യുഎഇ ലോട്ടറിയിൽ 30 മിനിറ്റില്‍ താമസക്കാരൻ  നേടിയത് 12 കോടി രൂപയിലധികം; അടുത്ത ഭാഗ്യവാന്‍ നിങ്ങളാകാം 

30 ദശലക്ഷം ദിർഹത്തിന്റെ യുഎഇ ലോട്ടറി ‘ലക്കി ഡേ’ (Lucky Day) നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ അനുഗ്രഹം തേടി നിരവധിപ്പേർ. ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരാൾക്ക് 50 ലക്ഷം ദിർഹം (ഏകദേശം 11 കോടിയിലധികം രൂപ) രണ്ടാം സമ്മാനമായി ലഭിച്ചു. കൂടാതെ മറ്റ് മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ‘ലക്കി ചാൻസ്’ സമ്മാനവും ലഭിച്ചു. 260214-ാം നമ്പർ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്: ദിവസങ്ങൾ (Days): 11, 19, 28, 15, 31, 7, മാസം (Month): 3. CT7035623, AY2395119, DP9210570 എന്നീ മൂന്ന് ഐഡികൾക്കാണ് ഒരു ലക്ഷം ദിർഹം വീതം ഉറപ്പായത്. 30 ദശലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനമായ ജാക്ക്പോട്ട് ഇത്തവണ ആർക്കും ലഭിക്കാത്തതിനെ തുടർന്ന് അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിയിട്ടുണ്ട് (Roll over). എങ്കിലും രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം ഒരാൾ സ്വന്തമാക്കി. ലക്കി ഡേ വിഭാഗത്തിൽ രണ്ട് പേർക്ക് ഒരു ലക്ഷം ദിർഹം വീതം വേറെയും സമ്മാനങ്ങൾ ലഭിച്ചു. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി 21-ന് നടക്കുമെന്നും ഷോ അവതാരകൻ ചാദി ഖലാഫ് അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *