വൻ ലഹരിമരുന്ന് വേട്ട; യുഎഇയിൽ 17 കിലോ കൊക്കെയ്നുമായി രാജ്യാന്തര സംഘം പിടിയിൽ

ഷാർജ പൊലീസ് 17 കിലോഗ്രാമിലേറെ കൊക്കെയ്ൻ പിടികൂടിയ വലിയ തോതിലുള്ള രണ്ട് ലഹരി വിരുദ്ധ ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കി. ഷാർജ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീസോൺസ് അതോറിറ്റി തുടങ്ങിയ ഏജൻസികളുടെ സംയുക്ത ഇടപെടലിലൂടെയാണ് നാല് രാജ്യങ്ങളിലായി പ്രവർത്തിച്ചിരുന്ന രാജ്യാന്തര കൊക്കെയ്ൻ കടത്ത് ശൃംഖലയെ വിഴുങ്ങിയത്. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോയ്ക്കുമുകളിൽ കൊക്കെയ്ൻ ഉൾപ്പെടെ വലിയ തോതിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. ഒരു ഗൾഫ് രാജ്യത്തിലൂടെ യുഎഇയിൽ എത്തിയ ഏഷ്യൻ പൗരനെയാണ് സംഘത്തിലെ പ്രധാന കണ്ണിയായി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കൻ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

തുടർനടപടിയായി, ദേശീയ അടിയന്തര മുന്നറിയിപ്പ് കേന്ദ്രത്തോടൊപ്പം നടത്തിയ ഏകോപിത നിരീക്ഷണത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്തിരുന്ന അതേ രാജ്യക്കാരനായ മറ്റൊരു പ്രതിയെയും കണ്ടെത്താനായി. ദേശീയ ലഹരി വിരുദ്ധ ഏജൻസിയുടെ സഹായത്തോടെ ലക്ഷ്യസ്ഥാന രാജ്യത്ത് നിന്നുമാണ് കൂടി അഞ്ച് കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. ബ്രിഗേഡിയർ അൽ അസം സംയുക്ത ഓപ്പറേഷനുകളുടെ വേഗത്തെയും കൃത്യതയെയും പ്രശംസിച്ചു. ഷാർജയുടെ സുരക്ഷാ സന്നദ്ധതയും പ്രവർത്തന മികവും ഇതിലൂടെ വീണ്ടും തെളിഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക, ഫെഡറൽ, രാജ്യാന്തര തലങ്ങളിലുള്ള ഏജൻസികളുമായി നടത്തുന്ന സഹകരണം ലഹരി കടത്തിനെതിരായ പോരാട്ടത്തെ കൂടുതൽ ശക്തമാക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സമൂഹത്തെ ലഹരിയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനുളള ദൃഢനിശ്ചയമാണ് ഈ വേഗതയാർന്ന ഓപ്പറേഷനുകൾ തെളിയിക്കുന്നതെന്ന് ഷാർജ പൊലീസ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *