Month: June 2022

  • കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ഫോക്സ്കോൺ, ലോകത്ത് ഐഫോൺ തരംഗം

    കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ഫോക്സ്കോൺ, ലോകത്ത് ഐഫോൺ തരംഗം

    2022 ലെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യാൻ ആപ്പിൾ തയാറെടുക്കുമ്പോൾ തന്നെ കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനും ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോണും നീക്കം നടത്തുന്നു. ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ് കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി.

    അതേസമയം ഈ പ്ലാന്റിൽ ഇപ്പോൾ കാര്യമായി തന്നെ നിയമനം നടക്കുന്നുണ്ട്. കൂടാതെ ആപ്പിൾ ഐഫോൺ 14 ലോഞ്ചിനായി തയാറെടുക്കുന്നതിനാൽ പുതിയ തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌കോൺ പുതിയ നിയമനങ്ങൾ നിർത്തിവച്ചിരുന്നു.

    എന്നാൽ, സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങി. ഇവർക്കെല്ലാം 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
    ബോണസിന് അർഹത നേടാനായി തൊഴിലാളികൾ കുറഞ്ഞത് നാല് മാസമെങ്കിലും ജോലിയിൽ തുടരണമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐഫോൺ 14 ന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ള ഫോക്‌സ്‌കോണിന്റെ ഡിജിറ്റൽ ഉൽപന്ന ബിസിനസ് ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ് അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

    അടുത്ത മാസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ഫോക്സ്കോൺ ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ ഹോങ്കോങ് ആസ്ഥാനമായുള്ള അനലിസ്റ്റ് ഇവാൻ ലാം പറഞ്ഞു.ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോൺ പ്ലാന്റാണ്.

    https://www.pravasiinfo.com/2022/06/30/kuwait-job-vacancy-30-6-22/
  • ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

    അതേ സമയം ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആൻഡ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.

    ഇത് മാത്രമല്ല, ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എഎസ് ക്യാംപയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിങ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

    https://www.pravasiinfo.com/2022/06/29/nurse-docter-vacancy-in-kuwaiti/
    https://www.pravasiinfo.com/2022/06/29/admin-clerk-kuwait-job/
  • ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന്  കൂടി മാത്രം

    ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്, ഈ പ്രത്യേക ഓഫർ ഇന്ന് കൂടി മാത്രം

    ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. ഇന്നലെ ആരംഭിച്ച ഫാബ് ഫോൺ ഫെസ്റ്റ് വിൽപന നാളെ വരെ തുടരും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ്. ടെക്നോ, ഷഓമി, സാംസങ്, ആപ്പിൾ, റിയൽമി, ഐക്യൂ, ഒപ്പോ എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.

    സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, തിരഞ്ഞെടുത്ത ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ വിവിധ ഡിസ്‌കൗണ്ടുകളും ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാബ് ഫോൺ ഫെസ്റ്റ് വിൽപനയിൽ ആമസോൺ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് 20,00 രൂപ വരെ സേവിങ്സും ലഭിക്കും. ഇതിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും അധിക 3 മാസത്തെ നോ കോസ്‌റ്റ് ഇഎംഐയും ലഭിക്കും.

    അതേസമയം ആമസോൺ വിൽപനയിൽ ഐഫോൺ 13 ഹാൻഡ്സെറ്റ് 12 ശതമാനം കിഴിവിൽ 69,900 രൂപയ്ക്ക് വാങ്ങാം. ടെക്നോ സ്പാർക്ക് 8 പ്രോ 28 ശതമാനം കിഴിവിൽ 9,699 രൂപയ്ക്ക് ലഭ്യമാണ്. ടെക്നോ പോപ് 5 എൽടിഇ 27 ശതമാനം കിഴിവിൽ 6,599 രൂപയ്ക്കു വാങ്ങാം. ടെക്നോ സ്പാർക്ക് 8ടി 28 ശതമാനം കിഴിവിൽ 8999 രൂപയ്ക്കും ലഭ്യമാണ്.

    റെഡ്മി 9എ സ്‌പോർട് 6899 രൂപയ്ക്ക് വാങ്ങാം. മി11 ലൈറ്റ് എൻഇ 5ജി വിൽക്കുന്നത് 24,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷഓമി 11ടി പ്രോ 39,999 രൂപയ്ക്കും വാങ്ങാം. റെഡ്മി 10എ 1,000 രൂപ കഴിവിൽ 8,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.

    സാംസങ് ഗാലക്‌സി എം33 5ജി 14,999 രൂപയാണ് ഓഫര്‍ വില. സാംസങ് ഗാലക്സി എം53 5ജി 26,499 രൂപയ്ക്കും വാങ്ങാം. ഐക്യൂ നിയോ 6 ഫോൺ 5,000 രൂപ കിഴിവോടെ 29,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഐക്യൂ Z5 5ജി 23,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

    https://www.pravasiinfo.com/2022/06/29/nurse-docter-vacancy-in-kuwaiti/
    https://www.pravasiinfo.com/2022/06/29/admin-clerk-kuwait-job/
  • ജിയോഫോൺ നെക്സ്റ്റ് വില കുത്തനെ കുറച്ചു: കാരണമെന്താണെന്നോ??

    ജിയോഫോൺ നെക്സ്റ്റ് വില കുത്തനെ കുറച്ചു: കാരണമെന്താണെന്നോ??

    റിലയൻസ് ജിയോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ വേണ്ടത്ര തരംഗമായില്ലെന്ന് റിപ്പോർട്ട്. എന്നാൽ വളരെ പ്രതീക്ഷയോടെയാണ് ഇത് വിപണിയിൽ എത്തിയത്. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് കരുതിയ ഈ ഹാൻഡ്സെറ്റ് നിരവധി ഉപയോക്താക്കളെയാണ് നിരാശരാക്കിയത്.

    അതേസമയം പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നൽകുന്ന ഇഎംഐ പ്ലാനുകൾ പ്രകാരം ഹാൻഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് വൻ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോൺ വാങ്ങാം.

    എന്നാൽ ജിയോഫോൺ നെക്സ്റ്റ് നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്‌മാർട് ഫോൺ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് ഹാൻഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആമസോൺ ഇന്ത്യയിൽ ജിയോഫോൺ നെക്സ്റ്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല.
    നിലവിലുള്ള 2ജി നെറ്റ്‌വർക്ക് ഉപയോക്താക്കളെ 4ജി സ്മാർട് ഫോണിലേക്ക് മാറ്റാനും 4ജി സേവനങ്ങൾ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോൺ നെക്സ്റ്റ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. ജിയോഫോൺ നെക്സ്റ്റ് കാരിയർ ലോക്ക് ചെയ്തിരിക്കുന്നു എന്നത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാർഡ് ചേർക്കാൻ കഴിയില്ല എന്നതാണ് ഇതിനർഥം. ജിയോഫോൺ നെക്സ്റ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 പ്രോസസർ ആണ് നൽകുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

    ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 8 എംപി ക്യാമറയും ഉണ്ട്.

    https://www.pravasiinfo.com/2022/06/28/accountant-play-school-teacher-jobs-in-kuwait/
    https://www.pravasiinfo.com/2022/06/28/good-news-for-gulf-peoples-in-calls/
  • google play consoleപൈസ തീരുമെന്ന ടെൻഷൻ വേണ്ട,  ഇനി എത്ര സമയം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    google play consoleപൈസ തീരുമെന്ന ടെൻഷൻ വേണ്ട, ഇനി എത്ര സമയം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

    ഗൾഫ് നാടുകളിൽ അധിവസിക്കുന്ന ഓരോ പ്രവാസിയും
    നാട്ടിലേക്കു വിളിക്കുന്നത് വളരെ കരുതലോടെയാണ് google play console സന്തോഷത്തോടെയാണ്… ഇവർക്ക് ആശ്വാസമാകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്.സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ കിടിലൻ ആപ്പ് എത്തി.

    തവാസല്‍ സൂപ്പര്‍ ആപ് എന്ന പേരിലാണ് അബുദാബിയിൽ പുതിയ ആപ്പ് പുറത്തിറക്കിയത്. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.

    ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ഫയല്‍ സൈസുള്ളവയും വേഗത്തില്‍ കൈമാറാം. 1000 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും.

    അതെ സമയം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്യുആര്‍ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎന്‍എന്‍, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.

    ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.tawasul.messenger

    ഐഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/tawasal-superapp/id1507761438

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
  • ഐഫോൺ വിൽപനയിൽ ആപ്പിൾ വാരിക്കൂട്ടുന്ന ലാഭം എത്രയാണെന്നോ? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

    ഐഫോൺ വിൽപനയിൽ ആപ്പിൾ വാരിക്കൂട്ടുന്ന ലാഭം എത്രയാണെന്നോ? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

    ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ഏതാണെന്നു അറിയാമോ??? അതേ സംശയം വേണ്ട, ആപ്പിളാണ്. ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍. തൊട്ടുപിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ആണ് ഇരു കമ്പനികളും ഉണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ടിപള്‍ടി (Tipalti) പറയുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഓരോ ആഴ്ചയും ഉണ്ടാക്കുന്ന പണത്തിലേറെയാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

    എന്നാൽ ആപ്പിളിനു ലാഭം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ മുൻപില്‍ ഐഫോണ്‍ തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ്. മാക് വില്‍പന വഴി 8.7 ശതമാനവും ഐപാഡുകളും വെയറബിള്‍സും വില്‍ക്കുക വഴി 18.8 ശതമാനവും ലാഭം ആപ്പിളിനു ലഭിക്കുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. ആപ്പിളിന് 151 ദശലക്ഷം ഡോളറിലേറെയാണ് പ്രതിദിന ലാഭമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന് കുറച്ചു കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.

    എന്നാൽ,ആപ്പിള്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത് വിവിധ ഉല്‍പന്നങ്ങള്‍ വിറ്റാണെങ്കില്‍ ഗൂഗിളിന്റെ പണംവാരല്‍ വിവിധ തരം ഡേറ്റ ശേഖരിച്ചാണ്. ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ വരുന്നത് ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ്. അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം നല്‍കിയത്. മൊത്തം ടെക്‌നോളജി മേഖല 2020ല്‍ ഓരോ മിനിറ്റിലും 10,931 ഡോളറാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എച്പി, എന്‍വിഡിയ, നെറ്റ്ഫ്‌ളിക്‌സ്, ഇബേ, ടെസ്‌ല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക് ഉത്പാദകരും മികച്ച ലാഭം ഉണ്ടാക്കുന്നവരാണ് എന്നും ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു.

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
    https://www.pravasiinfo.com/2022/06/27/kuwait-job-new-vacancy-1/
  • മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദമോ? ഇത് അത്ഭുതം തന്നെ…

    നമ്മോട് എന്നന്നേക്കുമായി വിട പറഞ്ഞ പ്രിയപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.നമ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ. ഇത്തരത്തിൽ ഒരു സന്ദർഭം വളരെ ആഗ്രഹിക്കുന്ന മനുഷ്യനാണെന്നും നാം.

    അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു.കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

    ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം.

    ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ചില ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ആമസോണ്‍ തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ എത്തിക്‌സ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. സിന്തറ്റിക് ശബ്ദം ആര്‍ക്കെല്ലാം നിര്‍മിക്കാമെന്നും അവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുമുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഈ സംവിധാനങ്ങള്‍ ആള്‍മാറാട്ടത്തിനും ശ്രോതാക്കളെ കബളിപ്പിക്കാനും ഉപയോഗിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റിന്റെ എഐ ഓഫീസര്‍ നടാഷ ക്രാംടണ്‍ പറഞ്ഞു.

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
    https://www.pravasiinfo.com/2022/06/27/kuwait-job-new-vacancy-1/
  • ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്

    ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്

    ഈ കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ വളരെ
    കുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം. അതാരാണെന്ന് അല്ലേ?? നിങ്ങൾ കൂടുതൽ ഞെട്ടണ്ട. ഹ്യൂമനോയിഡ് റോബട് ആണ് പുതിയ അവതാരം. ഇത്തരം റോബട്ടുകള്‍ നിർമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ല തങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഖത്തര്‍ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞതായി
    ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. റോബട്ടിന്റെ പേര് ഒപ്ടിമസ് എന്നായിരിക്കുമെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒപ്ടിമസിനെ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 6 അടിയാണ് പൊക്കം. മണിക്കൂറില്‍ 5 മൈൽ നടക്കാന്‍ സാധിക്കും. കൂടാതെ, 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും സാധിക്കും. മനുഷ്യന് അപകടകരവും വിരസവുമായ ജോലികള്‍ ചെയ്യിക്കാന്‍ സാധിക്കും. ഒപ്ടിമസില്‍നിന്ന്‌ സൗഹാര്‍ദപരമായ പെരുമാറ്റം പ്രതീക്ഷിക്കാമെന്നതു കൂടാതെ അതിന് ഒരു നല്ല ചങ്ങാതിയാകാനും സാധിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

    കാറിന്റെ ബോള്‍ട്ടുകള്‍ പിടിപ്പിക്കുന്നതിനും കടയില്‍ പോയി പലചരക്കു സാധനങ്ങളും മറ്റും വാങ്ങിവരാനും സാധിക്കുമെന്നും കരുതുന്നു. നേരത്തേ കാണിച്ച രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഇത്.

    ഒപ്ടിമസിന്റെ പ്രാഥമികരൂപം (prototype) ആയിരിക്കും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുക. അതു ജനങ്ങള്‍ക്ക് താൽപര്യജനകമായിരിക്കുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്ടിമസിനെ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രഗത്ഭരായ ഒരു കൂട്ടം എൻജിനീയര്‍മാരുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30ന് തന്നെ പ്രദര്‍ശിപ്പിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.

    ടെസ്‌ല ബോട്ടിന് ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാനായിരിക്കും ഇതു പ്രയോജനപ്പെടുത്തുക. ഇതിനു പുറമെ ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ച സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകള്‍ പിടിപ്പിച്ചേക്കാം. ഉള്ളിലാകട്ടെ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിച്ചേക്കാം.

    ഒപ്ടിമസിന് ക്രമേണ തനതു വ്യക്തിത്വം പോലും ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. അതായത്, എല്ലാ ഒപ്ടിമസ് ബോട്ടുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. കാലക്രമത്തില്‍ അവയുടെ സ്വഭാവം മാറാം. അവയുടെ ഉടമയുടെ രീതികളായിരിക്കാം അവ പഠിച്ചെടുക്കുക. എന്നാല്‍, ശരാശരി ആരോഗ്യമുള്ള ഒരാളിന് കീഴ്‌പ്പെടുത്താന്‍ പാകത്തിനായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുക എന്നും മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ജോലിക്കാരുടെ കുറവു പരിഹരിക്കാനായി ഒപ്ടിമസിനെ 2022ല്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതു നടന്നേക്കില്ല.

    https://www.pravasiinfo.com/2022/06/27/kuwait-new-job-27-6-22/
  • സന്തോഷവാർത്ത: പ്രതിമാസം 19 രൂപയോ?ഏറ്റവും കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്

    സന്തോഷവാർത്ത: പ്രതിമാസം 19 രൂപയോ?ഏറ്റവും കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്

    ഉപഭോക്താക്കൾക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ നിരക്കിനും കിഴിവു കൊണ്ടുവന്നിട്ടുണ്ട് – മിനിറ്റിന് 20 പൈസ.

    വാർത്തകൾ അറിയാൻ വാട്സപ് ഗ്രൂപ്പിൽ അംഗമാവുക
    https://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

    പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയില്‍ വോയിസ് വൗച്ചര്‍ പ്ലാന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് വോയിസ്‌റെയ്റ്റ്കട്ടര്‍19 എന്ന പേരിലാണ് കാണപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ പ്ലാൻ കേരളത്തിനായുള്ള ബിഎസ്എന്‍എല്‍ സര്‍ക്കിളില്‍ ഇതെഴുതുന്ന സമയത്ത് പ്രതിഫലിച്ചിട്ടില്ല. മറിച്ച് വോയിസ്റെയ്റ്റ്_കട്ടര്‍_21 എന്നൊരു പ്ലാന്‍ ഉണ്ട്. വാലിഡിറ്റി 30 ദിവസം. ഇതിന് അനുസരിച്ചുള്ള പ്രതിവര്‍ഷ പ്ലാനും കേരളാ സര്‍ക്കിളില്‍ ലഭ്യമല്ല. മിനിറ്റിന് 20 പൈസ തന്നെയാണ് കോള്‍ ചാര്‍ജ്.

    ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ക്കായി മറ്റു കമ്പനികളും പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളൊക്കെ കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുന്നു എന്നും തുടക്ക പ്ലാനുകള്‍ 120 രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും മികച്ച പ്ലാന്‍ ബിഎസ്എന്‍എലിന്റേതു തന്നെയാണ്. അതേസമയം, ബിഎസ്എന്‍എലിന് പലയിടങ്ങളിലും 3ജി കണക്ടിവിറ്റി മാത്രമേയുള്ളു. എതിരാളികള്‍ 4ജിയും നല്‍കുന്നു. എന്നാല്‍, തങ്ങള്‍ താമസിയാതെ മിക്ക സ്ഥലങ്ങളിലും 4ജി എത്തിക്കുമൈന്നും അപ്പോഴും 19/21 രൂപ പ്രതിമാസ റീചാര്‍ജ് നിലനിര്‍ത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

    https://www.pravasiinfo.com/2022/06/27/kuwait-new-job-27-6-22/
    https://www.pravasiinfo.com/2022/06/26/kuwait-new-job-opening/
  • ഇന്‍സ്റ്റാഗ്രാമിൽ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ ഇതാ പുതിയ വിദ്യ

    ഇന്‍സ്റ്റാഗ്രാമിൽ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ ഇതാ പുതിയ വിദ്യ

    വളരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ ഇൻസ്റ്റഗ്രാം വളരെയധികം ഉപയോഗിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.

    അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ് കുട്ടികള്‍.എന്നാല്‍ യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യുന്നതിനോ, പ്രായപൂര്‍ത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും.

    എന്നാൽ, പുതിയ രീതികളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ പറയുന്നു. കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സേവനമാണ് ഇന്‍സ്റ്റാഗ്രാം. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം വിപരീത സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന് കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരി ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

    വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ സെല്‍ഫി വഴിയുള്ള വെരിഫിക്കേഷന്‍ നിലവിലുണ്ട്. പ്രായവും വ്യക്തിത്വവും തെളിയിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
    അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരികെ ലഭിക്കുന്നതിന് വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് വേണ്ടി നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.
    യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. ആളുകളുടെ മുഖ ചിത്രം പരിശോധിച്ച് പ്രായം തിരിച്ചറിയാന്‍ യോറ്റിയുടെ അല്‍ഗൊരിതത്തിന്‍ സാധിക്കും.

    അതേസമയം ആറ് മുതല്‍ 12 വയസ് വരെയുള്ള വരില്‍ ഈ ഈസാങ്കേതിക വിദ്യ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴവുകളുണ്ടായാല്‍ തന്നെ 1.36 വയസിന്റെ വ്യത്യാസമേ ഉണ്ടാവുന്നുള്ളൂ. അത് പോലെ 13-19 വയസുവരെയുള്ളവരില്‍ പിഴവുണ്ടായാല്‍ 1.52 വയസിന്റെ വ്യത്യാസമേയുള്ളൂ.

    പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു.
    മ്യൂച്വല്‍ ഫോളോവര്‍മാരായ മൂന്ന് പ്രായപൂര്‍ത്തിയായവര്‍ക്കും ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

    https://www.pravasiinfo.com/2022/06/26/kuwait-new-job-opening/
    https://www.pravasiinfo.com/2022/06/26/kuwait-teacher-vacancy/
  • നത്തിങ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; എങ്ങനെയെന്ന കാര്യത്തിൽ ഇനി വിഷമം വേണ്ട, വിലയെത്രയാണെന്നോ?

    നത്തിങ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; എങ്ങനെയെന്ന കാര്യത്തിൽ ഇനി വിഷമം വേണ്ട, വിലയെത്രയാണെന്നോ?

    ഇപ്പോൾ നത്തിങ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ ഒരു ഇന്‍വൈറ്റ് സംവിധാനത്തിലൂടെയാണ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാവുക.
    പരിമിതമായ എണ്ണം ഫോണുകള്‍ മാത്രമാണ് വില്‍ക്കുകയെന്ന് നത്തിങ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. നത്തിങിനെ ആഗ്രഹിക്കുന്നയാളുകളില്‍ ആദ്യം തന്നെ ഫോണ്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രീ ഓര്‍ഡര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

    ഇതിനായി നത്തിങിന്റെ വെബ്‌സൈറ്റില്‍ കയറി വെയ്റ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വെയ്റ്റ്ലിസിറ്റിലെ മുന്‍ഗണനയനുസരിച്ചാണ് പ്രീബുക്കിങിനുള്ള യോഗ്യതയുണ്ടാവൂ. ഈ പട്ടികയ്ക്കനുസരിച്ച് ഇന്‍വൈറ്റ് കോഡ് ലഭിക്കും.
    ഇമെയില്‍ സന്ദേശം വഴിയാണ് ഇന്‍വൈറ്റ് കോഡ് ലഭിക്കുക. അതില്‍ ഒരു പ്രീ ഓര്‍ഡര്‍ പാസുണ്ടാവും. പ്രീ ഓര്‍ഡര്‍ പാസുണ്ടെങ്കില്‍ മാത്രമേ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവൂ.
    കോഡ് ലഭിച്ചുകഴിഞ്ഞാല്‍ 2000 രൂപ നല്‍കി പ്രീ ഓര്‍ഡര്‍ പാസ് ഉറപ്പിക്കാം.
    ജൂലായ് 12 മുതലാണ് പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കുക. ഇത് ആരംഭിച്ച് കഴിഞ്ഞാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്ത് ഫോണ്‍ വാങ്ങാം. മുമ്പ് നല്‍കിയ 2000 രൂപ ഫോണിന്റെ വിലയില്‍ നിന്ന് കുറയ്ക്കുന്നതായിരിക്കും.
    നിലവില്‍ 31950 ലേറെ പേര്‍ വെയ്റ്റ് ലിസ്റ്റിലുണ്ട്. ജൂണ്‍ 30 വരെയാണ് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവുക.

    https://www.pravasiinfo.com/2022/06/25/dubai-job-vacancy-22/?amp=1
    https://www.pravasiinfo.com/2022/06/25/kuwaiti-job-vacancy-driver-12/?amp=1
  • ഇനി വാക്കുകളുടെ എണ്ണം കൂടും : ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

    ഇനി വാക്കുകളുടെ എണ്ണം കൂടും : ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

    പുതിയ പ്രത്യേകതകളുമായി സാങ്കേതികരംഗത്ത് കുതിച്ചുയരുകയാണ് ട്വിറ്റെർ
    . ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്‌സ് ഫീച്ചറുമായി ട്വിറ്റര്‍ എത്തുന്നു. 2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമാണിത്.

    അതേസമയം സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകള്‍ വായിക്കാന്‍ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവര്‍മാരെ ക്ഷണിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്‌സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക.
    ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്‌സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്‌സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.

    മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററില്‍ തുടക്കത്തില്‍ 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ ട്വിറ്ററിന് അടിമുടി മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ ഈ മാറ്റം ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് കരുതുന്നത്.

    https://www.pravasiinfo.com/2022/06/25/kuwaiti-job-vacancy-driver-12/?amp=1
    https://www.pravasiinfo.com/2022/06/25/kuwait-nurse-opportunity/?amp=1
    https://www.pravasiinfo.com/2022/06/25/account-job-dubai-new/?amp=1
  • നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

    നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

    കൂടുതൽ പേരും ഉപയോഗിക്കുന്ന
    സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

    ഇത് മാത്രമല്ല, കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
    ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.

    2022 ലെ ആദ്യ പാദത്തില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞത്. കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ഉടന്‍ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 20 ലക്ഷം ആഗോളതലത്തില്‍ ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലവ് കുറയ്ക്കാന്‍ തവണയായി 450 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

    https://www.pravasiinfo.com/2022/06/24/hr-vacancy-in-kuwait-12/?amp=1
    https://www.pravasiinfo.com/2022/06/24/kuwait-job-vacancy-today/?amp=1
  • മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിന്റെ കാരണമെന്ത്? എങ്ങനെ തടയാം?

    മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിന്റെ കാരണമെന്ത്? എങ്ങനെ തടയാം?

    സാങ്കേതികവിദ്യകൾ വളരെയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം?

    പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം

    ഐഒസി പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിക്ക് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചു തുടങ്ങിയത്. ഇതറിഞ്ഞ സംഘാടകര്‍ വൈകാതെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റിയെങ്കിലും ഇതിനകം തന്നെ സദസിലെ ചിലര്‍ സംഭവം മൊബൈലില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.

    സൂം മീറ്റ് വഴിയും ഇതേ ചടങ്ങ് ഓണ്‍ലൈനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സൂം മീറ്റിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്ററിലൂടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ഇതാകാം പുറത്തു നിന്നുള്ള ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് സൂചന. ട്വിറ്ററില്‍ നിന്നും ഐഡിയും പാസ്‌വേഡും മനസിലാക്കിയ ആരോ അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതാകാമെന്നാണ് റിപ്പോർട്ട്. ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്വകാര്യ ഗ്രൂപ്പ് ചര്‍ച്ചകളുടെ ലിങ്കുകൾ പോലും ചില സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

    ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ അല്ലാതെ സമൂഹ മാധ്യമങ്ങളിലെ പൊതു വേദികളില്‍ ഇത്തരം ലൈവ് സ്ട്രീമുകളുടെ പാസ്‌വേഡും യൂസര്‍നെയിമും അടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. ഇത് ഹാക്കര്‍മാര്‍ക്കും മറ്റു ഓണ്‍ലൈന്‍ കുറ്റവാളികള്‍ക്കുമുള്ള വഴിതെളിക്കലായി മാറിയേക്കാം.

    https://www.pravasiinfo.com/2022/06/23/dubai-job/?amp=1
    https://www.pravasiinfo.com/2022/06/23/kuwait-have-job-vacancy/?amp=1
  • സ്ത്രീകള്‍ക്ക് കുടുതല്‍ പ്രയോജനപ്പെടുന്ന പുത്തൻ പരീക്ഷണവുമായി വാട്സ് ആപ്പ്: എന്താണ് ‘പിരിയഡ്‌സ് ട്രാക്കര്‍’?

    സ്ത്രീകള്‍ക്ക് കുടുതല്‍ പ്രയോജനപ്പെടുന്ന പുത്തൻ പരീക്ഷണവുമായി വാട്സ് ആപ്പ്: എന്താണ് ‘പിരിയഡ്‌സ് ട്രാക്കര്‍’?

    സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തിയിരിക്കുകയാണ്. പിരിയഡ്‌സ് ട്രാക്കര്‍ എന്നാണ് അതിന്റെ പേര്. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

    +919718866644 എന്ന നമ്പറില്‍ Hi വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി.

    അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ Track my Periosds തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് ചോദിക്കും ഇതിന് Track Period, Conceive, Avoid Pregnency എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.

    ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാന്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രെഗ്നന്‍സി എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.
    ഇത് മാത്രമല്ല, തുടര്‍ന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആര്‍ത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നല്‍കണം. ഇവ കൃത്യമായി നല്‍കിയാലെ ചാറ്റ്‌ബോട്ട് കൃത്യമായ തീയ്യതികള്‍ നല്‍കുകയുള്ളൂ. ഈ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

    അതേസമയം വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയില്‍ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.

    https://www.pravasiinfo.com/2022/06/23/kuwait-job-new/?amp=1
  • ജൂലൈ 1 മുതല്‍ പുതിയ ഓണ്‍ലൈന്‍ പണമിടപാട് രീതി?അറിയാം, എന്താണ് ടോക്കണൈസേഷന്‍?

    ജൂലൈ 1 മുതല്‍ പുതിയ ഓണ്‍ലൈന്‍ പണമിടപാട് രീതി?അറിയാം, എന്താണ് ടോക്കണൈസേഷന്‍?

    ആർബിഐ പണമിടപാടു രീതിക്ക് പുതിയ വഴി കൊണ്ടു വരികയാണ്.
    ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ആര്‍ബിഐ ടോക്കണൈസേഷന്‍ എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്.

    ഡെബിറ്റ്, ക്രെഡിറ്റ് lകാര്‍ഡ് ഉപയോഗത്തിലുള്ള മാറ്റമാണ് ഇത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെക്കാള്‍ സുരക്ഷിതമാണ്
    ടോക്കണൈസേഷന്‍ എന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

    ശരിയായ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം മറ്റൊരു കോഡ് നൽകുന്ന രീതിയാണ് ടോക്കണൈസേഷന്‍. ഈ കോഡിനെ ടോക്കണ്‍ എന്നു വിളിക്കുന്നു. ഓരോ കാര്‍ഡും ടോക്കണ്‍ റിക്വസ്റ്ററെയും ഉപകരണത്തെയും പരിഗണിച്ചായിരിക്കും സവിശേഷ നമ്പര്‍ നല്‍കുക. (ടോക്കണ്‍ നല്‍കാന്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് അയയ്ക്കാനായി ഏത് സിസ്റ്റമാണോ കസ്റ്റമറില്‍നിന്ന് ടോക്കണൈസേഷന്‍ അഭ്യര്‍ഥന സ്വീകരിക്കുന്നത്, ഇതിനെയാണ് ടോക്കണ്‍ റിക്വസ്റ്റര്‍ എന്നു വിളിക്കുന്നത്). നിലവിലുള്ള 16 അക്ക കാര്‍ഡ് നമ്പറിനു പകരം മറ്റൊരു നമ്പര്‍ ആയിരിക്കും ലഭിക്കുക. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരിക്കും ലഭിക്കില്ല.

    അതേ സമയം കാര്‍ഡിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും ടോക്കണെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അംഗീകരിക്കപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ സെക്യുവര്‍ മോഡില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ടോക്കണ്‍ റിക്വസ്റ്റര്‍ക്കും പാൻ നമ്പറോ കാര്‍ഡ് നമ്പറോ മറ്റെന്തെങ്കിലും കാര്‍ഡ് വിശദാംശങ്ങളോ സേവ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ടോക്കണ്‍ റിക്വസ്റ്ററുകള്‍ക്ക്, രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സുരക്ഷയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

    https://www.pravasiinfo.com/2022/06/22/kuwait-job-vacancy-new/?amp=1
  • ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴയോ???

    ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴയോ???

    സിനിമകളും ടിവി സീരിയലുകളും നിയമവിരുദ്ധമായ രീതിയില്‍ കാണുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ പെടുന്ന 9എക്‌സ്മൂവീസ് (9xmovies) ടോറന്റിനെക്കുറിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ.

    വിവിധ ഭാഷകളിലുള്ള സിനിമകളും സീരിയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന 9എക്‌സ്മൂവീസില്‍ നിന്ന് കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ട്രീം ചെയ്യുന്നതും സുരക്ഷിതമായിരിക്കില്ല. അതിനു പുറമെ, ഈ വെബ്‌സൈറ്റില്‍ സുരക്ഷിതമല്ലാത്ത നിരവധി പോപ് – അപ്പുകളും ഉണ്ട്. ഇവയിലെങ്ങാനും ക്ലിക്കു ചെയ്താല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് വൈറസ് കടക്കുകയും ചെയ്യാം. പുതിയതും പഴയതുമായ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് 9എക്‌സ്മൂവീസ്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു കഴിഞ്ഞു. ഫില്‍മിസില, തമിഴ്‌റോക്കേഴ്‌സ് (tamilrockers), ജിയോറോക്കേഴ്‌സ്, മീവിസ്വാപ്, 123എംകെവി, മൂവിറൂള്‍സ്, എംപി4മൂവീസ്, ഐബൊമ്മ, മൂവീസ്‌വുഡ്, വൈറ്റിഎംപി3 തുടങ്ങി നിരവധി വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്.

    വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ സിനിമകള്‍ വരെ ഇത്തരം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. എന്നാല്‍, ഇത്തരം ചെയ്തികൾ ക്രമിനല്‍ കുറ്റകരമാക്കിയതിനാല്‍ ഇനിമുതൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്റര്‍നെറ്റിന്മേലുള്ള നിരീക്ഷണം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും അറിഞ്ഞിരിക്കണം.

  • ഒടുവിൽ മസ്‌കിന്റെ ആവശ്യത്തോട് പ്രതികരിച്ച് ട്വിറ്റര്‍; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം നല്‍കും

    ഒടുവിൽ മസ്‌കിന്റെ ആവശ്യത്തോട് പ്രതികരിച്ച് ട്വിറ്റര്‍; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം നല്‍കും

    വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും അത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറാവാതിരുന്നതോടെ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് പിന്‍മാറുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറായത്. ഇതോടെ പ്രതിദിനം 50 കോടിയിലധികം ട്വീറ്റുകള്‍ പങ്കുവെക്കപ്പെടുന്ന വലിയൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ കൈമാറും. ട്വിറ്ററിലെ പ്രതിദിന ട്രാഫിക് സംബന്ധമായ വിവരങ്ങള്‍ ഇതില്‍ പെടും ഈ വിവരങ്ങള്‍ക്കായി നിരവധി കമ്പനികള്‍ ട്വിറ്ററിന് വന്‍തുക നല്‍കുന്നുണ്ട്.

    4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റെടുത്തു കഴിഞ്ഞാല്‍ ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നത് മസ്‌കിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളുമെന്നാണ് ട്വിറ്ററിന്റെ അവകാശവാദം. എന്നാല്‍ കൃത്യമായ എണ്ണം എത്രയാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംശയമുന്നയിക്കുകയും ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുമെന്ന് നിയമപരമായി തന്നെ ഭീഷണി മുഴക്കുകയുമായിരുന്നു.

    ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ച് കമ്പനിയ്ക്ക് കത്തയച്ചത്. ഏറ്റെടുക്കല്‍ കരാര്‍ പ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം ഈ കരാറില്‍നിന്ന് പിന്‍മാറാന്‍ മസ്‌കിന് അവകാശമുണ്ടെന്നും കത്തില്‍ പറയുന്നു. ഇലോണ്‍ മസ്‌കിന് വിവരങ്ങള്‍ കൈമാറുന്നതിന് സഹകരിക്കുമെന്നും ലയന ഉടമ്പടി പ്രകാരം ഇടപാടുകള്‍ നടക്കുമെന്നും ട്വിറ്റര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. സ്പാം അക്കൗണ്ടുകള്‍ എന്നും വ്യാജ അക്കൗണ്ടുകള്‍ എന്നും ബോട്ട് അക്കൗണ്ടുകള്‍ എന്നുമെല്ലാം വിളിക്കുന്ന മനുഷ്യരുടെ നിയന്ത്രണത്തിലല്ലാത്ത അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ട്. ഉപഭോക്താക്കളിലേക്ക് ഓട്ടോമാറ്റിക്ക് ആയി പരസ്യങ്ങളും മറ്റ് തട്ടിപ്പ് സന്ദേശങ്ങളും അയക്കാന്‍ ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊതുവിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സ്വാധീനം ചെലുത്തുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ക്കും ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

  • ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളുടെ സോഫ്ട്‍വെയറുകളിൽ ഇനി മലയാളി സ്പർശം എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‍വെയറുകൾ നിർമിക്കാനാണ് കേരളത്തിൽ നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനി ആക്സിയ ടെക്നോളജീസിനു അവസരം ലഭിച്ചിരിക്കുന്നത്. നാവിഗേഷൻ സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി ചേർന്നായിരിക്കും അക്സിയയുടെ പ്രവർത്തനം.

    അതെ സമയം വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യുമെന്നുമാണ് റിപ്പോർട്.

    രാജ്യാന്തര തലത്തിൽ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ്, ആസ്പൈസ് ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.

    നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ. ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

    ആക്സിയയുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാർമിൻ ഓട്ടോമൊട്ടീവ്‌ ഒഇഎം എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്കു ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    സെർച്ച് എൻജിൻ മേഖലയിലേക്ക് ആപ്പിളും വരുന്നു. വാർത്ത നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സത്യമാണ്. നിലവിൽ സേർച്ച് എൻജിൻ മേഖലയിൽ ഗൂഗിളിന് കാര്യമായ എതിരാളികളില്ല. ഈ മേഖലയിലേക്കാണ് ഐഫോൺ നിർമാതാക്കളായ ആപ്പിളും എത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 2023 ജനുവരിയിൽ ഇത് സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിൾ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുമുണ്ട്.

    ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ പറഞ്ഞു. ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ (AoD) ഫീച്ചർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഐഫോൺ 14 പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകൾക്ക് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാൻ സഹായിക്കും. ഇതിനാൽ എഒഡി ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയിൽ എം2 മാക്ബുക്, എം2 മാക്ബുക് എയർ, എം2 മാക്ബുക് മിനി എന്നിവ ആപ്പിൾ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ ലീക്സ്ആപ്പിൾ പ്രോ പറയുന്നു.

  • സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്

    സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്

    ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകർ അറിയിച്ചത്. ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പിബി). ഒരു പെറ്റാബിറ്റ് (1 പിബി) 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. പുതിയ ഇന്റർനെറ്റ് വേഗം ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിലെ നിലവിലുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളേക്കാളും 100,000 മടങ്ങ് വേഗമുള്ളതാണ്.

    സെക്കൻഡിൽ 1 പെറ്റാബിറ്റ് ഇന്റർനെറ്റ് വേഗം ഉപയോഗിച്ച് ലോകത്തിന് എന്ത് ചെയ്യാൻ കഴിയും? 8കെ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകൾ സെക്കൻഡിൽ ഒരേസമയം പ്രവർത്തിപ്പിക്കാം. നിലവിൽ തത്സമയ വിഡിയോ പ്രക്ഷേപണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാൻ പുതിയ ഇന്റർനെറ്റ് വേഗത്തിന് സാധിക്കും. ഇത് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും തത്സമയ കവറേജ് ഫലത്തിൽ യാതൊരു വീഴ്ചയും കൂടാതെ എളുപ്പത്തിൽ ലഭ്യമാക്കാനാകും.

    1.02 പിബി ഡേറ്റ ഓരോ സെക്കൻഡിലും 51.499 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. താമസിയാതെ ഓരോ സെക്കൻഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഈ സാങ്കേതികവിദ്യ ഉടനടി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പിബി വേഗത്തിൽ ഡേറ്റ കൈമാറാൻ ഞങ്ങൾക്ക് ഒരു സാധാരണ ഒപ്റ്റിക് ഫൈബർ കേബിൾ മാത്രമാണ് ആവശ്യമുള്ളതെന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ലഭ്യമായതുമാണെന്നും ഗവേഷകർ പറഞ്ഞു. പെറ്റാബിറ്റ് ഇന്റർനെറ്റ് ശേഷി ഹോം റൗട്ടറുകളിൽ വരുന്നത് വൈകുമെങ്കിലും 10 ജിബിപിഎസ് വേഗം സമീപഭാവിയിൽ തന്നെ യാഥാർഥ്യമായേക്കാം. 2022 ഫെബ്രുവരിയിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുൻപ് 10 ജിബിപിഎസ് ഇന്റർനെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നൊവേഷൻ ലാബ് അവകാശപ്പെട്ടിരുന്നു. ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ് വരെ വേഗം കൈവരിച്ചതായി കേബിൾ ലാബ്സ് ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു.

  • കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    പുതിയ സവിശേഷതകളുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്.
    വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനില്‍ കാണിക്കുന്ന സംവിധാനമാണിത്. അതേ സമയം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.

    എന്നാല്‍ സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും സഹായകമായ ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങളിലെ വാതിലുകള്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. വാതില്‍ തുറന്നിട്ടുണ്ടോ, അടച്ചിട്ടിരിക്കുകയാണോ എന്നും തള്ളിത്തുറക്കാനാവുമോ, അതോ നോബ് തിരിച്ച് തുറക്കണോ തുടങ്ങിയ വിവരങ്ങളും ഈ ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ലിഡാര്‍ സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങും ഉപയോഗിച്ചാണ് ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ പ്രോയിലും, ഐപാഡ് പ്രോ മോഡലിലും ലിഡാര്‍ സൗകര്യമുണ്ട്.

  • കേരളത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; സര്‍ക്കാര്‍ ഒ.ടി.ടി. ‘സി സ്പേസ് ‘ നവംബര്‍ ഒന്നിന്

    കേരളത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; സര്‍ക്കാര്‍ ഒ.ടി.ടി. ‘സി സ്പേസ് ‘ നവംബര്‍ ഒന്നിന്

    സിനിമാപ്രേമികള്‍ക്കായി സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ‘സി സ്പേസ്’ എന്നപേരില്‍ കേരളപിറവി ദിനം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ സര്‍ക്കാരിനു കീഴില്‍ ആദ്യമായായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അതേ സമയം സാംസ്‌കാരിക വകുപ്പിനുവേണ്ടി കെ.എസ്.എഫ്.ഡി.സി.യാണ് സംരംഭം ഒരുക്കുന്നത്. തിയേറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യില്‍ എത്തുക.

    സി സ്‌പേസില്‍ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും കാണാന്‍ സംവിധാനമൊരുക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കും.സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ ഒന്നുമുതല്‍ കെ. എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ പേര് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ബോര്‍ഡ് അംഗം കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.

  • എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

    എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

    എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു.

    അതേ സമയം ഒരു വര്‍ഷം തികയും മുന്‍പ് മറ്റൊരു വര്‍ധിപ്പിക്കല്‍ കൂടി സംഭവിക്കുമെന്നാണ് എയര്‍ടെല്‍ സിഇഒ സൂചന നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞത്. എന്നാല്‍ 2022 ല്‍ എയര്‍ടെല്‍ വീണ്ടും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലകളില്‍ എയര്‍ടെല്‍ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5ജി സ്‌പെക്ട്രത്തിന്റെ വിലയില്‍ വന്‍തോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുറവുണ്ടായില്ലെന്നും ഇതില്‍ ടെലികോം കമ്പനികള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകള്‍ ഏകദേശം 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. 2021 നവംബറില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതല്‍ 25 ശതമാനം വരെ ആദ്യം വര്‍ധിപ്പിച്ചത് എയര്‍ടെല്ലായിരുന്നു. എന്നാല്‍ 2022ല്‍ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് റിലയന്‍സ് ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

  • ഓണ്‍, ഓഫ് സ്വിച്ച് പോലുമില്ലാത്ത ഐഫോണ്‍ ഇറങ്ങുന്നു

    ഓണ്‍, ഓഫ് സ്വിച്ച് പോലുമില്ലാത്ത ഐഫോണ്‍ ഇറങ്ങുന്നു

    ആപ്പിളിന്റെ അടുത്ത സ്വപ്നമാണ് ബട്ടണുകൾ ഇല്ലാത്ത ഉപകരണങ്ങള്‍ ഇറക്കുക എന്നത്. 2012 മുതല്‍ ഇത്തരം ഒരു ആശയം മുന്നോട്ടു വെച്ചിരുന്നു. ഒരു എന്നാൽ അത്തരം ഒരു ഭാവിയിലേക്ക് കമ്പനി അടുത്തിരിക്കുന്നു എന്നുള്ളതിനുള്ള തെളിവായിരിക്കാം ആപ്പിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷ എന്നാണ് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

    ബട്ടണുകള്‍ക്കും സ്വിച്ചുകള്‍ക്കും പകരമായി പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാകാത്ത ഇന്‍പുട്ട് പ്രതലങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത്.
    ‘ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മറച്ചുവയ്ക്കാവുന്ന തരത്തിലുള്ള ഇന്‍പുട്ട് മേഖലകള്‍’ എന്ന വിവരണത്തോടെ ആപ്പിള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയാണ് കമ്പനി ഒരുപക്ഷേ പുതിയ മേഖലയിലേക്ക് കടക്കാനുള്ള തയാറെടുപ്പു നടത്തുകയായിരിക്കാം എന്ന ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പേറ്റന്റ് 2022 ഫെബ്രുവരിയില്‍ ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ പേറ്റന്റ് അപേക്ഷയേയും ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയെയും കുറിച്ച് ആപ്പിള്‍ വിശദീകരിക്കുന്നും ഉണ്ട്.

    അതേസമയം ഉപകരണങ്ങളിലുള്ള വലിയ ബട്ടണുകള്‍ ഇല്ലാതാക്കാനാണ് ഇവ എന്നാണ് കമ്പനി പറയുന്നത്. ബട്ടണുകള്‍, കീകള്‍ തുടങ്ങി മെക്കാനിക്കലായുള്ള ഘടനകള്‍ ഒഴിവാക്കിയുള്ള നിര്‍മാണമാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. പഴയ തരത്തിലുള്ള മെക്കാനിക്കല്‍ സ്വിച്ചുകളും ബട്ടണുകളും പലതരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. അവ ഒരു ഇന്‍പുട്ട് ഡിവൈസിന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

    ഫോണിൽ ബട്ടണുകള്‍ക്കു പകരമായി നിരകളായി വച്ചിരിക്കുന്ന മൈക്രോപെര്‍ഫൊറേഷന്‍സ് (microperforations-നന്നേ ചെറിയ സുഷിരങ്ങള്‍) ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം ഒരു മേഖല അവിടെ ഉണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. എന്നാല്‍ ഇത് ആക്ടിവേറ്റു ചെയ്യപ്പെടുമ്പോള്‍ അവിടം പ്രകാശമാനമാകുകയും വെര്‍ച്വല്‍ കീകളും ബട്ടണുകളും നോട്ടിഫിക്കേഷന്‍ ഗ്രാഫിക്‌സുമെല്ലാം കാണാന്‍ സാധിക്കുകയും ചെയ്യും. ഈ അദൃശ്യ മേഖല പല തരം ഇന്‍പുട്ടുകള്‍ സ്വീകരിച്ചേക്കും. സ്പര്‍ശം തിരിച്ചറിയാനായേക്കും. മറ്റു രീതികളായ കാന്തികവും ഓപ്ടിക്കലും കപ്പാസിറ്റന്‍സ് (capacitance) കേന്ദ്രീകൃതവുമായ സെന്‍സറുകളും ഉള്‍പ്പെടുത്തിയേക്കും. സ്പര്‍ശത്തിനനുസരിച്ച് പ്രതികരിക്കുന്നതിനായി ഹാപ്റ്റിക് പ്രദേശവും ഉണ്ടായിരിക്കാം

  • പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    ഫോണിൽ വിളിക്കുന്നവരുടെ പേര്അ റിയാതെ വന്നാൽ വളരെ വലിയ വിപത്താണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പലതരം സാഹചര്യങ്ങളിലൂടെ യും നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് സാങ്കേതിക വിദഗ്ധർ.


    ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.


    അതായത് ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) യിൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്.

    എപ്പോൾ നടപ്പിലാക്കും?

    ഇതു സംബന്ധിച്ച കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയർമാൻ പി.ഡി. വഗേലയും പറഞ്ഞു. ട്രായി നേരത്തേ തന്നെ സമാനമായ രീതിയിൽ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

    അതേസമയം ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.

    എന്നാൽ ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക.

    ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

    ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.

    ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.

  • അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തീപ്പിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഭരണകൂടം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി രണ്ട് റോബോട്ടുകള്‍ രംഗത്തിറക്കി. അതേ സമയം വീതിയില്ലാത്തെ വഴികളിലൂടെയും സംഭരണ ശാലകളിലും കാടുകളിലുമെല്ലാം സഞ്ചരിച്ച് തീയണക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് പോവുന്നത് അപകരമായ ഓയില്‍, കെമിക്കല്‍ ഫാക്ടറികളിലും മറ്റും ഈ റോബോട്ടുകള്‍ ഉപയോഗിക്കാനാവും. റിമോട്ട് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വലിയ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

    ഇന്ത്യയില്‍ ആദ്യമായാണ് അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി ഇത്തരം റോബോട്ടുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പുറഞ്ഞു. റോബോട്ടിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ രണ്ട് റോബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. കൂടുതല്‍ റോബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 2400 ലിറ്റര്‍ വെള്ളം പുറത്തേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും വിധം സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി റോബോട്ടിനുണ്ട്. വെള്ളം എങ്ങനെ പ്രവഹിപ്പിക്കണം എന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. 300 മീറ്റര്‍ അകലത്ത് നിന്ന് ഇത് നിയന്ത്രിക്കാനാവും. തീയും പുകയും ചൂടും റോബോട്ടിനെ ബാധിക്കില്ല.

    റോബോട്ടുകള്‍ക്ക് പടികള്‍ കയറിപ്പോവാനും സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാവും. ഇതിന് മുന്നില്‍ സ്ഥാപിച്ചിടുള്ള ക്യാമറയും സെന്‍സറും ഉപയോഗിച്ച് തീയുള്ള ഇടം തിരിച്ചറിഞ്ഞ് വെള്ളമടിക്കാന്‍ റോബോട്ടിനാവും. ക്യാമറ ഉപയോഗിച്ച് തീപ്പിടിച്ച സ്ഥലത്തെ അവസ്ഥ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുറത്തുള്ള ടാങ്കറുകളില്‍ നിന്ന് വലിച്ച പൈപ്പിലൂടെയാണ് റോബോട്ടിലേക്ക് വെള്ളമെത്തുക. റോബോട്ട് ചൂടാവാതിരിക്കുന്നതിന് ഒരു വെന്റിലേഷന്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഡല്‍ഹി ഫയര്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

  • ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്

    ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക, നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്

    പണം തട്ടുന്ന സംഘം ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്എംഎസ് ആണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്എംഎസ് എത്തുന്നത് ഇങ്ങനെയാണ്.
    Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking’

    പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്. എസ്ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാര്‍ ഇത്തരം അലേര്‍ട്ടുകള്‍ എസ്എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിഐബി മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ report.phishin[email protected] എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.

    വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കില്‍ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു. ജനങ്ങള്‍ ഈ മുന്നറിയിപ്പ് സ്വീകരിച്ച് ജാഗ്രതയായിരിക്കുക.

  • രാജ്യാന്തര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക?

    രാജ്യാന്തര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി; ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ഗുണം ചെയ്യുക?

    സാങ്കേതിക വിദ്യയിലെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് വിവിധ കമ്പനികള്‍. വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.

    യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, ഇറ്റലി, ഓസ്‌ട്രേലിയ, തയ്ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5,999 രൂപ വരെയുള്ള രാജ്യാന്തര റോമിങ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്.
    വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്‌സ് ഓണ്‍’ സൗകര്യം വഴി സബ്‌സ്‌ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്‌സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2,999 രൂപയുടെ വി രാജ്യാന്തര റോമിങ് ഫ്രീ പാക്ക് ലഭിക്കും.