യുഎഇയിൽ ഫുഡ് ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് കടത്തി പ്രത്യേക ശൃംഖലയുണ്ടാക്കിയ 35 കാരനായ യുവാവിന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഏഷ്യൻ വംശജനായ പരാതിയിൽ നിന്ന് പിടികൂടിയ മുഴുവൻ മയക്കുമരുന്നുകളും കണ്ടുകെട്ടാനും പ്രതിക്കെതിരെ ശക്തമായ സാമ്പത്തിക വിലക്ക് ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു. ക്രിസ്റ്റൽ മെത്ത് എന്ന മാരക രാസലഹരിയാണ് പ്രതി വിൽപന നടത്തിയിരുന്നതെന്നാണ് ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആന്റി നാർകോട്ടിക്സ് ഡിപ്പാർട്മെന്റിന് ലഭിച്ച വിവരം. ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. ഇയാൾ സ്വയം മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. 30 ദിർഹം മുതൽ പണം ഈടാക്കിയായിരുന്നു വിൽപന. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നതായും പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
യുഎഇ സ്കൂളുകളിൽ പോഡ്‌കാസ്റ്റുകളും ഡിജിറ്റൽ പഠനവും; പുതിയ പഠനരീതികൾ വരുന്നു
ദുബൈ: വിദ്യാർഥികളുടെ സർഗാത്മകവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സി.ബി.എസ്.ഇ പുതിയൊരു പഠനരീതി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പോഡ്‌കാസ്റ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കാനുള്ള അവസരം നൽകും.
വിദ്യാർഥികളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പഠനശേഷി വളർത്താനും അവരുടെ സൃഷ്ടികൾക്ക് ഒരു പൊതുവേദി ഒരുക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇയിലെ അധ്യാപകർ ഈ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അക്കാദമിക് കഴിവുകൾക്ക് പുറമേ, ഡിജിറ്റൽ സാക്ഷരത, സഹകരണം, സൈബർ ഇടങ്ങളിലെ നല്ല പെരുമാറ്റം എന്നിവ പുതിയ കാലഘട്ടത്തിൽ നിർബന്ധമാണെന്നും അവർ പറയുന്നു.
പോഡ്‌കാസ്റ്റ് നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും സഹായിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ കുട്ടികളെ ഭാവി ലോകത്തിന് സജ്ജരാക്കാൻ സഹായിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
പ്രവാസി സംരംഭകർക്കായി സൗജന്യ ക്ലാസുകളുമായി നോർക്ക റൂട്ട്സ്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തോളൂ!
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ‘നോർക്ക-പ്രവാസി ബിസിനസ് കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി 2025 സെപ്റ്റംബർ 25-ന് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യണം.
പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ക്ലാസ്സുകളിൽ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന രീതി, മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുക്കും. വിജയിച്ച സംരംഭകരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവെയ്ക്കും.
രജിസ്റ്റർ ചെയ്യാനുള്ള വഴികൾ
ഫോൺ നമ്പർ: +91-471 2770534 / +91-8592958677 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്).
ഇ-മെയിൽ: [email protected]
മറ്റ് സേവനങ്ങൾ
പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ). എൻ.ബി.എഫ്.സി. പ്രവാസികൾക്കായി എല്ലാ മാസവും സൗജന്യ സംരംഭകത്വ പരിശീലനവും, എല്ലാ ദിവസവും നോർക്ക ബിസിനസ്സ് ക്ലിനിക്കും നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:
ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്)
മിസ്ഡ് കോൾ സർവീസ്: +91-8802012345 (വിദേശത്തുനിന്ന്)
നോർക്ക റൂട്ട്സ് : https://norkaroots.kerala.gov.in/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply