Posted By christymariya Posted On

മുഴുവൻ സമയം ഇയർഫോൺ വെച്ചിരിപ്പാണോ? കോൾവിക്ക് തകരാറെന്തെങ്കിലും പറ്റിയിട്ടുണ്ടോ? ഈ ആപ്പ് പറയും കാര്യങ്ങൾ

കേൾവിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവർ. കൗമാരപ്രായക്കാർക്കിടയിൽ കേൾവിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളിൽ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റിൽ താഴെ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത്തരം മൂളൽ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേൾവി പ്രശ്നങ്ങൾക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയിൽ സ്മാർട്ഫോൺ ഉണ്ടോ? എങ്കിൽ നിങ്ങളുടെ കേൾവിശക്തി അറിയാം.

സ്മാർട് ഫോണിൻറെ അമിത ഉപയോഗം, ഇയർഫോണിൽ ഉറക്കെ പാട്ടുകേൾക്കുന്ന ശീലം ഇതെല്ലാം കേൾവിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേൾവി പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സ്വന്തമായി മൊബൈൽ ആപ്പ് തന്നെ അവർ പുറത്തിറക്കിയത്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിൻറെ പേര്.

ഇതുമാത്രമല്ല, ആപ് സ്റ്റോറുകളിൽ ചെന്നാൽ കേൾവി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകൾ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികൾ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകൾ വഴി കേൾവി പരിശോധിക്കണമെങ്കിൽ ഇയർഫോൺ അത്യാവശ്യമാണ്.

നല്ല ഇയർഫോണും നല്ല സ്മാർട്ഫോണുമാണ് ഫലം നൽകുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാൻ നിർബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോൾ‌ തുടക്കത്തിൽ‌ തന്നെ നോയ്സ് ലെവൽ പരിശോധിച്ച് ഒരു മീറ്ററിൽ രേഖപ്പെടുത്തി കാണിച്ചുതരും. ടെസ്റ്റ് തുടങ്ങുമ്പോൾ സ്ക്രീനിൽ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകൾ മതി ഇനി നിങ്ങൾക്ക് നിങ്ങളുടെ കേൾവിശക്തി തെളിയിക്കാൻ.

DOWNLOAD https://play.google.com/store/apps/details?id=com.hearxgroup.hearwho&hl=en_IN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *