യുഎഇയിലെ അബൂദബിയിലും അൽഐനിലും ഇന്നലെ ആലിപ്പഴ വർഷവും ശക്തമായ മഴയും ലഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ വിവിധയിടങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടായിരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അൽഐനിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ മഴയോടുകൂടിയ ആലിപ്പഴ വർഷമുണ്ടായത്. വാഹന യാത്രക്കാർ ജാഗ്രതപാലിക്കണമെന്നും സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ മുന്നറിയിപ്പും നൽകി. മഴയോടൊപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ റോഡുകളിൽ ദൃശ്യപരത നന്നേ കുറവായിരുന്നു. ചൊവ്വാഴ്ച പൊതുവെ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കിഴക്കോട്ട് സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാം. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഇത് 35 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം. അറേബ്യൻ, ഒമാൻ കടലുകൾ സാധാരണ നിലയിലായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply