ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം ഈ മാസം ജൂലൈയാണ്. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനാണ് നിങ്ങൾ തീരുമാനിക്കുന്ന വ്യക്തിക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന ഓപ്‌ഷനുകൾ ഉണ്ട്.
നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന 6 പോസ്റ്റ് ഓഫീസ് പദ്ധതികൾ:
I. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം:
സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ. 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
II. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്:
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.
III. സുകന്യ സമൃദ്ധി അക്കൗണ്ട്:
പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.
IV. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്:
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.
v. കിസാൻ വികാസ് പത്ര (കെവിപി) :
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 7.5 ശതമാനമാന് പലിശ.
VI. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്:
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളുള്ളവയാണ്. ഇതിൽ 5 വർഷത്തെ ഡെപ്പോസിറ്റ് അക്കൗണ്ടിന് സെക്ഷൻ 80C യുടെ നികുതി ഇളവ് ലഭിക്കും. 7.5 ശതമാനമാണ് പലിശ
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt