വിമാനത്താവളത്തിൽ പോയി തിരിച്ചുപോരേണ്ട! യാത്ര വിലക്കുണ്ടോ? ഇനി യുഎഇ പോലീസ്‌ ആപ്പിലൂടെ നിമിഷനേരം കൊണ്ട് അറിയാം!

ദുബൈ: ദുബൈയിലെ താമസക്കാർക്ക് യാത്രകൾ എളുപ്പമാക്കിക്കൊണ്ട് സുപ്രധാന നീക്കവുമായി ദുബായ് പോലീസ്. ഏതെങ്കിലും കേസുകളിൽ യാത്ര വിലക്ക് (Travel Ban) ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് എയർപോർട്ടിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധിക്കാൻ പോലീസ് മൊബൈൽ ആപ്പിൽ പുതിയ സൗകര്യം ഉൾപ്പെടുത്തി.യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽവെച്ച് അപ്രതീക്ഷിതമായി യാത്രാവിലക്കിന്റെ പേരിൽ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ പുതിയ സേവനം പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും.

പരിശോധിക്കേണ്ടത് ഇങ്ങനെ:

ദുബായ് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ‘സർവീസ്’ (Services) വിഭാഗത്തിൽ, ‘എൻക്വയറീസ് ആൻഡ് ഫോളോ അപ്പ്’ (Enquiries and Follow Up) എന്ന സെക്ഷനിലാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ, ‘സർക്കുലേഴ്സ് ആൻഡ് ട്രാവൽ ബാൻ’ (Circulars and Travel Ban) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ യാത്രാ സ്റ്റാറ്റസ് അറിയാൻ സാധിക്കും.

മൊബൈൽ ആപ്പ് കൂടാതെ, ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ക്രിമിനൽ, സാമ്പത്തിക കേസുകളുമായി ബന്ധപ്പെട്ട യാത്രാവിലക്കുകൾ പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ എളുപ്പത്തിൽ പരിശോധിക്കാം. സർക്കാർ സേവനങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടൽ കുറയ്ക്കാനും, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കാനുമുള്ള ദുബായ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ സേവനം നവീകരിച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി

137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *