5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി

ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. ഭാവിയിൽ അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

നിങ്ങളും ഇത്തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അതായത് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപം നടത്തുക. 5 വർഷ കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകൾ ബാങ്കുകളേക്കാൾ മികച്ച പലിശയാണ് നൽകുന്നത്. ഈ സ്കീമിലൂടെ, നിങ്ങൾക്ക് വേണമെങ്കിൽ നിക്ഷേപ തുക മൂന്നിരട്ടിയിലധികം ഉണ്ടാക്കാം, അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.

5 ലക്ഷം 15 ലക്ഷം ആകുന്നത് എങ്ങനെ?

5 ലക്ഷം 15 ലക്ഷമാക്കാൻ, ആദ്യം നിങ്ങൾ 5 വർഷത്തേക്ക് ഒരു പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കണം. 5 വർഷത്തെ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു. നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റി തുക 7,24,974 രൂപയാകും. ഈ തുക പിൻവലിക്കരുത്, അടുത്ത 5 വർഷത്തേക്ക് അക്കൗണ്ടിൽ ഇടുക. ഈ രീതിയിൽ, 10 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് പലിശയായി 5,51,175 രൂപ നേടം. നിങ്ങളുടെ മൊത്ത തുക 10,51,175 രൂപയായി മാറുകയും ചെയ്യും.അടുത്ത 5 വർഷം കൂടി ഈ തുക അക്കൗണ്ടിൽ നിലനിർത്തുക. അതായത്, മൊത്ത നിക്ഷേപ തുക 15 വർഷത്തേക്ക് നിക്ഷേപിക്കുക. 15-ാം വർഷത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച 5 ലക്ഷം രൂപയ്ക്ക് പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച 5 ലക്ഷവും 10,24,149 രൂപ പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ 15,24,149 രൂപ ലഭിക്കും.

എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ

മൊത്തം സമ്പാദ്യം 15 ലക്ഷമാക്കി മാറ്റുന്നതിന് നിങ്ങൾ രണ്ട് തവണ പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടണം. ഇതിന് ചില നിബന്ധനകളുണ്ട്. പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി മെച്യൂരിറ്റി തീയതി മുതൽ 6 മാസത്തിനുള്ളിൽ നീട്ടാം, 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ നീട്ടണം. അതേസമയം, 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇത് കൂടാതെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിന് ആവശ്യപ്പെടാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് എഫ്ഡി നീട്ടുന്ന കാലയളവിൽ ബാധകമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top