നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം ജോലി ചെയ്ത് വാരാന്ത്യ അവധിയൊടൊപ്പം വെള്ളിയാഴ്ചയും ഉൾപ്പെടുത്തുക, അല്ലെങ്കിൽ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ വീതവും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്ത് ബാക്കി മണിക്കൂർ വാരാന്ത്യ അവധിയിലേക്ക് ചേർക്കുക എന്നതായിരുന്നു അനുവദിച്ചിരുന്നത്.

ഇളവ് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരം അടിസ്ഥാനമാക്കി നടപ്പാക്കുകയായിരുന്നു. കഴിഞ്ഞവർഷം ദുബായ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്. വേനൽക്കാല ജോലി സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *