ഷഓമി അടുത്തയാഴ്ച പുറത്തിറക്കുമെന്നു കരുതുന്ന 12 എസ് സീരീസില്‍ സോണിയുടെ 1-ഇഞ്ച് വലുപ്പമുള്ള ക്യാമറാ സെന്‍സറും ഉണ്ടായേക്കാമെന്ന് സൂചന. സാംസങ് ഗ്യാലക്‌സി എസ് 22 അള്‍ട്രാ തുടങ്ങിയ ചില ഫോണുകളിലുള്ള സെന്‍സറിനേക്കാള്‍ പോലും 1.7 മടങ്ങ് വലുതാണ് സോണിയുടെ ഐഎംഎക്‌സ്989 സെന്‍സര്‍. ഇത് ഉപയോഗിച്ച് സോണിയും (എക്‌സ്പീരിയ പ്രോ-1) അക്വോസും (ആര്‍7) ഫോണുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവ ഇന്ത്യ അടക്കം പല വിപണികളിലും ലഭ്യമല്ല. പുതിയ സെന്‍സറുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താന്‍ സാധ്യതയുള്ള ആദ്യ ഫോണ്‍ ഷഓമി 12എസ് അള്‍ട്രാ ആണെന്നു കരുതുന്നു.
Tag: MOBILE
-
മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിന്റെ കാരണമെന്ത്? എങ്ങനെ തടയാം?
സാങ്കേതികവിദ്യകൾ വളരെയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം?
പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം
ഐഒസി പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിക്ക് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചു തുടങ്ങിയത്. ഇതറിഞ്ഞ സംഘാടകര്‍ വൈകാതെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റിയെങ്കിലും ഇതിനകം തന്നെ സദസിലെ ചിലര്‍ സംഭവം മൊബൈലില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
സൂം മീറ്റ് വഴിയും ഇതേ ചടങ്ങ് ഓണ്‍ലൈനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സൂം മീറ്റിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്ററിലൂടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ഇതാകാം പുറത്തു നിന്നുള്ള ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് സൂചന. ട്വിറ്ററില്‍ നിന്നും ഐഡിയും പാസ്‌വേഡും മനസിലാക്കിയ ആരോ അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതാകാമെന്നാണ് റിപ്പോർട്ട്. ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്വകാര്യ ഗ്രൂപ്പ് ചര്‍ച്ചകളുടെ ലിങ്കുകൾ പോലും ചില സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ അല്ലാതെ സമൂഹ മാധ്യമങ്ങളിലെ പൊതു വേദികളില്‍ ഇത്തരം ലൈവ് സ്ട്രീമുകളുടെ പാസ്‌വേഡും യൂസര്‍നെയിമും അടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. ഇത് ഹാക്കര്‍മാര്‍ക്കും മറ്റു ഓണ്‍ലൈന്‍ കുറ്റവാളികള്‍ക്കുമുള്ള വഴിതെളിക്കലായി മാറിയേക്കാം.
-
എയര്‍ടല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന
എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു.
അതേ സമയം ഒരു വര്‍ഷം തികയും മുന്‍പ് മറ്റൊരു വര്‍ധിപ്പിക്കല്‍ കൂടി സംഭവിക്കുമെന്നാണ് എയര്‍ടെല്‍ സിഇഒ സൂചന നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞത്. എന്നാല്‍ 2022 ല്‍ എയര്‍ടെല്‍ വീണ്ടും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലകളില്‍ എയര്‍ടെല്‍ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5ജി സ്‌പെക്ട്രത്തിന്റെ വിലയില്‍ വന്‍തോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുറവുണ്ടായില്ലെന്നും ഇതില്‍ ടെലികോം കമ്പനികള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകള്‍ ഏകദേശം 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. 2021 നവംബറില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതല്‍ 25 ശതമാനം വരെ ആദ്യം വര്‍ധിപ്പിച്ചത് എയര്‍ടെല്ലായിരുന്നു. എന്നാല്‍ 2022ല്‍ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് റിലയന്‍സ് ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.