എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റ​ഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം

ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെർട്ടിക്കൽ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളിൽ എടുത്ത ഫോട്ടോകൾ അതേപടി ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. സിംഗിൾ-ഫോട്ടോ പോസ്റ്റുകൾക്കും മൾട്ടി-ഫോട്ടോ പോസ്റ്റുകൾക്കും പുതിയ 3:4 ആസ്പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്‌ഫോമിനെ കൂടുതൽ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇൻസ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളുടെ അളവുകൾക്ക് അനുയോജ്യമായ രീതിയിൽ ലേഔട്ടുകൾ കൂടുതൽ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ ഓപ്ഷൻ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാകും.’ഇൻസ്റ്റാഗ്രാം ഇപ്പോൾ 3:4 ആസ്പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോൺ കാമറകളും ഉപയോഗിക്കുന്ന ഫോർമാറ്റ് ആണിത്. ഇനി മുതൽ, നിങ്ങൾ ഒരു 3:4 ചിത്രം അപ്‌ലോഡ് ചെയ്താൽ, നിങ്ങൾ അത് എടുത്ത അതേ രീതിയിൽ തന്നെ അത് ഇപ്പോൾ ദൃശ്യമാകും,’ മോസേരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top