ഖത്തർ ദേശീയ ദിനം; നിരവധി തടവുകാർക്ക് മാപ്പുനൽകി അമീർ

ഖത്തർ നാഷണൽ ഡേ 2025-ന്റെ സന്ദർഭത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഇന്ന് പുറപ്പെടുവിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിലാകെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട അപ്പർ-ലെവൽ ട്രഫിന്റെ സ്വാധീനം തുടരുന്ന സാഹചര്യത്തിൽ, 2025 ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ചിതറിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയായി മാറാമെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരിധി കുറയുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അതേസമയം, കടൽ മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മാരിൻ അലർട്ട് നിലനിൽക്കുകയാണ്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇടിമിന്നലോടുകൂടിയ മഴ സമയങ്ങളിൽ കടൽ അവസ്ഥ കൂടുതൽ അപകടകരമാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ, മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ എല്ലാ തരത്തിലുള്ള കടൽ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ കാലാവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾക്കായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരന്തരം പിന്തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *