പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും

അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്​സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ മാളിലും ഈ മാസം 18 മുതൽ പണമടച്ചുള്ള പാർക്കിങ് നിലവിൽ വരും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ-പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെ ആദ്യ മൂന്ന് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. അതിനുശേഷം മണിക്കൂറിന് 10 ദിർഹം ഈടാക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ദൽമ മാളിൽ സാലിക് വഴിയാണ് പണമടയ്ക്കാൻ കഴിയുക. എന്നാൽ, അൽ വഹദ മാളിൽ സാലിക് പേയ്മെന്റ് ഓപ്ഷനില്ല.

പകരം പാർക്കോണിക് ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ മാളിലെ പേയ്മെന്റ് കിയോസ്കുകൾ വഴി പണമടയ്ക്കാം. ദുബായിൽ പാം ജുമൈറയിലെ ഗോൾഡൻ മൈൽ ഗാലേറിയ, ജബൽ അലിയിലെ ടൗൺ മാൾ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് സ്പോർട്സ് സിറ്റി, പാം മോണോറെയിൽ എന്നിവിടങ്ങളിലും ഇപ്പോൾ പാർക്കോണിക് സംവിധാനം ലഭ്യമാണ്. ഈ സ്ഥലങ്ങളിൽ സാലിക് വഴിയുള്ള പണമടച്ച് ടിക്കറ്റില്ലാത്ത പാർക്കിങ് ആണ്. കൂടാതെ, ദുബായ് പുതിയ ഗോൾഡ് സെന്ററിലെ ചില കെട്ടിടങ്ങളിലും ഇൗ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

മണിക്കൂറിന് 10 ദിർഹമാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും പുറത്തിറങ്ങാനും തടസ്സങ്ങളില്ലാതെ പോകാൻ ഈ സംവിധാനം സഹായിക്കുന്നു. കഴിഞ്ഞ നവംബറിൽ പാർക്കോണിക്കും ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് പിജെഎസ്​സിയും തമ്മിൽ സഹകരണ കരാറിൽ എത്തിയിരുന്നു. ഇതിലൂടെ പാർക്കിങ് ചാർജുകൾ വാഹന ഉടമയുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top