958 മില്യൺ ദിർഹത്തിന്റെ തട്ടിപ്പ്: ഇന്ത്യക്കാരനായ പ്രതിയെ യു.എ.ഇ നാടുകടത്തി, പൊലീസിന് കൈമാറി

നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ യു.എ.ഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ സെപ്റ്റംബർ 5-ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയും ഗുജറാത്ത് പോലീസിന് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഫെഡറൽ അന്വേഷണ ഏജൻസിയായ സി.ബി.ഐ, ഇന്റർപോളിന്റെ സഹായത്തോടെയാണ് നാടുകടത്തൽ നടപടികൾ ഏകോപിപ്പിച്ചത്. ഗുജറാത്ത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്റർപോൾ ജയിനിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. … Continue reading 958 മില്യൺ ദിർഹത്തിന്റെ തട്ടിപ്പ്: ഇന്ത്യക്കാരനായ പ്രതിയെ യു.എ.ഇ നാടുകടത്തി, പൊലീസിന് കൈമാറി