ഖത്തറിൽ നാളെ മുതൽ താപനില വീണ്ടും കുറയും: ഇന്നത്തെ താപനില

ഖത്തറിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 18, 2025 വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ഉത്തര-പശ്ചിമ ദിശയിൽ നിന്നുള്ള തണുത്ത കാറ്റുകളാണ് കാലാവസ്ഥയിൽ ഈ മാറ്റത്തിന് കാരണമെന്ന് വകുപ്പ് വ്യക്തമാക്കി. ഇന്ന് (ഡിസംബർ 17) രാവിലെ അൽ-ഘുവയിരിയ കാലാവസ്ഥാ സ്റ്റേഷനിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. തലസ്ഥാനമായ ദോഹയിൽ കുറഞ്ഞ താപനില 19 ഡിഗ്രിയിലേക്കാണ് താഴ്ന്നത്. തണുപ്പ് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തർ ദേശീയ ദിനം 2025: പരേഡ് മുതൽ വെടിക്കെട്ട് വരെ; അറിയാം നാളത്തെ പരിപാടികൾ

ഖത്തർ നാഷണൽ ഡേ 2025 രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളോടെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗംഭീര നാഷണൽ ഡേ പരേഡ്, അറബ് കപ്പ് ഫൈനൽ മത്സരം, വെടിക്കെട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 18-ന് രാവിലെ 9 മണിക്ക് ദോഹ കോർണീഷിൽ നാഷണൽ ഡേ പരേഡ് നടക്കും. രാവിലെ 5 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മൂന്ന് വർഷത്തിന് ശേഷം വീണ്ടും അരങ്ങേറുന്ന പരേഡ് സൗജന്യമായി കാണാൻ കഴിയും.

അതേ ദിവസം ലുസൈൽ സ്റ്റേഡിയത്തിൽ അറബ് കപ്പ് ഫൈനൽ മത്സരം നടക്കും. മൊറോക്കോയും ജോർദാനും തമ്മിലുള്ള ഫൈനലിന് QR 25 മുതൽ ടിക്കറ്റുകൾ ലഭ്യമാകും.

ഡിസംബർ 18-ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ലുസൈൽ ബോളിവാർഡിൽ സാംസ്കാരിക പരിപാടികളും ഗെയിമുകളും അതിഗംഭീര വെടിക്കെട്ടും നടക്കും. ഈ ആഘോഷങ്ങൾക്കും സൗജന്യ പ്രവേശനമാണ്.

ഡിസംബർ 17-ന് വൈകിട്ട് 3 മണി മുതൽ Gewan Island, The Pearl Island എന്നിവിടങ്ങളിൽ ക്ലാസിക് കാർ പരേഡ് നടക്കും. ഖത്തറിന്റെ പഴമയും പ്രൗഢിയും ഓർമിപ്പിക്കുന്ന വാഹനങ്ങളാണ് പ്രദർശിപ്പിക്കുക.

Katara Corniche-ൽ ഡിസംബർ 17-ന് വൈകിട്ട് 5.30നും ഡിസംബർ 18-ന് വൈകിട്ട് 4 മണിക്കും പാരച്യൂട്ട് ഷോ നടക്കും. ഇതും പൊതുജനങ്ങൾക്ക് സൗജന്യമാണ്.

ഓൾഡ് ദോഹ പോർട്ടിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന പരിപാടികൾ, ലൈവ് പ്രകടനങ്ങൾ, പരമ്പരാഗത ധോ ക്രൂയിസ് യാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ‘വില്ലേജ് ഫെസ്റ്റിവൽ’ വൈകിട്ട് 4 മുതൽ രാത്രി 10 വരെ നടക്കും. Rahma Riyadh Show, ലൈവ് പ്രകടനങ്ങൾ, അറബ് കപ്പ് ഓപ്പൺ എയർ സ്ക്രീനിംഗ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.

ദ പെർൾ, ഗെവാൻ ഐലൻഡ് മേഖലകളിൽ സ്ട്രീറ്റ് ലൈവ് ഷോകളും കുടുംബ വിനോദ പരിപാടികളും നടക്കും.

ഹീനത്ത് സൽമ ഫാമിൽ ഡിസംബർ 17 മുതൽ 20 വരെ നാഷണൽ ഡേ ഫെയർ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 വരെ ലൈവ് മ്യൂസിക്, വർക്ക്‌ഷോപ്പുകൾ, സിനിമ പ്രദർശനം, കുടുംബ വിനോദങ്ങൾ എന്നിവ ഉണ്ടായിരിക്കും.

മാൾ ഓഫ് ഖത്തറിൽ ‘The Beat of the Nation’ എന്ന പേരിൽ ഡിസംബർ 17 മുതൽ 20 വരെ പ്രത്യേക പരിപാടികൾ നടക്കും. കുട്ടികൾക്കായി arts & crafts, face painting, henna, സദു നെയ്ത്ത്, അറബിക് മാസ്കോട്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. Ardha Show വിവിധ സമയങ്ങളിൽ അരങ്ങേറും.

മ്ശൈരിബ് ഡൗൺടൗണിൽ ഡിസംബർ 18-ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, ലൈവ് ഷോകൾ, നാഷണൽ ഡേ സ്പെഷ്യൽ പരിപാടികൾ നടക്കും.

കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 3 മുതൽ രാത്രി 10 വരെ നാഷണൽ ഡേയും അറബ് കപ്പ് ആഘോഷങ്ങളും കുടുംബങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

Education City MTB Trail-ൽ രാവിലെ 7 മുതൽ ഖത്തർ നാഷണൽ ഡേ റൺ നടക്കും. മുതിർന്നവർക്ക് പങ്കെടുക്കാനുള്ള ഫീസ് QR 125 മുതൽ ആരംഭിക്കും.

രാജ്യമെമ്പാടും നടക്കുന്ന ഈ ആഘോഷങ്ങൾ ഖത്തറിന്റെ ഐക്യവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയാകുമെന്ന് സംഘാടകർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *