ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി. ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.
ഫോബ്സ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് മലയാളികളുടെ വിവരങ്ങൾ താഴെ നൽകുന്നു. പേര്, ആസ്തി (ഡോളറിൽ), ഫോബ്സ് ലിസ്റ്റിലെ സ്ഥാനം എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
-സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998
-രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ്
-കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102
-എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165
-രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322
-സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574
-ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006
-എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028
-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി
ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മരിച്ചു.തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ആണ് ഞായറാഴ്ച അജ്മാനിൽ മരിച്ചത്. രവീന്ദ്രൻ ഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ സ്മൃതി ശ്മശാനത്തിൽ. ഭാര്യ: കാർത്തിക. മക്കൾ: കെ.പി.രേഷ്മ, കെ.പി.ഷിബിൻ. മരുമക്കൾ: പി.കെ.രാഗേഷ് (ബെംഗളൂരു), പി.സജ്ന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ നേടാം; ലൈസൻസ് എക്സ്ചേഞ്ചിനായി അപേക്ഷിക്കാം, അറിയേണ്ട വിവരങ്ങൾ ഇതാ
ദുബായ് ∙ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ചില എളുപ്പവഴികളുണ്ട്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അത് നേരിട്ട് യുഎഇ ലൈസൻസായി മാറ്റിയെടുക്കാം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ലൈസൻസുകൾക്ക് ഈ സൗകര്യം ലഭ്യമല്ല.
ലൈസൻസ് എക്സ്ചേഞ്ചിനുള്ള നിബന്ധനകൾ
നിർബന്ധിത പൗരത്വം: ആർടിഎ അംഗീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.
പരീക്ഷ: അംഗീകൃത രാജ്യങ്ങളിലെ പൗരനല്ലാത്ത വ്യക്തിയാണ് ലൈസൻസ് മാറ്റിയെടുക്കുന്നതെങ്കിൽ നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസാകണം.
ജിസിസി രാജ്യങ്ങൾ: മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസുകൾക്കും ഈ നിയമം ബാധകമാണ്.
സാധുത: കൈമാറ്റം ചെയ്യുന്ന ലൈസൻസ് സാധുതയുള്ളതായിരിക്കണം. ലൈസൻസിൽ സുരക്ഷാ അടയാളങ്ങൾ ഇല്ലെങ്കിൽ, അത് നൽകിയ രാജ്യത്തിന്റെ കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ സാധുതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അംഗീകാരമുള്ള രാജ്യങ്ങൾ (ഉദാഹരണം):
റൊമാനിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഫിൻലൻഡ്, സ്പെയിൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, തുർക്കി, ഡെൻമാർക്ക്, ഓസ്ട്രിയ, ഫ്രാൻസ്, ബ്രിട്ടൻ, നോർവേ, യുഎസ്എ, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:
സാധുവായ എമിറേറ്റ്സ് ഐഡി.
ഇലക്ട്രോണിക് നേത്രപരിശോധനയുടെ ഫലം.
വിദേശത്ത് നിന്ന് ലഭിച്ച ഒറിജിനൽ ഡ്രൈവിങ് ലൈസൻസ്.
ഫീസ് വിവരങ്ങൾ (ഏകദേശം):
ഫയൽ തുറക്കുന്നതിന്: 200 ദിർഹം.
ലൈസൻസ് നൽകുന്നതിന്: 600 ദിർഹം.
ഹാൻഡ്ബുക്ക്: 50 ദിർഹം.
ഇലക്ട്രോണിക് നേത്രപരിശോധന: 140-180 ദിർഹം.
നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസ്: 20 ദിർഹം.
അപേക്ഷാ രീതികൾ:
- ആർടിഎ വെബ്സൈറ്റ് വഴി:
ആർടിഎ വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ആവശ്യമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യുക.
നിലവിലെ ലൈസൻസിന്റെ വിവരങ്ങൾ നൽകി പകർപ്പ് അറ്റാച്ച് ചെയ്യുക.
നേത്രപരിശോധന പൂർത്തിയാക്കിയ ശേഷം ഫീസ് ഓൺലൈനായി അടയ്ക്കുക.
ഡിജിറ്റൽ ലൈസൻസ് ലഭിക്കും. ഫിസിക്കൽ കോപ്പി ആവശ്യമെങ്കിൽ അധിക ഫീസ് നൽകി നേടാം.
- കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി:
ആവശ്യമായ രേഖകളുമായി നേരിട്ട് സെന്ററിൽ എത്തി അപേക്ഷിക്കുക.
ഫീസ് അടച്ച ശേഷം അപ്പോൾ തന്നെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് കൈപ്പറ്റാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി വിളിച്ചു
ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply