Tag: apple

  • ഐഫോൺ വിൽപനയിൽ ആപ്പിൾ വാരിക്കൂട്ടുന്ന ലാഭം എത്രയാണെന്നോ? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

    ഐഫോൺ വിൽപനയിൽ ആപ്പിൾ വാരിക്കൂട്ടുന്ന ലാഭം എത്രയാണെന്നോ? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

    ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ഏതാണെന്നു അറിയാമോ??? അതേ സംശയം വേണ്ട, ആപ്പിളാണ്. ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍. തൊട്ടുപിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ആണ് ഇരു കമ്പനികളും ഉണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ടിപള്‍ടി (Tipalti) പറയുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഓരോ ആഴ്ചയും ഉണ്ടാക്കുന്ന പണത്തിലേറെയാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

    എന്നാൽ ആപ്പിളിനു ലാഭം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ മുൻപില്‍ ഐഫോണ്‍ തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ്. മാക് വില്‍പന വഴി 8.7 ശതമാനവും ഐപാഡുകളും വെയറബിള്‍സും വില്‍ക്കുക വഴി 18.8 ശതമാനവും ലാഭം ആപ്പിളിനു ലഭിക്കുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. ആപ്പിളിന് 151 ദശലക്ഷം ഡോളറിലേറെയാണ് പ്രതിദിന ലാഭമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന് കുറച്ചു കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.

    എന്നാൽ,ആപ്പിള്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത് വിവിധ ഉല്‍പന്നങ്ങള്‍ വിറ്റാണെങ്കില്‍ ഗൂഗിളിന്റെ പണംവാരല്‍ വിവിധ തരം ഡേറ്റ ശേഖരിച്ചാണ്. ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ വരുന്നത് ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ്. അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം നല്‍കിയത്. മൊത്തം ടെക്‌നോളജി മേഖല 2020ല്‍ ഓരോ മിനിറ്റിലും 10,931 ഡോളറാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എച്പി, എന്‍വിഡിയ, നെറ്റ്ഫ്‌ളിക്‌സ്, ഇബേ, ടെസ്‌ല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക് ഉത്പാദകരും മികച്ച ലാഭം ഉണ്ടാക്കുന്നവരാണ് എന്നും ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു.

    https://www.pravasiinfo.com/2022/06/28/kuwait-have-lots-of-new-job/
    https://www.pravasiinfo.com/2022/06/27/kuwait-job-new-vacancy-1/
  • ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    സെർച്ച് എൻജിൻ മേഖലയിലേക്ക് ആപ്പിളും വരുന്നു. വാർത്ത നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സത്യമാണ്. നിലവിൽ സേർച്ച് എൻജിൻ മേഖലയിൽ ഗൂഗിളിന് കാര്യമായ എതിരാളികളില്ല. ഈ മേഖലയിലേക്കാണ് ഐഫോൺ നിർമാതാക്കളായ ആപ്പിളും എത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 2023 ജനുവരിയിൽ ഇത് സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിൾ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുമുണ്ട്.

    ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ പറഞ്ഞു. ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ (AoD) ഫീച്ചർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഐഫോൺ 14 പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകൾക്ക് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാൻ സഹായിക്കും. ഇതിനാൽ എഒഡി ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയിൽ എം2 മാക്ബുക്, എം2 മാക്ബുക് എയർ, എം2 മാക്ബുക് മിനി എന്നിവ ആപ്പിൾ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ ലീക്സ്ആപ്പിൾ പ്രോ പറയുന്നു.

  • കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ

    പുതിയ സവിശേഷതകളുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്.
    വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനില്‍ കാണിക്കുന്ന സംവിധാനമാണിത്. അതേ സമയം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.

    എന്നാല്‍ സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും സഹായകമായ ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങളിലെ വാതിലുകള്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. വാതില്‍ തുറന്നിട്ടുണ്ടോ, അടച്ചിട്ടിരിക്കുകയാണോ എന്നും തള്ളിത്തുറക്കാനാവുമോ, അതോ നോബ് തിരിച്ച് തുറക്കണോ തുടങ്ങിയ വിവരങ്ങളും ഈ ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ലിഡാര്‍ സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങും ഉപയോഗിച്ചാണ് ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ പ്രോയിലും, ഐപാഡ് പ്രോ മോഡലിലും ലിഡാര്‍ സൗകര്യമുണ്ട്.

  • ആപ്പിള്‍ പെന്‍സിലിനു മാറ്റം വന്നേക്കുമെന്ന് സൂചന

    ആപ്പിള്‍ പെന്‍സിലിനു മാറ്റം വന്നേക്കുമെന്ന് സൂചന

    ഐപാഡുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് പുറത്തെത്തി. യുഎസ് പിടിഒ നല്‍കിയ പേറ്റന്റ് ഉപയോഗിച്ച് സ്‌റ്റൈലസ് ഇറക്കുകയാണെങ്കില്‍ അതില്‍ ഒരു ടച് സെന്‍സറും ഉള്‍പ്പെടുത്തും. ഇപ്പോള്‍ സ്റ്റൈലസുകള്‍ സ്‌ക്രീനുകളുടെ പ്രതലത്തില്‍ നടത്തുന്ന ടച്ചിങ് ഇന്‍പുട്ട് അഥവാ ടാക്ടൈല്‍ ഇന്‍പുട്ടാണ് പ്രയോജനപ്പെടുത്തുന്നത്. ആപ്പിള്‍ നര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റൈലസിന്‍ ആളുകള്‍ സ്വാഭാവികമായി പെന്‍സിലില്‍ പിടിക്കുന്ന ഭാഗത്ത് കപാസിറ്റീവ് ടച് സെന്‍സറും ഉള്‍ക്കൊള്ളിക്കും. ഇതുവഴി നല്‍കുന്ന കമാന്‍ഡുകളും സ്‌ക്രീനുകള്‍ക്ക് വായിച്ചെടുക്കാനാകും എന്നതാണ് വിവരം.

    അതേ സമയം ആപ്പിളിന്റെ ഐഒഎസ് 10, 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ താമസിയാതെ വാട്‌സാപ് പ്രവര്‍ത്തിക്കാതെ വന്നേക്കുമെന്ന് വാബീറ്റാ ഇന്‍ഫോ. ഐഒഎസ് 12 മുതലുള്ള ഉപകരണങ്ങളിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ഇതോടെ, ഐഫോണ്‍ 5, 5സി എന്നീ മോഡലുകളില്‍ വാട്‌സാപ് ലഭിക്കാതാകും.

    https://www.pravasiinfo.com/2022/05/30/india-tele-com-companys/