Posted By christymariya Posted On

1 കോടി രൂപ സമ്പാദ്യവും, മാസം 60,000 രൂപ നികുതിരഹിത വരുമാനവും; നിങ്ങളറിഞ്ഞില്ലേ ഈ സർക്കാർ പദ്ധതി

Public Provident Fund (PPF): ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു ഭാവിക്കായി വലിയൊരു സമ്പാദ്യം പടുത്തുയർത്തുക എന്നു പറയുന്നത് ഒരു നിസാരകാര്യമല്ല. ഇതിന് മികച്ച നിക്ഷേപ മാർഗം തെരഞ്ഞെടുക്കുന്നതിനൊപ്പം നല്ല ആസൂത്രണവും ആവശ്യമാണ്. ഇത്തരം നിക്ഷേപങ്ങളാകും പലപ്പോഴും റിട്ടയർമെന്റ് കാലത്ത് നിങ്ങൾക്ക് ആശ്വാസമാകുക. നികുതി ഇളവും, മികച്ച വരുമാനവും ആഗ്രഹിക്കുന്ന ഏവർക്കും വിശ്വസിച്ച് ഏറ്റെടുക്കാവുന്ന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർക്കാർ പിന്തുണയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്).
ഉതൊരു ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടെന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിക്കുന്നവർക്ക് പ്രതിമാസം 60,000 പലിശ നേടാനും സാധിക്കും. കൂടാടെ നിങ്ങളുടെ അക്കൗണ്ടിൽ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാൻ കഴിയും.

കോടീശ്വരനാകാൻ വേണ്ടി പിപിഎഫ് ഒളിച്ചുവച്ചിരിക്കുന്ന ആ രഹസ്യ ഫോർമുലയാണ് നിങ്ങൾ മനസിലാക്കേണ്ടത്. പിപിഎഫിന്റെ നോർമൽ കാലാവധി 15 വർഷമാണ്. എന്നാൽ നിക്ഷേപകർക്ക് ഇതു നീട്ടാൻ കഴിയും. 5 വർഷം വീതം രണ്ടു തവണയാണ് നീട്ടാൻ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വർധിപ്പിക്കുമെന്നതാണ് സത്യം.

റിപ്പോർട്ടുകൾ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാൻ കഴിയും. ഇവിടെ ക്ലോസിംഗ് ബാലൻസിന് തുടർന്നും 7.1% വാർഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വർഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂർത്തിയാകുമ്പോൾ ഒരു കോടി രൂപ വരെ സ്വരൂപിക്കാൻ കഴിയും. ഇതിനു നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്.

ഇനി കുറഞ്ഞ് കണക്കുകൾ നോക്കാം. 7.1% വാർഷിക പലിശ നിരക്കിൽ നിങ്ങളുടെ 15 വർഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടിൽ സൃഷ്ടിക്കും. പലിശ കൂടി ചേർക്കുമ്പോൾ 15 വർഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങൾ ഇത് 5+ 5 വർഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേർക്കുമ്പോൾ അക്കൗണ്ട് 1.02 കോടിയിൽ എത്തും.

അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മൾ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടർ നിക്ഷേപങ്ങൾ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോൾ വാർഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോൾ മാസം 60,000 രൂപ കിട്ടും. ഈ പിൻവലിക്കലുകൾക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളിൽ പറഞ്ഞ കണക്കുകൾ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സർക്കാർ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാൽ വരും നാളുകളിൽ ഈ കണക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *