700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്

ലഹരിമരുന്ന് കടത്തിയ കേസിൽ ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രഹസ്യപ്പൊലീസുകാരന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ വലയിലായ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് പ്രതികളിലൊരാളുടെ കൈവശം നിയമവിരുദ്ധമായ ലഹരിമരുന്ന് ഉണ്ടെന്നും അത് വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്നും സൂചിപ്പിക്കുന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിശദമായ നിരീക്ഷണത്തിനും വിവരങ്ങൾ സ്ഥിരീകരിച്ചശേഷം ഉദ്യോഗസ്ഥർ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറന്റ് നേടുകയും പ്രതികളെ കുടുക്കാൻ കെണിയൊരുക്കുകയും … Continue reading 700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്