എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി വേവലാതി വേണ്ട; ഒരു അപേക്ഷ, ഒരു ഫീസ്, ഒരൊറ്റ ഘട്ടത്തിൽ പരിപാടി തീരും

യുഎഇയിലെ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി പുതുക്കലിനെപ്പറ്റി ഇനി ടെൻഷൻ വേണ്ട. വളരെ എളുപ്പത്തിൽ ഇനി ഒരൊറ്റ ഘട്ടമായി പൂർത്തിയാക്കാം. ഇതിനായി അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു. കാർഡിന്റെ കാലാവധി പ്രായത്തിന് അനുസരിച്ചാണ് വ്യത്യാസപ്പെടുന്നത്. 21 വയസ്സിന് മുകളിൽ 10 വർഷവും, അതിൽ താഴെയുള്ളവർക്ക് 5 വർഷവും കാർഡ് സാധുവായിരിക്കും. പകരം കാർഡിനായി അപേക്ഷിച്ചാൽ, നിലവിലെ കാർഡിന്റെ ശേഷിക്കുന്ന കാലാവധിയാണ് കണക്കാക്കുക. മുമ്പുണ്ടായിരുന്ന വിലാസം നൽകൽ, ഡാറ്റാബേസ് വിവരങ്ങൾ സ്ഥിരീകരിക്കൽ തുടങ്ങിയ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. ‘സീറോ ബ്യൂറോക്രസി’ ലക്ഷ്യമിട്ട് സ്മാർട്ട് സർവീസുകൾ കൂടുതൽ ലളിതമാക്കാൻ എടുത്ത തീരുമാനമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ

അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ എക്സിലൂടെ അറിയിച്ചു.

ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *