ആരോ​ഗ്യ മേഖലയിൽ ജോലി വേണോ; യുഎഇയിൽ സൈൻകെയറിൽ അവസരം

ഹോം കെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ ഹെൽത്ത് കെയർ സ്ഥാപനമായ സൈൻകെയറിൽ ഫ്‌ളെബോമിസ്റ്റ്, ഇന്റേണൽ മെഡിസിൻ ഡോക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ഫ്‌ളെബോമിസ്റ്റ് (Phlebotomist)

ഫ്‌ളെബോമിസ്റ്റ് തസ്തികയിലേക്ക് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യം. ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ലൈസൻസ് നിർബന്ധമാണ്. രോഗികളുടെ വീടുകളിൽ ചെന്ന് രക്തസാമ്പിളുകൾ ശേഖരിക്കുക എന്നതാണ് പ്രധാന ചുമതല. മികച്ച ആശയവിനിമയ ശേഷിയും സഹാനുഭൂതിയോടെ പെരുമാറാനുള്ള കഴിവും ഈ തസ്തികയ്ക്ക് അനിവാര്യമാണ്. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച സേവനം നൽകാനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയണം.

ഇന്റേണൽ മെഡിസിൻ ഡോക്ടർ (Internal Medicine Doctor)

ഇന്റേണൽ മെഡിസിൻ ഡോക്ടർ തസ്തികയിലേക്ക് 2 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്. പാർട്ട് ടൈം, ഫുൾ ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ള രോഗികൾക്ക് സമഗ്രമായ വൈദ്യസഹായം നൽകുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. രോഗികൾക്കും കുടുംബാംഗങ്ങൾക്കും രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകാനും കഴിയണം.

ഇതുവരെയായിട്ടും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എത്രയും പെട്ടെന്ന് തന്നെ അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. https://zaincare.com/careers?srsltid=AfmBOopta0md-ICpHYuNFUWp48QdrJiu2kBx1Lsfs09flD6oFk-wUkFt

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *