപരമായ സ്ട്രീമിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അവശ്യ ആപ്പുകളിലേക്കുള്ള ഒരു ഗൈഡ് ഇതാ:
Disney+ Hotstar ഇന്ത്യയിലെ പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി നിലകൊള്ളുന്നു, കോപ്പ അമേരിക്കയുടെയും യൂറോ കപ്പിൻ്റെയും സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. തത്സമയ സ്ട്രീമിംഗ് അവകാശങ്ങൾ സുരക്ഷിതമാക്കിയതിനാൽ, ആരാധകർക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയും അതിലേറെയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ മത്സരങ്ങൾ ആസ്വദിക്കാനാകും. ആപ്പുകൾക്കിടയിൽ ടോഗിൾ ചെയ്യാതെ എല്ലാ പ്രവർത്തനങ്ങളിലേക്കും തടസ്സമില്ലാത്ത ആക്‌സസ് തേടുന്ന ആരാധകർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണിത്.
വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ, പരിമിതമായ ലെഗ്റൂം, മണിക്കൂറുകളോളം ഒരു ചെറിയ സ്ഥലത്ത് ഒതുങ്ങിനിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഇതെല്ലാം ശരീരത്തെ ബാധിക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
കാലുകളിൽ കട്ടപിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിടി) യാത്രക്കാരിൽ പലപ്പോഴും അപകടം സൃഷ്ടിച്ചേക്കാം. കൂടാതെ ഭാരമുള്ള ലഗേജുകൾ തെറ്റായി ഉയർത്തുന്നത് മൂലം പുറംവേദന, കഴുത്ത് വേദന, തോളിൽ മുറിവ് എന്നിവയ്ക്ക് കാരണമാകാം. അതിന് പുറമെ നിർജ്ജലീകരണം വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ദീർഘദൂര വിമാനയാത്രകളിൽ സജീവമായിരിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിന് വിശ്രമം നൽകാനും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായകരമാണെന്നും വിദഗ്ധർ പറയുന്നു. യാത്രയ്ക്കിടെ സാധിക്കുമെങ്കിൽ മൂന്നോ അഞ്ചോ മിനിറ്റ് നടക്കാൻ ശ്രമിക്കണം. മൂക്കിലൂടെ സാവധാനം ശ്വസിക്കുകയും വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ഇത് 10 മുതൽ 15 തവണ വരെ ആവർത്തിക്കുക.
കൂടാതെ കാൽ തറയിൽ വച്ചശേഷം പാദങ്ങളുടെ മുൻഭാഗം നിങ്ങളുടെ നേരെ ഉയർത്തുക. ഈ സ്ഥാനത്ത് ഒന്നോ രണ്ടോ സെക്കൻഡ് പിടിക്കുക, തുടർന്ന് നിങ്ങളുടെ പാദങ്ങൾ 10 മുതൽ 15 സെക്കൻഡ് വരെ ഇപ്രകാരം പിടിക്കുക. കൂടാതെ കാൽമുട്ട് വളച്ച് നിങ്ങളുടെ കാൽമുട്ട് നിങ്ങളുടെ നെഞ്ചിലേക്ക് അടുപ്പിച്ച് രണ്ട് മുതൽ അഞ്ച് സെക്കൻഡ് വരെ ഈ സ്ഥാനത്ത് പിടിച്ച് വിശ്രമിക്കുക. ഓരോ വശത്തും ഏകദേശം പത്ത് തവണ മറ്റേ കാലിന് വേണ്ടി ഇത് ആവർത്തിക്കുകയെന്നും ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ശരീരത്തിൽ ശരിയായ അളവിൽ ജലാംശമുള്ളത് കട്ടപിടിക്കുന്നതിനും മലബന്ധത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. പേശികളിലെ മലബന്ധം തടയാൻ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കഴുത്തിലെ പേശികൾ നീട്ടാൻ നിങ്ങളുടെ തല വശത്തേക്കും മുന്നോട്ടും ചരിക്കുക.തുടങ്ങിയവ ചെയ്യാവുന്നതാണെന്ന് സുലേഖ മെഡിക്കൽ സെൻ്ററിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ ഹിന സലാം സിദ്ദിഖി പറഞ്ഞു.
വിനോദത്തിൽ തുടരുന്നതും വിവേകത്തോടെ ഭക്ഷണം കഴിക്കുന്നതും ഊർജ്ജ നില നിലനിർത്താൻ സഹായിക്കും. പിരിമുറുക്കം ഒഴിവാക്കാൻ നിങ്ങളുടെ തോളുകൾ മുന്നോട്ടും പിന്നോട്ടുമായി ചലിപ്പിക്കുക. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ തലയ്ക്ക് മുകളിലായി കൈകൾ ഉയർത്തി സ്ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. കൂടാതെ, കംപ്രഷൻ സോക്സുകൾ ധരിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.
കൊച്ചി: ശ്വാസ കോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നത് ആശങ്ക പടര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളില്‍ പ്രധാനമാണ് ഇത്. രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ ചികിത്സ വൈകുമ്പോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിര്‍ണയം വൈകിയ വേളയില്‍ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളില്‍ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.ആദ്യഘട്ടത്തില്‍ തന്നെ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ളത്.എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് കൃത്യ സമയത്തുള്ള രോഗനിര്‍ണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തില്‍ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ മിനൽ ഷായുടെ അഭിപ്രായത്തിൽ, ‘വെജിറ്റേറിയൻ ഡയറ്റ് ആരോഗ്യകരമായ ഭക്ഷണമാണ്, ഇത് എൽഡിഎൽ കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കും. ഇത് രക്താതിമർദ്ദം, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇസ്കിമിക് ഹൃദ്രോഗത്തിൽ നിന്നുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങൾ, നമ്മൾ പല പഠനറിപ്പോർട്ടുകളിലും വായിച്ചിട്ടുമുണ്ട്.എന്നാലിപ്പോൾ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും, കാൻസർ റിസർച്ച് യുകെയും, ഓക്‌സ്‌ഫോർഡ് പോപ്പുലേഷൻ ഹെൽത്തും ചേർന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് മാംസവും/അല്ലെങ്കിൽ മത്സ്യവും കഴിക്കുന്നവരേക്കാൾ സസ്യഭുക്കുകൾക്ക് ക്യാൻസർ സാധ്യത കുറവാണെന്നാണ്. ബിഎംസി മെഡിസിനിൽ പ്രസിദ്ധീകരിച്ച, യുകെ ബയോബാങ്കിലെ 450,000-ത്തിലധികം ആളുകളുടെ ഡയറ്റ് ഗ്രൂപ്പുകൾ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്.അതിൽ പങ്കെടുത്തവരെ, മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗത്തിന്റെ തോത് അനുസരിച്ച് തരംതിരിച്ചു. സംസ്കരിച്ച മാംസം, ചുവന്ന മാംസം, കോഴിയിറച്ചി എന്നിവ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ കഴിക്കുന്നവരെ സ്ഥിരമായി മാംസം ഭക്ഷിക്കുന്നവരെ തരം തിരിച്ചിരിക്കുന്നു. കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർ ആഴ്ചയിൽ അഞ്ച് തവണയിൽ കുറവോ തുല്യമോ ആണ്. മാംസം കഴിക്കാത്തവരും എന്നാൽ മത്സ്യം കഴിക്കുന്നവരുമായ ആളുകളെയും പഠനം വിശകലനം ചെയ്തു. ഇതുകൂടാതെ, മാംസവും മത്സ്യവും ഒരിക്കലും കഴിക്കാത്ത സസ്യാഹാരികളെ അവസാന ഗ്രൂപ്പിൽ ഉൾപ്പെടുത്തി. പഠനത്തിന്റെ കണ്ടെത്തലുകൾ ഇവയായിരുന്നു:
*സാധാരണ മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ വരാനുള്ള സാധ്യത, കുറച്ചു മാത്രം മാംസാഹാരം കഴിക്കുന്നവരിൽ 2% കുറവാണ്, പെസ്കാറ്റേറിയൻമാരിൽ (മൽസ്യം മാത്രം കഴിക്കുന്നവർ) 10 ശതമാനം കുറവാണ്, സസ്യാഹാരികളിൽ 14 ശതമാനം കുറവാണ്. *സാധാരണ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്, കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർക്ക് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത 9 ശതമാനം കുറവാണ്. *മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് സസ്യാഹാരികളായ സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദ സാധ്യത (18 ശതമാനം) കുറവാണ്, ഇത് സസ്യാഹാരികളായ സ്ത്രീകളിൽ കാണപ്പെടുന്ന ബോഡി മാസ് സൂചിക കുറവായിരിക്കാം. *പതിവ് മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് പെസ്‌കാറ്റേറിയൻമാർക്കും (മൽസ്യം മാത്രം കഴിക്കുന്നവർ), സസ്യാഹാരികൾക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് (യഥാക്രമം 20 ശതമാനവും 31 ശതമാനവും).
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. മധുരത്തിന്റെ പ്രധാന ഉറവിടമായി കാണുന്നതോ പഞ്ചസാരയുമാണ്. ചായ , കാപ്പി, ജ്യുസുകൾ, ഷേക്ക്, പായസം, മധുരപലഹാരങ്ങൾ തുടങ്ങി പല വഴികളിലൂടെയാണ് പഞ്ചസാരമധുരം ആസ്വദിക്കുന്നത്. എന്നാൽ ഇത്രയേറെ ആസ്വദിച്ചു കഴിക്കുന്ന പഞ്ചസാര ജീവിതത്തിലെ വില്ലനാണെന്ന് അറിയാമോ? പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യപരമായി പലവിധ ദോഷങ്ങളുണ്ടാക്കും. ശരീരഭാരം വർദ്ധിപ്പിക്കൽ, പ്രമേഹം, പല്ലുകൾ ക്ഷയിക്കുന്നത് തുടങ്ങി പഞ്ചസാരകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷ്യ ഉൽപന്നങ്ങളിലും സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പഞ്ചസാര യഥാർത്ഥത്തിൽ പ്രശ്നക്കാരനല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലൂടെ അകത്തെത്തുന്ന പഞ്ചസാര പ്രശ്‌നമാണ് താനും. പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 5 പ്രശ്നങ്ങൾ നോക്കാം..
ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം നിൽക്കുന്നു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പലവിധത്തിലുള്ള പോഷകങ്ങളും ധാതുലവണങ്ങളും ശരീരത്തിലേക്ക് എത്തുന്നുണ്ട്. ശരീരം അവയെ ആഗിരണം ചെയ്ത് വിഘടിപ്പിച്ച് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുന്നു. എന്നാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് ലഭിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയിൽ നിന്നും ശരീരത്തിനാവശ്യമായ ധാതുക്കളോ പോഷകങ്ങളോ ഒന്നും ലഭിക്കുന്നുമില്ല.പഞ്ചസാര യഥാർത്ഥത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകത്തെ പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ശരീരഭാരം വർധിപ്പിക്കും അമിതമായ പഞ്ചസാര കഴിക്കുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യത ശരീരഭാരം വർധിക്കുന്നു എന്നതാണ്. പഞ്ചസാര ചേർത്തെത്തുന്ന ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഉയർന്ന കലോറിയാനുള്ളത്. ഇത് ശരീരത്തിന് ദോഷകരമാണ്. പഞ്ചസാര അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കൃത്യമായി വ്യായാമം ചെയ്താൽ പോലും അത് ശരീരത്തിൽ പ്രതിഫലിക്കാക്കണമെന്നില്ല. വിശപ്പ് നിയന്ത്രണ വിധേയമാകാതെ ഇരിക്കുന്നതിലും പഞ്ചസാരയ്ക്ക് പങ്കുണ്ടെന്നു ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
പല്ലിന്റെ ആരോഗ്യ നശിപ്പിക്കുന്നു പഞ്ചസാരയുടെ ഉപയോഗം പല്ലുകൾ നശിക്കുന്നതിന് കാരണമാകും.പഞ്ചസാര കഴിച്ചതിനുശേഷം, വായിൽ ബാക്ടീരിയകൾ രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ പല്ലിന്റെ ബലം ക്ഷയിപ്പിക്കുന്നു.പല്ലിനു മുകളിലെ നേർത്ത ആവരണത്തെ ഇല്ലാതാക്കുന്ന ഒരു ആസിഡ് ഉൽപ്പാദിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും. കാലക്രമേണ, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പല്ലുകളെ പൂർണമായും നശിപ്പിക്കും. പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നത് പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ സ്വാഭാവികമാണ്.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. 15 വർഷത്തെ പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ചേർക്കുന്ന ആളുകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉയർന്ന കലോറി ആയതിനാലും വിശപ്പിനെ ബാധിക്കാത്തതിനാലും ഇത് ശരീരത്തിന് ദോഷകരമാണ്. വിശപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാൽ തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
ദോഹ: വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂൺ 12 മുതൽ ജൂലൈ 15 വരെയാണ് പുതിയ പാർക്കിംഗ് നിരക്കുകൾ ഈടാക്കുക. അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്. പാർക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാർക്കിംഗിന് പ്രീ ബുക്കിംഗ് മാത്രം 725 റിയാലാണ് ഈടാക്കുക. പ്രീമിയം പാർക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂർ മുതൽ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.
പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തും കാർ പാർക്ക് ചെയ്യാൻ മൂന്നു മുതൽ ഏഴു ദിവസം വരെ 350 റിയാലാണ് നിരക്ക്. എട്ടു മുതൽ 14 വരെയുള്ള ദിവസങ്ങൾക്ക് 450 റിയാൽ നിരക്ക് ഈടാക്കും. പതിനഞ്ചാം ദിവസം മുതൽ സാധാരണ നിരക്കുകൾ ബാധകമായിരിക്കും.
ഷോർട്ട് സ്റ്റേ വാലെറ്റ് സേവനവും ലഭ്യമാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഷോർട്ട് സ്റ്റേ വാലെറ്റ് സേവനം ഉപയോഗിക്കണം. രണ്ടു മണിക്കൂറിന് 100 റിലായാണ് ചാർജ്. പ്രീമിയം വാലെറ്റ് പാർക്കിംഗിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തിൽ 450 റിയാലുമാണ് ഈടാക്കുക. പ്രീമിയം വാലെറ്റ് പാർക്കിംഗ് എടുക്കുന്നവർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനവും കോംപ്ലിമെന്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷും സൗജന്യമായി ലഭിക്കും.
ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.ഇടക്കിടെ ചൂടു ചായ കഴിക്കുന്നത് കൊണ്ട് അന്നനാള ക്യാന്‍സറിലേക്ക് നയിക്കുന്നു എന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്.
അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച് സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത് .അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്ബോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു.എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്. എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ചായ മാത്രമല്ല കാപ്പിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.
എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.
ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആരോഗ്യം എന്നത് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
വര്‍ദ്ധിച്ച വിശപ്പ് വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
ദഹനപ്രശ്‌നങ്ങള്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്‌നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്‍ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഈ മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോളും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് നിഫ്റ്റി 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് ഉയർന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ വിവരങ്ങൾ നൽകാനുള്ള അവസാന തീയതി ജൂണിൽ അവസാനിക്കും. ജൂൺ 30ന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് പിന്നീട് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകമായിട്ടുള്ളത്. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നിവ നടത്താനാകില്ല.
ക്രെഡിറ്റ് കാർഡിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്, ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസും ജൂൺ 23 മുതൽ വർധിക്കും. ക്രെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ തുക ഉപയോഗിച്ചാൽ അധികമായി ഉപയോഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല. ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ ക്യാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ക്യാഷ്ബാക്ക് പ്രതിഫലിക്കും.
2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട ജൂൺ 15 വരെ അടയ്ക്കാം. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ നാല് തവണകളായി മുൻകൂർ നികുതി അടയ്ക്കണം. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. അല്ലാത്ത പക്ഷം പിഴയടയ്ക്കേണ്ടി വരും.
ജൂൺ 25 മുതൽ ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കും. 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകളിൽ മാറ്റമുണ്ടാകില്ല.
ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈനായി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈൻ ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസായി നൽകേണ്ടത്.
സ്വര്‍ണ വില ഉയരുന്നതോടെ സ്വര്‍ണം സൂക്ഷിക്കുന്നതിലെ റിസ്‌കും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്. ആവശ്യമുള്ളത്ര അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയില്‍ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്. അതേസമയം, നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വര്‍ണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചില പരിധിയുണ്ട്. ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ 500 ഗ്രാം വരെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം സൂക്ഷിക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണമാണ് രേഖകള്‍ ആവശ്യമില്ലാതെ വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല.
സാധാരണയായി സ്വര്‍ണാഭരണങ്ങളായോ, നാണയമായോ, സ്വര്‍ണ കട്ടികളായോ ആണ് സ്വര്‍ണം വാങ്ങിവെയ്ക്കുന്നത്. സ്വര്‍ണം വില്‍ക്കുമ്പോഴോ മറ്റൊരു ഡിസൈനായി ആഭരണങ്ങള്‍ മാറ്റുമ്പോഴോ സ്വര്‍ണത്തിന് നികുതി വരും. എത്ര കാലം സ്വര്‍ണം കയ്യില്‍ വെയ്ക്കുന്നു (ഹോള്‍ഡിംഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയിക്കുക. സ്വര്‍ണ വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ (capital gains) ഹോള്‍ഡിംഗ് കാലയളവ് അടിസ്ഥാനമാക്കി നികുതി കണക്കാക്കാന്‍ ഹ്രസ്വകാലം (short-term), ദീര്‍ഘകാലം (long-term) തരംതരിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കുറവ് കാലയളവ് (36 മാസം) ഹോള്‍ഡ് ചെയ്തതിന് ശേഷം വില്‍പ്പന നടത്തുമ്പോള്‍ ഹ്രസ്വകാലമായി കണക്കാക്കും. ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തില്‍ നികുതി ഈടാക്കും. ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാലമായി കണക്കാക്കും. ദീര്‍ഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സര്‍ചാര്‍ജും സെസ്സും ഈടാക്കും.