ദുബായ്: ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി യുഎഇ വിസ, എൻട്രി പെർമിറ്റ് സംവിധാനത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദം, ഇവന്റുകൾ, ക്രൂയിസ് ടൂറിസം തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ലക്ഷ്യമിട്ട് നാല് പുതിയ വിസിറ്റ് വിസകൾ അവതരിപ്പിച്ചു.
പുതിയ വിസ വിഭാഗങ്ങൾ:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് വിസ (AI Specialist Visa): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കായി സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസ. യുഎഇയിലെ അംഗീകൃത സാങ്കേതിക സ്ഥാപനത്തിന്റെ ക്ഷണം ആവശ്യമാണ്.
എന്റർടൈൻമെന്റ് വിസ (Entertainment Visa): കലാപരിപാടികൾ, ചലച്ചിത്ര നിർമ്മാണം, ഗെയിമിംഗ് ഉൾപ്പെടെയുള്ള വിനോദ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി താത്കാലികമായി രാജ്യത്ത് പ്രവേശിക്കുന്ന പ്രൊഫഷണലുകൾക്ക്.
ഇവന്റ് വിസ (Event Visa): വിവിധ മേളകൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, കോൺഫറൻസുകൾ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ വരുന്നവർക്ക് അനുവദിക്കുന്ന വിസ.
ക്രൂയിസ് ഷിപ്പ് & ലെഷർ ബോട്ട് വിസ (Cruise Ship and Leisure Boat Visa): കപ്പൽ മാർഗ്ഗവും ആഢംബര ബോട്ടുകളിലും രാജ്യത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർക്കായി മൾട്ടിപ്പിൾ എൻട്രി വിസ.
കുടുംബ, സുഹൃത്ത് സ്പോൺസർഷിപ്പ് നിയമങ്ങളിലെ മാറ്റം:
വിസ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണങ്ങളിലൊന്ന് യുഎഇ താമസക്കാർക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിന് പുതിയ വരുമാന പരിധികൾ ഏർപ്പെടുത്തി എന്നതാണ്.
ഒന്നാം തലത്തിലുള്ള ബന്ധുക്കൾ (Immediate Family): മാസം 4,000 ദിർഹം എങ്കിലും വരുമാനം ഉണ്ടായിരിക്കണം.
രണ്ടാം/മൂന്നാം തലത്തിലുള്ള ബന്ധുക്കൾ (Extended Relatives) അല്ലെങ്കിൽ സുഹൃത്തുക്കൾ: ഇവരെ സ്പോൺസർ ചെയ്യാൻ ഉയർന്ന വരുമാനപരിധി (8,000 ദിർഹം മുതൽ 15,000 ദിർഹം വരെ) നിർബന്ധമാക്കി.
മറ്റ് പ്രധാന പരിഷ്കാരങ്ങൾ:
ബിസിനസ് എക്സ്പ്ലൊറേഷൻ വിസ (Business Exploration Visa): ബിസിനസ് സാധ്യതകൾ തേടുന്നവർക്ക് നൽകുന്ന ഈ വിസയ്ക്ക് ഇപ്പോൾ സാമ്പത്തിക ഭദ്രതയുടെ തെളിവ് നിർബന്ധമാക്കി.
ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ്: ദുരിതബാധിതരായവർക്കും, യുഎഇ പൗരന്മാരുടെ വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും (ചില പ്രത്യേക സാഹചര്യങ്ങളിൽ) താമസാനുമതി നൽകുന്ന പുതിയ വിഭാഗങ്ങൾ ചേർത്തു.
യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണവും ആഗോള മത്സരക്ഷമതയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’
യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.
നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.
ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്
ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply