
സൈബർ സുരക്ഷയിൽ ഇനി പേടിവേണ്ട; അറിഞ്ഞോ സഞ്ചാർ സാഥി ആപ്പിനെ കുറിച്ച്
സൈബർ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാർ സാഥി’ വെബ്‌സൈറ്റിൻറെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനും ഇനി സഞ്ചാർ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാർ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.
മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാൻഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകൾ പിന്നീട് അൺബ്ലോക്ക് ചെയ്യാം. മൊബൈൽ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം. സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാർ സാഥിയിലുണ്ട്. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യൻ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാർ സാഥി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
DOWNLOAD APP https://play.google.com/store/apps/details?id=com.dot.app.sancharsaathi&hl=en_IN
Comments (0)