Tag: Tech news

  • ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഡിജിറ്റൽ ഇന്ത്യ: വി ബിസിനസ് ‘റെഡി ഫോര്‍ നെക്സ്റ്റ്’ അവതരിപ്പിച്ചു

    ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

    അതേ സമയം ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആൻഡ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.

    ഇത് മാത്രമല്ല, ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എഎസ് ക്യാംപയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിങ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.

    https://www.pravasiinfo.com/2022/06/29/nurse-docter-vacancy-in-kuwaiti/
    https://www.pravasiinfo.com/2022/06/29/admin-clerk-kuwait-job/
  • ഇനി വാക്കുകളുടെ എണ്ണം കൂടും : ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

    ഇനി വാക്കുകളുടെ എണ്ണം കൂടും : ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

    പുതിയ പ്രത്യേകതകളുമായി സാങ്കേതികരംഗത്ത് കുതിച്ചുയരുകയാണ് ട്വിറ്റെർ
    . ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്‌സ് ഫീച്ചറുമായി ട്വിറ്റര്‍ എത്തുന്നു. 2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമാണിത്.

    അതേസമയം സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകള്‍ വായിക്കാന്‍ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവര്‍മാരെ ക്ഷണിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്‌സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക.
    ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്‌സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്‌സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.

    മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററില്‍ തുടക്കത്തില്‍ 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ ട്വിറ്ററിന് അടിമുടി മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ ഈ മാറ്റം ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് കരുതുന്നത്.

    https://www.pravasiinfo.com/2022/06/25/kuwaiti-job-vacancy-driver-12/?amp=1
    https://www.pravasiinfo.com/2022/06/25/kuwait-nurse-opportunity/?amp=1
    https://www.pravasiinfo.com/2022/06/25/account-job-dubai-new/?amp=1
  • ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴയോ???

    ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴയോ???

    സിനിമകളും ടിവി സീരിയലുകളും നിയമവിരുദ്ധമായ രീതിയില്‍ കാണുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ പെടുന്ന 9എക്‌സ്മൂവീസ് (9xmovies) ടോറന്റിനെക്കുറിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ.

    വിവിധ ഭാഷകളിലുള്ള സിനിമകളും സീരിയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന 9എക്‌സ്മൂവീസില്‍ നിന്ന് കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ട്രീം ചെയ്യുന്നതും സുരക്ഷിതമായിരിക്കില്ല. അതിനു പുറമെ, ഈ വെബ്‌സൈറ്റില്‍ സുരക്ഷിതമല്ലാത്ത നിരവധി പോപ് – അപ്പുകളും ഉണ്ട്. ഇവയിലെങ്ങാനും ക്ലിക്കു ചെയ്താല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് വൈറസ് കടക്കുകയും ചെയ്യാം. പുതിയതും പഴയതുമായ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് 9എക്‌സ്മൂവീസ്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു കഴിഞ്ഞു. ഫില്‍മിസില, തമിഴ്‌റോക്കേഴ്‌സ് (tamilrockers), ജിയോറോക്കേഴ്‌സ്, മീവിസ്വാപ്, 123എംകെവി, മൂവിറൂള്‍സ്, എംപി4മൂവീസ്, ഐബൊമ്മ, മൂവീസ്‌വുഡ്, വൈറ്റിഎംപി3 തുടങ്ങി നിരവധി വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്.

    വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ സിനിമകള്‍ വരെ ഇത്തരം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. എന്നാല്‍, ഇത്തരം ചെയ്തികൾ ക്രമിനല്‍ കുറ്റകരമാക്കിയതിനാല്‍ ഇനിമുതൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്റര്‍നെറ്റിന്മേലുള്ള നിരീക്ഷണം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും അറിഞ്ഞിരിക്കണം.

  • ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളിലെ ഇൻഫോടെയ്ൻമെറ് സോഫ്ട്‍വെയറുകളിൽ പുതിയൊരു മാറ്റം, അത് എന്താണെന്നല്ലേ?

    ബിഎംഡബ്ലിയു കാറുകളുടെ സോഫ്ട്‍വെയറുകളിൽ ഇനി മലയാളി സ്പർശം എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‍വെയറുകൾ നിർമിക്കാനാണ് കേരളത്തിൽ നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനി ആക്സിയ ടെക്നോളജീസിനു അവസരം ലഭിച്ചിരിക്കുന്നത്. നാവിഗേഷൻ സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി ചേർന്നായിരിക്കും അക്സിയയുടെ പ്രവർത്തനം.

    അതെ സമയം വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യുമെന്നുമാണ് റിപ്പോർട്.

    രാജ്യാന്തര തലത്തിൽ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ്, ആസ്പൈസ് ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.

    നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ. ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

    ആക്സിയയുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാർമിൻ ഓട്ടോമൊട്ടീവ്‌ ഒഇഎം എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്കു ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.