കൂടുതൽ നിരക്ക് കണ്ട് ആപ്പുകൾ വഴി പണമയക്കുന്നവർ സൂക്ഷിക്കുക; പ്രവാസിയുടെ ലക്ഷങ്ങൾ നഷ്ടമായി, ചതിക്കുഴികൾ ഇങ്ങനെ

ദുബായ്: മൊബൈൽ ആപ്പുകൾ വഴി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ വലിയ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ആകർഷകമായ എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ആപ്പുകൾ വഴി പണമയച്ച പ്രവാസി യുവാവിന് 4,600 ദിർഹം (ഒരു ലക്ഷത്തിലധികം രൂപ) നഷ്ടമായി. നവംബർ അവസാന വാരം പണമയച്ചെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പണം നാട്ടിലെത്താതിരിക്കുകയും ആപ്പ് അധികൃതർ കൈമലർത്തുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പല ആപ്പുകളും ബാങ്കുകളേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്താണ് ഉപയോക്താക്കളെ ആകർഷിക്കുന്നത്. പണമയച്ചു കഴിഞ്ഞാൽ ‘പ്രോസസിങ് ഫീ’, ‘കസ്റ്റംസ് ചാർജ്’ എന്നിങ്ങനെ വിവിധ പേരുകളിൽ കൂടുതൽ പണം ആവശ്യപ്പെടുന്നത് തട്ടിപ്പുകാരുടെ സ്ഥിരം രീതിയാണ്. കൂടാതെ ‘അക്കൗണ്ട് ബ്ലോക്ക് ആകും’ അല്ലെങ്കിൽ ‘ഓഫർ അവസാനിക്കും’ എന്ന് ഭീഷണിപ്പെടുത്തി ഉപയോക്താക്കളെ സമ്മർദ്ദത്തിലാക്കി പണം തട്ടിയെടുക്കുന്ന രീതിയും വ്യാപകമാണ്.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ സെൻട്രൽ ബാങ്ക് ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു ബാങ്കോ ഔദ്യോഗിക സ്ഥാപനമോ നിങ്ങളുടെ പാസ്‌വേഡ്, പിൻ, ഒടിപി എന്നിവ ഫോണിലൂടെയോ ഇമെയിലിലൂടെയോ ആവശ്യപ്പെടില്ല. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

പണം നഷ്ടപ്പെട്ടാൽ ഉടൻ ചെയ്യേണ്ടവ:

  • ബാങ്കിനെ അറിയിക്കുക: പണം അയച്ച ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് ട്രാൻസാക്ഷൻ മരവിപ്പിക്കാൻ ആവശ്യപ്പെടുക. അന്താരാഷ്ട്ര ട്രാൻസ്ഫർ ആണെങ്കിൽ ‘സ്വിഫ്റ്റ് റീകോൾ’ (SWIFT Recall) ആവശ്യപ്പെടാം.
  • രേഖകൾ സൂക്ഷിക്കുക: ഇടപാടിന്റെ റെസീപ്റ്റുകൾ, സ്ക്രീൻഷോട്ടുകൾ, ഇമെയിലുകൾ എന്നിവ തെളിവായി കരുതണം.
  • പൊലീസിൽ പരാതി നൽകുക: ദുബായിൽ eCrime.ae വഴിയോ അബുദാബിയിൽ അമൻ സർവീസ് (Aman Service) വഴിയോ പരാതി നൽകാം. ഫെഡറൽ തലത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയും പരാതിപ്പെടാം.
  • ഒംബുഡ്‌സ്മാൻ: ബാങ്ക് വഴി പരിഹാരം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിന് ശേഷം സാമ്പത്തിക ഒംബുഡ്‌സ്മാനായ ‘സനദക്’ (Sanadak) നെ സമീപിക്കാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ

ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സമയക്രമമനുസരിച്ചാണ് ഏഴ് തവണ കൗണ്ട്ഡൗണും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.

യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങളുടെ പുതുവർഷം ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുക. ഓരോ രാജ്യത്തിന്റെ കൗണ്ട്ഡൗണിന് ശേഷവും ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. അർധരാത്രി 12 മണി വരെ കാത്തിരിക്കാൻ കഴിയാത്തവർക്കും കുടുംബങ്ങൾക്കും തങ്ങളുടെ ഇഷ്ടരാജ്യത്തിനൊപ്പം പുതുവർഷം ആഘോഷിക്കാം എന്ന പ്രത്യേകതയുമുണ്ട്.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-6041334288332592&output=html&h=280&slotname=9588505748&adk=3278140165&adf=3946460362&pi=t.ma~as.9588505748&w=645&fwrn=4&fwrnh=100&lmt=1766150347&rafmt=1&format=645×280&url=https%3A%2F%2Fwww.pravasiinfo.com%2F2025%2F12%2F19%2Fdubai-police-takes-action-against-man-for-misbehaving-with-woman-on-beach%2F&fwr=0&fwrattr=true&rpe=1&resp_fmts=3&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQzLjAuNzQ5OS4xMTEiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjE0My4wLjc0OTkuMTExIl0sWyJDaHJvbWl1bSIsIjE0My4wLjc0OTkuMTExIl0sWyJOb3QgQShCcmFuZCIsIjI0LjAuMC4wIl1dLDBd&abgtt=6&dt=1766150345529&bpp=4&bdt=574&idt=4&shv=r20251211&mjsv=m202512100101&ptt=9&saldr=aa&abxe=1&cookie=ID%3D69dd4afea6b9653f%3AT%3D1763273399%3ART%3D1766150343%3AS%3DALNI_MZNi-EAsuLqSDdyH4Zj9QrGnP2M_Q&gpic=UID%3D000011b69990c93b%3AT%3D1763273399%3ART%3D1766150343%3AS%3DALNI_MajlTvJCLgsLVHkbfu4uMOuCTJtOg&eo_id_str=ID%3D2b8a3312ca7009e5%3AT%3D1763273399%3ART%3D1766150343%3AS%3DAA-AfjYbgmDqWzMQwseN-4I7sNsU&prev_fmts=0x0%2C1200x280%2C645x280%2C645x280%2C645x280%2C645x280%2C1351x633%2C645x280%2C645x280&nras=6&correlator=681519050982&frm=20&pv=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=353&ady=4513&biw=1351&bih=633&scr_x=0&scr_y=2105&eid=31095904%2C31096042%2C95376242%2C95378750%2C95380210&oid=2&psts=AOrYGsnrDA2_gg6y4ZA59C_ouZGMWjCwTEct11k9QgRWvgRLDP95PwZogQPuiAggbEMmVMzddazINvssyOuASxGjeKimObUcSw7bzfwmo_dXpyxXLA&pvsid=3465477245810887&tmod=1559714731&uas=3&nvt=1&ref=https%3A%2F%2Fwww.pravasiinfo.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CeEbr%7C&abl=CS&pfx=0&fu=128&bc=31&bz=1&pgls=CAEQARoFNC45LjA.~CAEaBTYuOC4z&ifi=6&uci=a!6&btvi=7&fsb=1&dtd=2297

ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലും സാംസ്‌കാരിക പരിപാടികൾ നടക്കും. 250-ലേറെ ഭക്ഷണശാലകൾ പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ൽ പരം റൈഡുകളും ഗെയിമുകളും സജ്ജമാണ്.

പുതുവർഷാഘോഷത്തിനായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ മൂന്ന് കവാടങ്ങളും വൈകിട്ട് 4 മണിക്ക് തന്നെ തുറക്കും. പുലർച്ചെ 2 മണി വരെ സന്ദർശകർക്ക് ഇവിടെ ചിലവഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കാർണിവൽ പരേഡും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *