ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേ സമയം ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആൻഡ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.

ഇത് മാത്രമല്ല, ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എഎസ് ക്യാംപയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിങ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

https://www.pravasiinfo.com/2022/06/29/nurse-docter-vacancy-in-kuwaiti/
https://www.pravasiinfo.com/2022/06/29/admin-clerk-kuwait-job/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top