ആഗോള പ്രശംസ നേടിയ പ്രശസ്ത മ്യൂസിക്കൽ മേരി പോപ്പിൻസ് ആദ്യമായി ഖത്തറിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 2026 മെയ് 11 മുതൽ 30 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മായസ്സ തിയേറ്ററിലാണ് ഷോ വേളി. വിസിറ്റ് ഖത്തർ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടു. പിഎൽ ട്രാവേഴ്‌സിന്റെ പ്രശസ്ത കഥകളും മ്യുസിക് ഡിസ്നി ചിത്രവും ആസ്പദമാക്കിയ ഈ മ്യൂസിക്കൽ 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ളതാണ്. സംഗീതവും നൃത്തവും നാടകീയതയും മനോഹരമായി ചേരുന്ന ഈ കുടുംബനാടക പ്രദർശനം ഖത്തറിലെ കലാസ്നേഹികൾക്ക് വലിയ അനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു. മ്യൂസിക്കൽ ടിക്കറ്റുകൾ ഇതിനകം വിൽപ്പനയ്‌ക്കുണ്ട്. 2025 ഡിസംബർ 13 വരെ ടിക്കറ്റുകൾക്ക് 15% ഇളവ് ലഭിക്കും. ഖത്തറിന്റെ ഇവന്റ് കലണ്ടർ കൂടുതൽ സമ്പുഷ്ടമാക്കുകയും, താമസക്കാരും വിനോദസഞ്ചാരികളും അനുഭവിക്കാവുന്ന സാംസ്‌കാരിക-വിനോദ പരിപാടികളുടെ പരിധി വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ തന്നെ ഇത്തരത്തിലുള്ള വൻ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വിസിറ്റ് ഖത്തർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം
മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.
അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.
പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം
ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.
പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.
ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply