Month: March 2024

  • ചുമ, ക്ഷീണം, പനി: റമദാനിൽ ആളുകൾക്ക് അസുഖം വരുന്നത് എന്തുകൊണ്ട്? ഡോക്ടർമാർ വിശദീകരിക്കുന്നത് ഇങ്ങനെ

    ചുമ, ക്ഷീണം, പനി: റമദാനിൽ ആളുകൾക്ക് അസുഖം വരുന്നത് എന്തുകൊണ്ട്? ഡോക്ടർമാർ വിശദീകരിക്കുന്നത് ഇങ്ങനെ

    വിശുദ്ധ റമദാൻ മാസത്തിൽ, ചുമ, ക്ഷീണം, പനി എന്നിവയുടെ നിവാസികളുടെ പരാതികളുടെ വർദ്ധനവ് അടിസ്ഥാന കാരണങ്ങളെക്കുറിച്ച് പലരും ആശ്ചര്യപ്പെടുന്നു. വ്യക്തത തേടി, ഈ പുണ്യസമയത്ത് ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മെഡിക്കൽ വിദഗ്ധർ വിഷയത്തിലേക്ക് വെളിച്ചം വീശുന്നു.

    ഉപവാസസമയത്ത് ഭക്ഷണം കഴിക്കുന്നത് കുറയുന്നത് ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുമെന്ന് സമ്മതിക്കുമ്പോൾ, ചുമയും പനിയും കേവലം ഭക്ഷണത്തിലെ മാറ്റങ്ങളേക്കാൾ വൈറൽ അണുബാധയെ സൂചിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

    “ഉപവാസവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും രോഗലക്ഷണങ്ങളും തമ്മിൽ വേർതിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ക്ഷയരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗകാരിയായ ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടാനുള്ള ശരീരത്തിൻ്റെ കഴിവിൽ റമദാൻ നോമ്പിൻ്റെ സ്വാധീനം മുപ്പത് നോമ്പ് വളണ്ടിയർമാരിൽ ഒരു പഠനം പരിശോധിച്ചു. മാക്രോഫേജുകളുടെ എണ്ണം വർധിപ്പിച്ച് ബാക്ടീരിയയുടെ രോഗകാരികൾ കുറയ്ക്കുന്നതുമായി റമദാനിലെ വ്രതം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് തെളിയിച്ചു, ”അൽ ഷഹാമയിലെ ബുർജീൽ ഡേ സർജറി സെൻ്ററിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ. മരിയൻ മലക് ഇഷക് മോർകോസ് പറഞ്ഞു. “ഒന്നിലധികം ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരായ ആൻ്റി-മൈക്രോബയൽ രോഗപ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അറിയപ്പെടുന്ന ഐഎൻഎഫ്-വൈയുടെ സ്രവണം വർദ്ധിപ്പിക്കുന്നതിനുള്ള ഉപവാസത്തിൻ്റെ കഴിവും പഠനം കാണിച്ചു,” ഡോ മോർകോസ് പറഞ്ഞു.

    റമദാനിലെ ആരോഗ്യ വെല്ലുവിളികൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളും ഡോക്ടർമാർ വിശദീകരിച്ചു. “പുലർച്ചെ മുതൽ പ്രദോഷം വരെ ഉപവസിക്കുന്നത് അർത്ഥമാക്കുന്നത് വിശ്വസ്തർ ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു, ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. നിർജ്ജലീകരണം ക്ഷീണം, ചുമ, പനിയുടെ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകും, ”മുഹൈസ്നയിലെ ആസ്റ്റർ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. തേജസ്വി കോട്ടകൊണ്ട പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/28/rajasthan-royal-take-on-delhi-capitals-today-ipl-can-now-be-watched-live-on-your-phone-download-now/
    https://www.pravasiinfo.com/2024/03/29/indian-dj-jailed-for-25-years-over-drugs-found-in-cake-appeals-verdict/
  • വെറും വയറ്റില്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അപകടം അരികെ

    വെറും വയറ്റില്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അപകടം അരികെ

    ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ് എങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. നാരുകളും പോഷകങ്ങളും നിറഞ്ഞ, ഉണങ്ങിയ പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിന് വലിയ അളവില്‍ ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന മറ്റ് കേടുപാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന് മികച്ച ഓപ്ഷനാണ് ഡ്രൈഫ്രൂട്‌സ്. എങ്കിലും ഇവയില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഷുഗറും ആവശ്യത്തില്‍ അധികമുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്്‌നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ഫോളേറ്റ്, വൈറ്റമിന്‍ സി, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങള്‍ ഡ്രൈഫ്രൂട്‌സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ അതിരാവിലെ കഴിക്കാന്‍ പാടില്ലാത്ത ഡ്രൈഫ്രൂട്‌സ് എന്തൊക്കെയെന്ന് നോക്കാം.

    ഉണക്കമുന്തിരി: ഉണക്കമുന്തിരിയില്‍ സ്വാഭാവികമായ പഞ്ചസാര, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ രാവിലെ തനിയെകഴിക്കാതെ മറ്റ് ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കുക.

    ഉണക്കിയ ആപ്രിക്കോട്ട്: ഉണങ്ങിയ ആപ്രിക്കോട്ട് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇവയിലുള്ള പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല ഇവ നല്ലതുപോലെ ഉണങ്ങുമ്പോള്‍ എല്ലാ പഞ്ചസാരയും കലോറിയും ആഗിരണം ചെയ്യുന്നു. അതിനാല്‍ ഗ്ലൂക്കോസും ഫ്രക്ടോസും ഇവയില്‍ വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. ഇതും അതിരാവിലെ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.

    ചെറി: ചെറി ഉണക്കിയത് പലര്‍ക്കും വളരെയധികം ഇഷ്ടമുള്ളതാണ്. എന്നാല്‍ ഇത് ഒരിക്കലും വെറും വയറ്റില്‍ കഴിക്കാന്‍ അത്ര നല്ലതല്ല. ഇതിന് ശേഷം നിങ്ങള്‍ എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അത് പലപ്പോഴും ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാം, കാരണം അവയില്‍ അസിഡിറ്റി അളവ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഉണങ്ങിയ ചെറി കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം.

    ഈന്തപ്പഴം: ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഈന്തപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നാരുകളും പ്രോട്ടീനും ചേര്‍ക്കാന്‍ മികച്ചചേരുവ തന്നെയാണ് ഈന്തപ്പഴം. എന്നിരുന്നാലും, അതിരാവിലെ ഇവ കഴിക്കുന്നത് വലിയ അളവില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക് ഇത് അപകടമുണ്ടാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2023/06/12/calls-from-unknown-numbers-can-now-be-automatically-recorded-on-your-phone-here-is-a-cool-app/

    https://www.pravasiinfo.com/2024/03/26/influenza-vaccination-now-mandatory-for-umrah-and-hajj-pilgrims-from-uae/

    https://www.pravasiinfo.com/2024/03/26/search-continues-for-missing-expatriate-girl-in-uae/
  • പൊരിച്ചതും കരിച്ചതും കൂടുതല്‍ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടും

    പൊരിച്ചതും കരിച്ചതും കൂടുതല്‍ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടും

    മാംസത്തിൽ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അപകടങ്ങളും അതുപോലെ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കണം. അമിതമായി മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥകളില്‍ പലതും ഇപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. മാംസത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന അപകടസാധ്യതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാംസാഹാരത്തിന്റെ ഉപയോഗം അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന കാര്യം നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാം. ആയുസ്സിന് വരെ കോട്ടം തട്ടുന്ന തരത്തിലാണ് മാംസം അധികം ഉപയോഗിച്ചാലുള്ള അവസ്ഥ.

    കിഡ്‌നിസ്‌റ്റോണ്‍ സാധ്യത: മാംസാഹാരത്തിലെ പ്രോട്ടീനുകളില്‍ പ്യൂരിന്‍സ് എന്ന സംയുക്തങ്ങള്‍ ധാരാളം ഉണ്ട്. ഇവ യൂറിക് ആസിഡായി മാറുകയും ഇതിന്റെ അളവ് കൂടുമ്പോള്‍ കിഡ്‌നി സ്‌റ്റോണ്‍ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഉപയോഗിക്കുന്ന മാംസത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാം. അമിതമായി മാംസം കഴിക്കുന്നത് ഇന്ന് തന്നെ നിര്‍ത്തുക.

    നിര്‍ജ്ജലീകരണം സംഭവിക്കാം: മുകളില്‍ പറഞ്ഞ യൂറിക് ആസിഡിന്റെ അളവ് അമിതമാകുന്നതിനാല്‍ നിങ്ങള്‍ക്ക് പതിവിലും ഉണ്ടാവുന്നു. ഇവയെല്ലാം തന്നെ പരസ്പരം പൂരകങ്ങളാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ടോക്‌സിന്‍ നിറയുന്നു. അതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അബദ്ധത്തിലേക്ക് എത്തുന്നു.

    മലബന്ധത്തിന് സാധ്യത: മാംസം മാത്രമുള്ള ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്, പക്ഷേ ഇതില്‍ നാരുകള്‍ ഇല്ല. പഴം, പച്ചക്കറികള്‍, അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധാരണയായി ഫൈബര്‍ ലഭിക്കുന്നത്. ഇതെല്ലാം മലബന്ധത്തെ ഇല്ലതാക്കുന്നു. എന്നാല്‍ മാംസാഹാരം കഴിക്കുമ്പോള്‍ അത് പ്രോട്ടീന്‍ നല്‍കും എന്നല്ലാതെ ശരീരത്തിന് ഫൈബര്‍ നല്‍കില്ല. ഇത് മലബന്ധം, വയററിലെ അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.

    തലവേദന: ജലാംശം ഇല്ലാത്തതും തലവേദനയ്ക്ക് കാരണമാകും. ഇത് രക്തം കട്ടിയുള്ളതാക്കി മാറ്റുന്നു. അതിന് കാരണം തലച്ചോറിലേക്കുള്ള ഓക്‌സിജന്റഎ അളവ് കുറയുന്നതാണ്. മാംസാഹാരം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അപകടകരമായ വസ്ഥയിലേക്ക് എത്തിക്കുന്നു. തലവേദനയോടെ തുടങ്ങുമെങ്കിലും അതിന് കാരണം പലപ്പോഴും മാംസാഹാരത്തിന്റെ ഉപഭോഗം തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

    ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍: നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹൃദയം കൂടുതല്‍ ആരോഗ്യമുള്ളതാവുന്നു. എന്നാല്‍ മാംസാഹാരത്തെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഫൈബര്‍ ലഭിക്കണം എന്നില്ല. ഇത് നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത് കൊളസ്‌ട്രോള്‍ കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും.

    രോഗപ്രതിരോധ ശേഷി: ഇടക്കിടെ അസുഖം വരുന്നു എന്നതിന്റെ അടിസ്ഥാനം നമ്മുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നാണ്. ഇതില്‍ ആന്റി ഓ്കസിഡന്റുകളും അടങ്ങിയിട്ടില്ല. എന്നാല്‍ മാംസാഹാരത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് ഇടക്കിടെ അസുഖം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/18/uae-how-indian-expats-can-apply-for-aadhaar-card-know-in-detail/

    https://www.pravasiinfo.com/2024/03/18/passengers-who-violate-public-transport-rules-in-uae-face-heavy-fines/
  • കൂടുതൽ നേരം നിങ്ങളുടെ കുട്ടികൾ ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത

    കൂടുതൽ നേരം നിങ്ങളുടെ കുട്ടികൾ ഫോണിൽ കളിക്കുന്നുണ്ടോ? എങ്കിൽ വെര്‍ച്വല്‍ ഓട്ടിസം അപകട സാധ്യത

    കുട്ടികൾ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നു; ഭക്ഷണസമയത്തും ടോയ്‌ലറ്റിലും പോലും അവർക്ക് ഇത് ആവശ്യമാണ്. കുട്ടികളിലെ ഈ അമിത സ്ക്രീന്‍ ഉപയോഗം വളരെയധികം ആരോഗ്യ പ്രശ്നനഗള്‍ക്ക് കാരനമാകുന്നവയാണ്. അത് അവരുടെ മസ്തിഷ്ക വികാസത്തെ വളരെയധികം ദോഷകരമായി ബാധിചെക്കാം എന്ന് പഠനങ്ങള്‍ പോലും പറയുന്നു. ഇത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് (ASD) നയിച്ചേക്കാം. എന്താണെന്ന് വെർച്വൽ ഓട്ടിസം ? ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെ തന്നെയാണോ വെർച്വൽ ഓട്ടിസം ? എന്താണ് ഇവ ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ? ഇവയ്ക്കുള്ള ഉത്തരമാണ് ഇവിടെ :

    എന്താണ് വെർച്വൽ ഓട്ടിസം? വെർച്വൽ ലോകം യഥാർത്ഥമല്ല. നിങ്ങൾക്ക് അത് കാണാനും കേൾക്കാനും കഴിയും, പക്ഷേ നിങ്ങൾക്ക് അത് അനുഭവിക്കാനോ സ്പർശിക്കാനോ കഴിയില്ല. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കളെയും സ്പർശിച്ചും, മണത്തുകൊണ്ടും, ചലിപ്പിച്ചും, രുചിച്ചും, കണ്ടും, കേട്ടും അവരുടെ ചുറ്റുപാടുകൾ അറിഞ്ഞു കൊണ്ടാണ്, അനുഭവിച്ചു കൊണ്ടാണ് ചെയ്തുകൊണ്ടാണ് കുട്ടികൾ പഠിക്കുന്നത്. എന്നാല്‍ ഗാഡ്‌ജെറ്റുകളുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോൾ കുട്ടികൾക്ക് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയില്ല.

    രണ്ട് വയസ്സിന് താഴെയുള്ള കൊച്ചുകുട്ടികൾ അമിതമായി സ്‌ക്രീനുകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വെർച്വൽ ഓട്ടിസം, ഇത് എഎസ്ഡി പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. മൂന്ന് വയസ്സിന് താഴെയുള്ള ടിവി, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ അമിതമായി ചിലവഴിക്കുന്ന കുട്ടികൾക്ക് ആശയവിനിമയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും പലപ്പോഴും പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. വെർച്വൽ ഓട്ടിസത്തിനും എഎസ്ഡിക്കും സമാനമായ സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ, ഒരു കുട്ടിക്ക് വെർച്വൽ ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം ? എങ്ങനെയാണ് വെർച്വൽ ഓട്ടിസം രോഗനിർണയം നടത്തുന്നത്? എല്ലാ സമയത്തും ഏതെങ്കിലും ഒരു ഗാഡ്ജെറ്റിന് അടിമപ്പെട്ട അവസ്ഥ ഉണ്ടാകുന്നതായി അനുഭവപ്പെടുന്നത് വെർച്വൽ ഓട്ടിസത്തിൻ്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണ സമയത്തോ ടോയിലെറ്റില്‍ പോലുമോ മൊബൈല്‍ ഉള്‍പ്പടെ ആവശ്യമായി വരുന്നത് ഇവയുടെ ലക്ഷണമാണ്. എന്നാല്‍ ബലം പ്രയോഗിച്ച് മൊബൈല്‍ അല്ലെങ്കില്‍ ടിവിയില്‍ നിന്നും ശ്രദ്ധ മാറ്റുന്നത് ഒരു പക്ഷെ ആക്രമണപരമായ അവസ്ഥയിലേക്കും എത്തിച്ചേക്കാം. വെർച്വൽ ഓട്ടിസം സംഭവിക്കുന്നത് കുട്ടികള്‍ അമിതമായി സ്‌ക്രീനുകളിൽ ആസക്തി ഉള്ളവരായി മാറുന്നത് കൊണ്ടാണ്. അതിനാല്‍ തന്നെ മൊബൈല്‍ / ടിവി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ നിന്ന് അവരെ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലേക്ക് മാറ്റുന്നത് “വെർച്വൽ ഓട്ടിസ” ലക്ഷണങ്ങളില്‍ നിന്നും മോചിപ്പിക്കുവനുള്ള മാര്‍ഗ്ഗങ്ങളാണ്.

    വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ:
    -ഹൈപ്പർ ആക്ടിവിറ്റി
    -ശ്രദ്ധിക്കാനുള്ള കഴിവില്ലായ്മ
    -കളി പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലായ്മ (വെർച്വൽ ലോകത്തിന് പുറമെ)
    -സംസാരത്തിനുള്ള കാലതാമസം
    -സാമൂഹിക ഇടപെടലിൻ്റെ അഭാവം
    -ക്ഷോഭവും മാനസികാവസ്ഥയും

    • കുറഞ്ഞ അറിവ്

    വെർച്വൽ ഓട്ടിസം ഒഴിവാക്കുവാനാകുമോ ?

    സ്‌ക്രീനില്‍ നിന്നുള്ള ശ്രദ്ധ മാറ്റുമ്പോള്‍ സ്വാഭാവികമായും വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങളും അപ്രത്യക്ഷമാകാറുണ്ട്. മാത്രമല്ല കുട്ടിയുടെ വിജ്ഞാനം, ഹൈപ്പർ ആക്ടിവിറ്റി, ക്ഷോഭം എന്നിവയിൽ കാര്യമായ പുരോഗതി കാണാൻ കഴിയും. വെർച്വൽ ഓട്ടിസത്തിന് കാരണമാകുന്നത് എന്താണ് ? ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ സ്‌ക്രീനുകളിൽ കുട്ടികൾ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കൊണ്ടാണ് വെർച്വൽ ഓട്ടിസം ഉണ്ടാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/15/a-young-man-who-disguised-himself-as-a-woman-and-begged-in-the-uae-was-arrested/

    https://www.pravasiinfo.com/2024/03/15/uae-severe-punishment-for-an-employee-who-stole-a-large-amount-of-money-from-the-company/
  • പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡുകൾ പുതിയ ഇനി രൂപത്തിൽ; വെബ്സൈറ്റ് വഴി അപേക്ഷ നൽകാം, അറിയേണ്ടതെല്ലാം

    പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡുകൾ പുതിയ ഇനി രൂപത്തിൽ; വെബ്സൈറ്റ് വഴി അപേക്ഷ നൽകാം, അറിയേണ്ടതെല്ലാം

    ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയർക്കായുളള നോർക്ക റൂട്ട്സിന്റെ തിരിച്ചറിയൽ കാർഡുകൾ ഇനി പുതിയ രൂപത്തിൽ. കാർഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. നോർക്ക ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി, ഐ.ഡി കാർഡു വിഭാഗത്തിൽ നിന്നും രമണി.കെ, ശ്രീജ എൻ.സി, എന്നിവർ സംബന്ധിച്ചു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ സർക്കാർ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഐ.ഡി കാർഡ് സേവനങ്ങൾ. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പരിഷ്കരിച്ച ഡിസൈനാണ് പുറത്തിറക്കിയത്. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ ഡിസൈനിലുളള കാർഡുകൾ ലഭ്യമാക്കും.

    18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാർഡുകൾക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വർഷവുമാണ് കാലാവധി. അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

    കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/14/expats-bank-loan-in-uae/
  • പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

    പ്രവാസികൾക്ക് സന്തോഷവാർത്ത; കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക്, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

    പ്രവാസികളേറെ കാത്തിരുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർത്ഥ്യമാവുന്നു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസം, ഏപ്രിൽ 22ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. മൂന്ന് വിഭാ​ഗങ്ങളിലാണ് കപ്പലുകളുള്ളത്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നീ വിഭാ​ഗങ്ങളിൽ നിന്നുള്ള കപ്പലുകളിൽ നിന്ന് തെരഞ്ഞെടുത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴി അപേക്ഷാഫോം ഡൗൺലോ‍ഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ ചീഫ് എക്സി.ഓഫീസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ, 9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ [email protected] ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

    കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ അത് സാധാരണക്കാരായ പ്രവാസികൾക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. വിമാനയാത്ര ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് കപ്പൽ യാത്ര തീർത്തും ഒരു അനു​ഗ്രഹമാണ്.
    കപ്പൽ യാത്രയ്ക്ക് പതിനായിരം രൂപയാണ് ടിക്കറ്റ്. ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം. 200 കിലോ വരെ ല​ഗേജ് കൊണ്ടുപോകാം. മൂന്ന് ​ദിവസത്തെ യാത്ര, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥത്തിലാണ് സർവീസ് നടത്തുക. വിജയകരമായാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകിയിരുന്ന അഡ്വ.വൈ.എ.റഹീം വ്യക്തമാക്കിയിരുന്നു. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകളും പ്രവർത്തനങ്ങളും നടത്തിയതി​ന്റെ ഫലമായാണ് കപ്പൽയാത്ര യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ബേപ്പൂർ /കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാ പഠനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ നിന്ന് കേരളത്തിലേക്കു കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. പുതിയ കപ്പൽ സർവീസിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/13/expatriate-malayali-youth-who-came-to-uae-on-visitor-visa-is-missing/

    https://www.pravasiinfo.com/2024/03/13/the-plane-plunged-down-during-the-journey-a-major-disaster-was-avoided-and-several-people-were-injured/
  • ജിമ്മിൽ പോകാതെ കസേരയിൽ ഇരുന്ന് വ്യായാമം ചെയ്ത് തടി കുറയ്ക്കാം; എങ്ങനെ എന്ന് അറിയേണ്ടേ?

    ജിമ്മിൽ പോകാതെ കസേരയിൽ ഇരുന്ന് വ്യായാമം ചെയ്ത് തടി കുറയ്ക്കാം; എങ്ങനെ എന്ന് അറിയേണ്ടേ?

    അമിതവണ്ണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
    ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന കാര്യമാണ് പറയുന്നത്. കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ചില എക്സൈസുകളാണ് പറയുന്നത്.

    സീറ്റഡ് ലെഗ് ലിഫ്റ്റുകൾ: ഈ വ്യായാമം പ്രാഥമികമായി ശരീരത്തിന്റെ താഴത്തെ പേശികളെ, പ്രത്യേകിച്ച് ക്വാഡ്രിസെപ്‌സ്, ഹാംസ്ട്രിംഗ്‌സ്, ഹിപ് ഫ്‌ലെക്‌സറുകൾ എന്നിവയെ ലക്ഷ്യമിടുന്ന വ്യായമമാണ്. ഒരു കസേര അല്ലെങ്കിൽ ബെഞ്ച് പോലുള്ള വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ വ്യായാമം നടത്താം.

    ഇത് എങ്ങനെ ചെയ്യാം: ഒരു കസേരയിൽ നേരെ ഇരിക്കുക, നിങ്ങളുടെ കാലുകൾ തറയിൽ വെയ്ക്കാം. നിങ്ങളുടെ പുറം നിവർന്ന് ഇരിക്കുക. നിലത്തിന് കാൽ സമാന്തരമായി വെച്ച ശേഷം തറയിൽ നിന്ന് ഒരു കാൽ ഉയർത്തുക.

    കുറച്ച് സെക്കൻഡ് പിടിച്ച് നിൽക്കാം. ശേഷം കാൽ താഴ്ത്താം. ഇതേ പോസ് അടുത്ത കാലിലും ചെയ്യാം. ഓരോ കാലും 10-15 തവണ ആവർത്തിച്ച് ചെയ്യുക.

    സിറ്റിംഗ് ലെഗ് എക്‌സറ്റൻഷൻ: സിറ്റിംഗ് ലെഗ് എക്‌സറ്റൻഷൻ വ്യായാമം പ്രധാനമായും പിന്നിലെ പേശികളെ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് താഴത്തെ പുറം (ഇറക്റ്റർ സ്‌പൈനൽ പേശികൾ), അത് പോലെ ഗ്ലൂട്ടുകൾ, ഹാംസ്ട്രിംഗുകൾ. റെസിസ്റ്റൻസ് ബാൻഡുകൾ, കേബിൾ മെഷീനുകൾ അല്ലെങ്കിൽ ജിമ്മുകളിൽ കാണപ്പെടുന്ന പ്രത്യേക യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരു ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ വ്യായാമം സാധാരണയായി ചെയ്യുന്നത്. എന്നാൽ കസേരയിൽ ഇരുന്നും നിങ്ങൾക്ക് ചെയ്യാം.

    ഒരു കസേയിൽ ഇരിക്കുക, നിങ്ങളുടെ കാലുകൾ തറയിൽ വെയ്ക്കാം. ഒരു കാൽ മുന്നിലോട്ട് നീട്ടുക. അത് നിലത്തിന് സമാന്തരമായി വെയ്ക്കുക. കുറച്ച് സെക്കന്റ് പിടിച്ച് നിൽക്കുക. അതിന് ശേഷം കാൽ താഴ്ത്തുക. മറ്റേ കാൽ കൊണ്ടും ചെയ്യുക

    ഓരോ കാലിലും കുറഞ്ഞത് 10-15 ആവർത്തനങ്ങൾ ചെയ്യുക.

    സീറ്റഡ് സൈഡ് ലെഗ് ലിഫ്റ്റുകൾ: സീറ്റഡ് സൈഡ് ലെഗ് ലിഫ്റ്റുകൾ പുറം തുടകളെയും ഇടുപ്പിനെയും ലക്ഷ്യമിട്ടുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ വ്യായാമമാണ്. വെറും ഒരു കസേര ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാം. ഒരു കസേരയിൽ നേരെ ഇരിക്കുക. നിങ്ങളുടെ കാൽ തറയിൽ വെയ്ക്കുക. മറ്റെ കാൽ കഴിയുന്നത്ര ഉയരത്തിൽ ഉയർത്താം. രണ്ട് കാലുകൾ കൊണ്ടും ഇത് ചെയ്യാം. കുറച്ച് സെക്കന്റ് കാൽ ഉയർത്തിപ്പിടിച്ച ശേഷം താഴ്ത്താം. 10- 15 എണ്ണം ചെയ്യാം.

    സീറ്റഡ് ആം സർക്കിൾസ്: കൈകൾ ഷോൾഡറ് വരെ ഉയർത്തി അത് വൃത്താകൃതിയിൽ ചുഴറ്റുക. കുറച്ച് നേരം അങ്ങനെ ചെയ്ത ശേഷം നേരെ റിവേഴ്‌സായും ചെയ്യുക. ഇത് കൈകൾക്ക് മാത്രമല്ല കലോറി എരിയിക്കാനും സഹായിക്കും.

    കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

    https://www.pravasiinfo.com/2024/03/09/caught-with-bulletsthe-court-acquitted-the-us-citizen/
    https://www.pravasiinfo.com/2024/03/09/ramadan-cannons-in-dubaiin-seven-places/
  • വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !! ശരീരം സംരക്ഷിക്കാം, ആരോ​ഗ്യം മെച്ചപ്പെടുത്താം

    വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ചെയ്താൽ മതി !! ശരീരം സംരക്ഷിക്കാം, ആരോ​ഗ്യം മെച്ചപ്പെടുത്താം

    കടുത്ത വേനൽ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചൂട് കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവർ ഇതൊന്നും ശരീരത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിയുന്നതിൽ. ശരീരത്തിൽ ജലാംശം നിലനിർത്തുക മാത്രമാണ് ചൂടിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗം. അതിനായി ധാരാളം വെള്ളം കുടിക്കണം.

    1. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ ചൂടുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതേസമയം ഫ്രോസൺ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുകയും വേണം.
    2. വേനൽക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൽപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ള ശരീരത്തിലെ ചൂടു കുറയ്‌ക്കാൻ സഹായിക്കുന്ന പച്ചക്കറികളും . തണ്ണിമത്തൻ, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം.
    3. ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാൽ ഫ്രഷ് ആയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
    4. വേനൽക്കാലത്ത് വിപണിയിലെ എനർജി ഡ്രിങ്കുകൾക്ക് പകരം കരിക്ക്, സംഭാരം, ബാർലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങൾ കൂടുതലായി ഉപയോഗിക്കൂ.
    5. എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/05/gulf-ticket-lucky-draw-3/
    https://www.pravasiinfo.com/2024/03/05/chance-of-rain-with-thunder-and-lightning-in-uae-till-noon-today-a-yellow-alert-has-been-announced/
  • സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നോ? ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

    സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നോ? ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

    കൊറോണറി ധമനികളിലെ തടസ്സം ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുമ്പോള്‍ സംഭവിക്കുന്ന ഒരു മെഡിക്കൽ എമര്‍ജെന്‍സി ആണ് ഹൃദയാഘാതം അഥവാ മയോകാർഡിയൽ ഇൻഫ്രാക്ഷൻ. ഈ തടസ്സം ഹൃദയപേശികൾക്ക് തകരാറുണ്ടാക്കുകയും നെഞ്ചുവേദന, ശ്വാസതടസ്സം, മറ്റ് ലക്ഷണങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. എന്നിരുന്നാലും, എല്ലാ ഹൃദയാഘാതങ്ങളിലും അത്തരം ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചില സന്ദർഭങ്ങളിൽ, നിശബ്‌ദ (സൈലന്റ്) ഹൃദയാഘാതം എന്നറിയപ്പെടുന്ന ലക്ഷണങ്ങളില്ലാതെ ഹൃദയാഘാതവും സംഭവിക്കാം. സൈലന്റ് ഹൃദയാഘാതം എന്താണെന്നും അതിൻ്റെ കാരണങ്ങളും അപകടസാധ്യത ഘടകങ്ങളും, അത് എങ്ങനെയാണ് രോഗനിർണ്ണയം ചെയ്യപ്പെടുന്നത്, എന്തുകൊണ്ടാണ് നിങ്ങൾ അത് ഗൗരവമായി എടുക്കേണ്ടത്, അതിനുശേഷം എന്തുചെയ്യണം എന്നിവയെക്കുറിച്ച് ഈ ലേഖനത്തിലൂടെ വിശദമായി മനസ്സിലാക്കാം.

    എന്താണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക്?
    ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ സംഭവിക്കുന്ന ഒരു തരം ഹൃദയാഘാതമാണ് നിശബ്ദ ഹൃദയാഘാതം. ഒരു സാധാരണ മെഡിക്കൽ പരിശോധനയിലോ ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) പരിശോധനയിലോ ഹൃദയ രോഗ വിദഗ്ധര്‍ക്ക് ചിലപ്പോള്‍ യാദൃശ്ചികമായി ഇത് കണ്ടെത്തിയേക്കുവാനും സാധിക്കും. നെഞ്ചുവേദന, ശ്വാസതടസ്സം, മറ്റ് ലക്ഷണങ്ങൾ എന്നിവയോടൊപ്പമുള്ള സാധാരണ ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, നിശബ്ദ ഹൃദയാഘാതം ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലും ശ്രദ്ധിക്കപ്പെടാതെ പോകാം. നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ജലദോഷം എന്ന അവസ്ഥയായി രോഗികൾ പലപ്പോഴും ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഓക്കാനം, തലകറക്കം, തണുപ്പോട് കൂടിയ വിയർപ്പ് തുടങ്ങിയ ചില ലക്ഷണങ്ങൾ ഇതിന് ഉണ്ടായേക്കാം.

    നിശബ്ദ ഹൃദയാഘാതത്തിൻ്റെ 10 ലക്ഷണങ്ങൾ

    1. ക്ഷീണം
      വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ ഉന്മേഷ കുറവോ അനുഭവപ്പെടുന്നത് നിശബ്ദ ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ളതും കാരണമില്ലാതതുമായ ക്ഷീണം ശ്രദ്ധിക്കുക.
    2. നെഞ്ചിലെ അസ്വസ്ഥത
      സാധാരണ ഹൃദയാഘാതവുമായി ബന്ധപ്പെട്ട കഠിനമായ നെഞ്ചുവേദനയിൽ നിന്ന് വ്യത്യസ്തമായി, നിശബ്ദ ഹൃദയാഘാതം നേരിയ അസ്വസ്ഥതയോ സമ്മർദ്ദമോ മാത്രമായും അനുഭവപ്പെട്ടേക്കാം. ദഹനക്കേടോ പേശിവേദനയോ ആയി തെറ്റിദ്ധരിച്ചേക്കാവുന്ന നെഞ്ചിൽ ഇടയ്ക്കിടെയുള്ള ഇറുകിയതോ ഞെരുക്കമോ നേരിയ വേദനയോ ശ്രദ്ധിക്കേണ്ടതാണ്.
    3. ശ്വാസം മുട്ടൽ
      ശ്വാസതടസ്സം അനുഭവപ്പെടുന്നത്, പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളിലോ അദ്ധ്വാനം കൂടാതെയോ ഉണ്ടാകുന്നത് ഹൃദയപ്രശ്നത്തെ സൂചിപ്പിക്കാം. കുറഞ്ഞ പ്രയത്നത്തിനുശേഷമോ വിശ്രമത്തിലോ നിങ്ങൾക്ക് പെട്ടെന്ന് ശ്വാസതടസ്സം വന്നാൽ ശ്രദ്ധിക്കുക.
    4. ഓക്കാനം അല്ലെങ്കിൽ ദഹനക്കേട്
      സൈലന്റ് അറ്റാക്കിന്റെ മറ്റൊരു ലക്ഷണമാണ് ലഘുവായ ഓക്കാനം, വയറുവേദന അല്ലെങ്കിൽ ദഹനക്കേട് തുടങ്ങിയവ. മറ്റ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ആവർത്തിച്ചുള്ള ദഹന പ്രശ്നങ്ങൾ ശ്രദ്ധിക്കുക.
    5. അമിതമായി വിയർക്കാൻ
      വ്യക്തമായ കാരണങ്ങളില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് തണുത്ത താപനിലയിലോ വിശ്രമവേളയിലോ, നിശബ്ദ ഹൃദയാഘാതത്തിൻ്റെ സൂചകമാണ്. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ അല്ലെങ്കിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് അനുഭവപ്പെടാതെ നിങ്ങൾ പെട്ടെന്ന് അമിതമായി വിയർക്കാൻ തുടങ്ങിയാൽ ശ്രദ്ധിക്കുക.
    6. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അസ്വസ്ഥത
      നിശബ്‌ദ ഹൃദയാഘാതം താടിയെല്ല്, കഴുത്ത്, കൈകൾ, പുറം അല്ലെങ്കിൽ വയറുൾപ്പെടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയേക്കാം. നെഞ്ചിൽ നിന്ന് അകലെയുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നേരിയതോ ഇടവിട്ടുള്ളതോ ആയ വേദന അല്ലെങ്കിൽ അസ്വസ്ഥതയെക്കുറിച്ച് അറിഞ്ഞിരിക്കുക.
    7. തലകറക്കം
      തളർച്ച, തലകറക്കം എന്നിവ അനുഭവപ്പെടുന്നത് നിശബ്ദ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ളതോ ആവർത്തിച്ചുള്ളതോ ആയ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം വരാൻ പോകുന്നു എന്ന തോന്നൽ എന്നിവ ശ്രദ്ധിക്കുക.
    8. ഉറക്കത്തിലെ അസ്വസ്ഥതകൾ
      നിശബ്‌ദ ഹൃദയാഘാതം ഉറക്കത്തിൻ്റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ, പതിവായി ഉണരുന്ന സമയം അല്ലെങ്കിൽ ഉറക്കത്തിൻ്റെ ഗുണനിലവാരത്തിൽ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഉറങ്ങാൻ ബുദ്ധിമുട്ട്, രാത്രിയിൽ ഇടയ്ക്കിടെ ഉണരുക, അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ നിങ്ങളുടെ ഉറക്ക രീതികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.
    9. ഉത്കണ്ഠ, അകാരണമായ അസ്വസ്ഥത
      നിശ്ശബ്ദമായ ഹൃദയാഘാതം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയും ചില ലക്ഷന്നഗല്‍ ആണ്. നിങ്ങൾക്ക് അകാരണമായതോ അമിതമായ ഉത്കണ്ഠയോ ഭയമോ അനുഭവപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
    10. ശരീരത്തില്‍ അകാരണമായുണ്ടാകുന്ന ബലഹീനത, അസ്വസ്ഥത
      നിശ്ശബ്ദമായ ഹൃദയാഘാതം, കൈകൾ, തോളുകൾ അല്ലെങ്കിൽ മുകൾഭാഗം എന്നിവയുൾപ്പെടെ ശരീരത്തില്‍ പൊതുവായി ബലഹീനതയോ വേദനയോ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/03/a-fine-of-up-to-aed-500000-for-misleading-people-through-fake-ads-in-the-uae/

    https://www.pravasiinfo.com/2024/03/03/dh-inr-exchange-rate-51/
  • മറവി ഒരു പ്രശ്നമാണോ? എങ്കിൽ ഈ ഭക്ഷണസാധനങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ

    മറവി ഒരു പ്രശ്നമാണോ? എങ്കിൽ ഈ ഭക്ഷണസാധനങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ

    ഇന്നത്തെ തലമുറയെ അലട്ടുന്ന വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ് മറവി. ഭക്ഷണത്തിന് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

    ബ്ലൂബെറി- ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു.

    ഓറഞ്ച്- തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്.

    അവോക്കാഡോ- ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു.

    ബ്രൊക്കോളി- വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.

    നട്സ്- വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/03/01/anti-begging-campaign-in-uae-up-to-dh500000-fine-and-jail-time-if-caught/

    https://www.pravasiinfo.com/2024/03/01/hindu-temple-in-abu-dhabi-what-to-wear-standards-20-things-visitors-should-watch-out-for/